ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്







സ‌ർവ്വം AI മയം

9-ാം ക്ലാസ് ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ 03/03/2026 രക്ഷിതാക്കൾക്കായി AI പരിശീലനം സംഘടിപ്പുിച്ചു.പരിശീലനത്തിൽ ഡിജിറ്റൽയുഗത്തിൽ എ എൈ യുടെ സാധ്യതകളും അതിന്റെ ദൂഷ്യവശങ്ങളും കുട്ടികൾ അവതരിപ്പിച്ചു. 55 രക്ഷിതാക്കൾ പങ്കെടുത്തു. രക്ഷിതാക്കൾ നല്ല അഭിപ്രായങ്ങൾ പറഞ്ഞു.

മറ്റുള്ള കുട്ടികൾക്കുള്ള പരിശീലനം

ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 9th ക്ലാസ്സിലെ  കുട്ടികൾക്ക് നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ പരിശീലനം ലഭിച്ച അദ്വൈത് ഹർഷ്, ശ്രീനാഥ് എന്നിവർ മറ്റുള്ള കുട്ടികൾക്ക് പരിശീലനം നൽകി.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
11-03-2026873516



കൈറ്റിന്റെ സ്‍ക‍ൂൾ സന്ദർശനം - 2026 ഫെബ്ര‍ുവരി 27, വെളളി

സ്ക‍‍ൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന്റെ പ്രവർത്തനം വിലയിര‍ുത്ത‍ുന്നതിന‍ും,കുട്ടികളുടെ സംശയങ്ങൾ ദുരിതീകരിക്കുന്നതിനുമായി കൈറ്റ് മലപ്പുറത്ത‍ു നിന്നും മാസ്റ്റർ ട്രെയിനർ ശ്രീ.ലാൽ സർ സ്കൂൾ സന്ദർശനം നടത്തി. ആപ്പ് ഇൻവെന്റർ എന്ന ഭാഗം വിശദീകരിക്കുകയും, ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുമായി ഇന്ററാക്ഷൻ നടത്തുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - 2025 സെപ്റ്റംബർ 22 തിങ്കൾ

സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. സ്വതന്ത്ര സോഫ്റ്റ്‌വെയറ‍ുകള‍ുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. സൂപ്രന്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.9A ക്ലാസ്സിലെ ആദിത്യൻ സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ് മെന്റർ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിന പ്രവർത്തനങ്ങൾ വിശദീകരിച്ചു.

റീൽസ് നിർമ്മാണം

KITE VICTERS സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളെക്കുറിച്ചുള്ള റീൽസ്‌ മത്സരത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് കുട്ടികൾ  അക്കാദമിക് പ്രവർത്തനങ്ങൾ , സ്കൂളിന്റെ മികവ് , വ്യത്യസ്തമായ പ്രവർത്തനങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ ഉൾപ്പെട‍ുത്തികൊണ്ട് റീൽസ് നിർമ്മിച്ച‍ു.വീ‍ഡിയോ റെക്കോർഡിങ്ങ്, എഡിറ്റിങ്ങ് എന്നിവ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നടത്തി.https://youtu.be/_Bbo9IYfsBU?si=yp9i017ueXbNetLN