എൻ എസ് എച്ച് എസ് എസ് നെടുമുടി

(46057 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നെടുമുടിയുടെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുമുടി എൻ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ 'കൊട്ടാരം സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പ്രശസ്തരായ മാത്തൂർ കുടംബക്കാർ 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൻ എസ് എച്ച് എസ് എസ് നെടുമുടി
വിലാസം
നെടുമുടി

നെടുമുടി
,
നെടുമുടി പി.ഒ.
,
688503
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 06 - 1916
വിവരങ്ങൾ
ഫോൺ0471 2348274
ഇമെയിൽnshsnedumudy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46057 (സമേതം)
എച്ച് എസ് എസ് കോഡ്46032
യുഡൈസ് കോഡ്32110800708
വിക്കിഡാറ്റQ87479466
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ546
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ231
പെൺകുട്ടികൾ234
ആകെ വിദ്യാർത്ഥികൾ465
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ്
പ്രധാന അദ്ധ്യാപകൻജി.ഗോപകുമാർ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന. കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1916-ൽ ഒരു മലയാളം‌ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെമ്പകശേരി രാജാവിന്റെ പടനായകൻമാരായിരുന്ന മാത്തൂർ കുടംബക്കാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1905-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 18.01.1934-ൽ മഹാത്മാ ഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുകയുണ്ടായി.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായി ശ്രീമാൻ.കേശവപ്പണിക്കർ സർ സ്ഥാനമേറ്റു.

1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു,ആദ്യ പ്രിൻസിപ്പാൾ ആയി ദേശീയ അദ്ധ്യാപക അവാർഡ് നേടിയ കെ.ബി.രാജഗോപാലൻ നായർ സർ സ്ഥാനമേറ്റു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഡോ.കെ.ഗോപകുമാർ മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. ജി.ഗോപകുമാർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ജെ.രാജേഷുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ പിതാവ് എൻ.കേശവപ്പണിക്കർ, ദേശീയ അദ്ധ്യാപക അവാർഡ് നേടിയ കെ.ബി.രാജഗോപാലൻ നായർ,സി.എസ്.പ്രസന്നകുമാരി,പ്രഭാറാണി, ഗംഗാദേവി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

നെടുമുടി വേണു(പ്രശസ്ത സിനിമ താരം)നെടുമുടിഹരികുമാർ(സാഹിത്യകാരൻ)രഞ്ജിപ്പണിക്കർ(പ്രശസ്ത ചലച്ചിത്രതിരക്കഥാകൃത്ത്) മാത്തൂർകൃഷ്ണൻകുട്ടി(കഥകളി),മാത്തൂർ(കഥകളി) ഗോപിയാശാൻ(കഥകളി)

വഴികാട്ടി

  • .