സഹായം Reading Problems? Click here


ജി.യു.പി.എസ് എരഞ്ഞിമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(48455 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.യു.പി.എസ് എരഞ്ഞിമങ്ങാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 48455
സ്ഥലം നിലമ്പൂർ
സ്കൂൾ വിലാസം എരഞ്ഞിമങ്ങാട്, എരഞ്ഞിമങ്ങാട് പി. ഒ, നിലമ്പൂർ- മലപ്പുറം.
പിൻ കോഡ് 679329
സ്കൂൾ ഫോൺ 04931206055
സ്കൂൾ ഇമെയിൽ gupsermd@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല നിലമ്പൂർ
ഭരണ വിഭാഗം ചാലിയാർ ഗ്രാമ പഞ്ചായത്ത്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ. പി
യു. പി
മാധ്യമം മലയാളം‌, ഇംഗ്ലീഷ്.
ആൺ കുട്ടികളുടെ എണ്ണം 432
പെൺ കുട്ടികളുടെ എണ്ണം 383
വിദ്യാർത്ഥികളുടെ എണ്ണം 815
അദ്ധ്യാപകരുടെ എണ്ണം 31
പ്രധാന അദ്ധ്യാപകൻ ബേബി പി ജോർജ്
പി.ടി.ഏ. പ്രസിഡണ്ട് ഹാരിസ് P T
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
28/ 04/ 2020 ന് 48455
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. 1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച വിദ്യാലയം 1997 - 98 കാലഘട്ടത്തിൽ ചാലിയാർ പഞ്ചായത്തിലെ കളക്കുന്ന് വാർഡിൽ ഒരു ഏക്കർ സ്ഥലം കണ്ടെത്തി. പി.ടി.എ.യുടേയും പഞ്ചായത്തിന്റേയും ഫണ്ട് ഉപയോഗിച്ച് വാങ്ങി സർക്കാറിന് കൈമാറുന്നതുവരെ നാലകത്ത് വീരാൻ ഹാജിയുടെ വാടക കെട്ടിടത്തിൽ ദീർഘകാലം പ്രവർത്തിച്ച സ്കൂൾ 1959-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു. മൈലാടി പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റിയ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്.

         ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത്‌ പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!!

ഭൗതികസൗകര്യങ്ങൾ

♦1999 - 2000 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വക ഇരുനില കെട്ടിടം ♦2004 - 2005 ൽ ടി കെ ഹംസ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കെട്ടിടം ♦2005 മുതൽ SSA വഴി നടപ്പിലാക്കിയ 6 ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ♦2012 - 13 ൽ പി രാജീവ് എം പിയുടെ 10 ലക്ഷം രൂപയുടെ കെട്ടിടം ♦2015 - 16 വർഷത്തിൽ പി കെ ബഷീർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ കെട്ടിടം ♦2017 ൽ പിടിഎ നിർമിച്ചുനൽകിയ 2 ക്ലാസ് റൂം ♦എൽസിഡി പ്രൊജക്ടർ സൗകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം ♦എരഞ്ഞിമങ്ങാട് യതീംഖാന സ്പോൺസർ ചെയ്ത് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂം, കാലാകാലങ്ങളിൽ പി ടി എ നിർമ്മിച്ച് നൽകിയ അസംബ്ലി ഹാൾ ലൈബ്രറി, ലാബ് സൗകര്യങ്ങൾ, SSA വഴി നടപ്പിലാക്കിയ ഗേൾസ് ഫ്രണ്ട് ടോയ്ലറ്റ്, അഡാപ്റ്റഡ് ടോയ്‌ലറ്റ് തുടങ്ങിയവയാണ് സ്കൂളിന്റെ നിലവിലെ ഭൗതിക സൗകര്യങ്ങൾ. 27 ക്ലാസ് റൂമുകളുള്ള സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പതിച്ച വഴിയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • മാതൃഭൂമി സീഡ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • തൈക്കോണ്ട പരിശീലനം
 • നൃത്ത പരിശീലനം

തനതു പ്രവർത്തനങ്ങൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_എരഞ്ഞിമങ്ങാട്&oldid=898811" എന്ന താളിൽനിന്നു ശേഖരിച്ചത്