ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ്, അറബിക്, ഗണിതം, ഊർജ്ജം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം  എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി


ഇംഗ്ലീഷ് ക്ലബ്





അലിഫ് അറബിക് ക്ലബ്

അലിഫ് അറബിക് ക്ലബ്

 






ഗണിത ക്ലബ്ബ്

             കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനായി ഗണിത മേള ,ഗണിത ക്വിസ് ,പഠനോപകരണ നിർമ്മാണ ശില്പശാല ,ഗണിത മാഗസിൻ, ഗണിതപസിൽ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രതിഭാധനരെ കണ്ടെത്തുന്നതിനായി  Nu MaTs, MTSE തുടങ്ങിയ  മത്സര പരീക്ഷകൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി വരുന്നു.

ഊർജ്ജ ക്ലബ്

ഊർജ്ജ സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. ക്വിസ്സ്, പ്രസംഗ മത്സരങ്ങളും സെമിനാറുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നു.

ശാസ്ത്രക്ലബ്ബ്




കുട്ടികളിൽ ശാസ്ത്ര പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി ശാസ്ത്രമേളകളും, പ്രദർശനങ്ങളും, ലഘുപരീക്ഷണങ്ങളുടെ അവതരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. സസ്യങ്ങളുടെ ശാസ്ത്രനാമ ശേഖരണം-- രേഖപ്പെടുത്തൽ, ഔഷധത്തോട്ട നിർമ്മാണം --പരിചരണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു. വാനനിരീക്ഷണം, നക്ഷത്രനിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പിലാക്കി വരുന്നു.ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകൾ നടപ്പിലാക്കുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്



കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ദേശസ്നേഹം വളർത്തുക, സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിവിധ പരിപാടികൾ നടപ്പിലാക്കി വരുന്നു. ഭൂപടനിർമ്മാണം, കാർഷിക കലണ്ടർ, പുരാവസ്തു ശേഖരണം-- പ്രദർശനം,പ്രാദേശിക ചരിത്രരചന,നൈതികം, വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്, ഫീൽഡ് ട്രിപ്പുകൾ മുതലായവ നടത്തപ്പെടുന്നു.