ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/എന്റെ ഗ്രാമം
ചാലിയാർ
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് ചാലിയാർ സ്ഥിതി ചെയ്യുന്നത് .ചാലിയാർ പഞ്ചായത്ത് ഏറനാട് നിയമസഭാമണ്ഡലത്തിലും വയനാട് ലോകസഭ മണ്ഡലത്തിലും ഉൾപ്പെടുന്നു.ചാലിയാർ പഞ്ചായത്തിലാണ് എരഞ്ഞിമങ്ങാട് GUPS സ്ഥിതി ചെയ്യുന്നത് .
പ്രകൃതി രമണീയമായ ചാലിയാർ പഞ്ചായത്തിൽ പ്രകൃതി കനിഞ്ഞു നൽകിയ വന സമ്പത്തും സൗന്ദര്യവും മറ്റേത് ഗ്രാമങ്ങളെക്കാളും മനോഹരമാണ്.മഹാമാരികളോടും മറ്റും പൊരുതിയ ഒരു തലമുറയുടെ പിൻഗാമികളാണ് ഇവിടെ താമസിക്കുന്നത്.എരഞ്ഞിമങ്ങാടിന്റെ ഹൃദയ ഭാഗത്ത് കളക്കുന്ന് എന്ന സ്ഥലത്തായി പ്രദേശത്തിന്റെ വിളക്കായി എരഞ്ഞിമങ്ങാട് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു . തെട്ടടുത്ത അകമ്പാടം എന്ന സ്ഥലത്താണ് ഹൈസ്കൂളും ഹയർസെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.
14 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് .ഇവിടത്തെ ജനസംഖ്യയിൽ ഏറിയ പങ്കും ആദിവാസികളാണ് .നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു .ആഢ്യൻപാറ ജലവൈദുതപദ്ധതി ചാലിയർ പഞ്ചായത്തിലാണ് .
വാർഡുകൾ
1 Valamthode
2 Edivanna
3 Parekkad
4 Muttiyel
5 Perumbathoor
6 Elambilakkode
7 Eranhimangad
8 Myladi
9 Mannuppadam
10 Modavanna
11 Kalakkunnu
12 Anappara
13 Akampadam
14 Peruvambadam
പൊതുസ്ഥാപനങ്ങൾ
- വിദ്യാലയങ്ങൾ
- പ്രാഥമികാരോഗ്യ കേന്ദ്രം
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- മൃഗാശുപത്രി
- ഫോറസ്റ് ഓഫീസ്
- അങ്കണവാടികൾ
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ ഒരു ചെറിയ പഞ്ചായത്താണ് ചാലിയാർ ഗ്രാമ പഞ്ചായത്ത് .
124.28 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള പഞ്ചായത്ത് അകമ്പാടം ,കുറുമ്പലങ്ങോട് ,പുഉള്ളിപ്പാടം വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു .1979 ഡിസംബർ 25 നാണ് ചാലിയാർ പഞ്ചായത്ത് രുപം കൊണ്ടത് .
അതിരുകൾ
- പടിഞ്ഞാറ് - കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
- വടക്ക് - പോത്തുകൽ ഗ്രാമപഞ്ചായത്ത്
- തെക്ക് - മമ്പാട് ഗ്രാമപഞ്ചായത്ത്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, എടവണ്ണ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - നിലമ്പൂർ നഗരസഭ, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്
ടൂറിസം
നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഈ പഞ്ചായത്തിലുണ്ട്. Adventure ടൂറിസത്തിനു പ്രസിദ്ധമായ ധാരാളം സ്ഥലങ്ങൾ ചാലിയാറിൽ കാണാം.
ആരാധനാലയങ്ങൾ
കേരളത്തിലെ മറ്റു പ്രദേശങ്ങളിലേതു പോലെ എല്ലാ മത വിശ്വാസികളും പരസ്പര സഹകരണത്തോടെയും വിശ്വാസത്തോടെയും ഇവിടെ താമസിക്കുന്നു.
ഗതാഗതം
നിലമ്പൂർ നഗരത്തിലൂടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. സംസ്ഥാന പാത നമ്പർ 28 നിലമ്പൂരിൽ നിന്ന് ആരംഭിച്ച് ഊട്ടി, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ്. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ നിലമ്പൂരാണ്.
ഇത് കൂടി