Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവരവരുടേതായ മേഖലകളിൽ കഴിവ് തെളിയിക്കുന്നതിനായി രൂപം നൽകിയിട്ടുള്ള പദ്ധതിയാണ് നൂറിൽ നൂറ്. ഈ പദ്ധതിയിലൂടെ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്ക് കൂടുതൽ ഉയർച്ചയിലേക്ക് എത്താൻ ആവശ്യമായ പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുകയും എന്നാൽ പാഠ്യേതര മേഖലയിൽ കഴിവ് ഉള്ളവരുമായ കുട്ടികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കുട്ടികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ട പരിശീലനങ്ങൾ നൽകുന്നതിനും വേണ്ടി തയ്യാറാക്കിയിട്ടുള്ള താണ് നൂറിൽ നൂറ്ചെരിച്ചുള്ള എഴുത്ത്. സ്കൂളിലെ 100% കുട്ടികളെയും ഒന്നല്ലെങ്കിൽ മറ്റൊരു മേഖലയിൽ കഴിവുള്ളവർ ആക്കി മാറ്റുന്നതിന് വേണ്ടി ലക്ഷ്യം വെച്ചുള്ളതാണ് ഈ പദ്ധതി. ഇതിലൂടെ ചെണ്ട പരിശീലനം, നൃത്തപരിശീലനം, നാടകകളരി, കവിയരങ്ങ്, കുട്ടികൾക്ക് വേണ്ടിയുള്ള ലഘു സിനിമകൾ എന്നിവയിൽ എന്നിവയിൽ പരിശീലനം നൽകുന്നു.