ഗവ. എൽ പി എസ് പാച്ചല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(43234 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പാച്ചല്ലൂർ
വിലാസം
പാച്ചല്ലൂർ

പാച്ചല്ലൂർ പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽlpspachalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43234 (സമേതം)
യുഡൈസ് കോഡ്32141101324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്64
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപോളിസ്റ്റൻ ഇ പെരേര
പി.ടി.എ. പ്രസിഡണ്ട്ദൗലത്ത് ഷാ എം
എം.പി.ടി.എ. പ്രസിഡണ്ട്ബഷീറ
അവസാനം തിരുത്തിയത്
09-07-202543234


പ്രോജക്ടുകൾ



കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തേക്കുള്ള വഴിയിലെ പ്രകൃതിരമണീയമായ പാച്ചല്ലൂർ പ്രദേശത്താണ് ഗവൺമെന്റ് എൽപിഎസ് പാച്ചല്ലൂർ സ്ഥിതിചെയ്യുന്നത്. 124 ലേറെ വർഷമായി ഈ നാടിന്റെ കെടാവിളക്കായി ജ്വലിക്കുന്നു.

ചരിത്രം

കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 120 വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. കൂടുതലറിയാം.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി ആയിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കമ്പ്യൂട്ട൪ ലാബ് പ്രവർത്തന സജ്ജമായ 6 കംപ്യൂട്ടറുകൾ (3 ലാപ്ടോപ്പും 3 ‍ഡസ്ക്ടോപ്പും) 3 പ്രൊജക്ടർ ഇന്റ൪നെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. ശാസ്ത്ര ലാബ് വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ശാസ്ത്ര ലാബ്. ഗണിതശാസ്ത്ര ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ. എൽ പി എസ് പാച്ചല്ലൂർ ക്ലസ്റ്റർ സെന്റർ കൂടിയാണ് . ഒന്നു മുതൽ അഞ്ച് വരെ എൽ പി വിഭാഗവും, പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്, എസ് എം സി , എം. പി .ടി .എ , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവരുടെ പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഒത്തിരി ഓർമ്മകളും അനുഭവങ്ങളുമായി പാച്ചല്ലൂർ ഗവ. എൽ പി എസിൽ നിന്നും വിഞ്ജാനം നുകർന്ന് പുറത്തിറങ്ങുകയും സമുഹത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക , കലാ കായിക മേഖലകളിൽപ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് ഓർത്തുവെക്കാം.

ക്രമ നമ്പർ പ്രശസ്തവ്യക്തികൾ മേഖല
1 ശ്രീ. പി. വിശ്വംഭരൻ രാഷ്ട്രൂീയം
2 ശ്രീ. ഗോപിനാഥൻ നായർ കൃഷി വകുപ്പ്
3 ശ്രീ. രാജാരാമൻ നായർ നിയമ വകുപ്പ്
4 ശ്രീ എം എസ് നസീം ഗായകൻ
5 ശ്രീ. എ സുധാകര പണിക്കർ ഇന്ത്യൻ ആർമി
6 ശ്രീ. എ സുകേശൻ പി ഡബ്ല്യൂ ഡി
7 ശ്രീ. ദേവപാലൻ നായർ ജിയോളജി വകുപ്പ്
8 ശ്രീ. സുകുമാരൻ നായർ കെ എസ് ഇ ബി
9 ശ്രീ. പി ജി കൃഷ്ണൻ നായർ ഡപ്യൂട്ടി ഏരിയ മാനേജർ
10 ശ്രീ. നീലകണ്ഠപിള്ള സി ബി ഐ
11 ശ്രീ. ഹുസൈൻ നിയമ വകുപ്പ്
12 ശ്രീ. ലോക്ശൻ നായർ വാട്ടർ അതോറിറ്റി
13 ശ്രീ. പി. സദാശിവൻ പത്രപ്രവർത്തകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കേ കോട്ടയിൽ നിന്നും 8 കി. മീ മാറി തിരുവല്ലത്തിനും വാഴമുട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുുന്നു. കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 3 കി. മീ മുന്നോട്ടു വന്നാൽ പാച്ചല്ലൂർ ജംഗ്ഷ൯, പാച്ചല്ലൂ൪ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവ കഴിഞ്ഞ് ശ്രീ നാഗമല ക്ഷേത്രത്തിെന്റെ മു൯ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാച്ചല്ലൂർ&oldid=2756540" എന്ന താളിൽനിന്ന് ശേഖരിച്ചത്