ഗവ. എൽ പി എസ് പാച്ചല്ലൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

അതലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കിഴക്കേക്കോട്ടയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ അകലത്തിൽ തിരവല്ലം ചിത്രാഞ്ജലി സ്റ്റു‍ു‍ഡിയോക്കും, കോവളം വിനോദകേന്ദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പാച്ചല്ലൂർ.

വർഷങ്ങൾക്ക് മുമ്പ് ഏകദേശം എ ഡി 1892 നും 1897 നും ഇടക്കുള്ള കാലഘട്ടത്തിൽ താഴത്തുവീട്ടിൽ ചെമ്പകരാമൻപിള്ള ശിവശങ്കരപിള്ളയുടെ കുടുംബ വക സ്ഥലത്താണ് ഇപ്പോഴത്തെ സ്കൂൾ കോമ്പൗഡിൽ വടക്ക് ഭാഗത്തുള്ള കെട്ടിടം സ്ഥാപിച്ചത്. സ്കൂൾ ആരംഭിക്കുമ്പോൾ ഓല മേഞ്ഞ കെട്ടിടം ആയിരുന്നു. എ ഡി 1902 ൽ സ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു.

ആരംഭത്തിൽ ഒന്നു മുതൽ നാല് വരെയുള്ള പ്രൈമറി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ആഹാരത്തിനും വസ്ത്രത്തിനും വളഴരെയധികം ബുദ്ധിമുട്ടിയ രണ്ടാം ലോക മഹായുദ്ധകാലമ (1940-45) . താഴത്തുവീട്ടിൽ ശിവശങ്കരപിള്ളയും അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന മുഞ്ചിറ ശിവസുബ്രമണ്യ അയ്യരം മറ്റും ചേർന്ന് ഒരു കമ്മറ്റി രൂപീകരിക്കുകയും അരി, നെല്ല്, മരച്ചീനി തുടങ്ങിയ ആഹാര സാധനങ്ങളും വസ്ത്രങ്ങളുെം സംഭരിച്ച് ഈ പ്രദേശത്തെ സാധുക്കൾക്ക വിതരണം ചെയ്യുകയും ചെയ്തു. അന്നത്തെ കാലത്ത് ഗവൺമെന്റ് റേഷൻ സമ്പ്രദായം ആരംഭിക്കുകയും റേഷൻ കട അനുവദിക്കുകയും ചെയ്തു. റേഷൻകടയുടെ നിയന്ത്രണം പാച്ചല്ലൂർ സ്കൂൾ ഹെഡ് മാസ്റ്ററിനായിരുന്നു.

ഇപ്പോൾ നിലവിലുള്ള കെട്ടിടം സ്ഥാപിതമായത് എ ഡി 1902 ൽ തിരുവിതാംകൂർ വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ സ്കൂൾ ഭരണം ആയതിന് ശേഷം ആണ്. ശ്രീ. എം കെ രാമൻ വിദ്യാഭ്യാസ ഡയറക്ടടർ ആയിരുന്ന കാലത്ത് ഉദ്ദേശം 1940 ൽ പാച്ചല്ലൂർ എൽ പി സ്കൂൾ പ്ഗ്രേഡ് ചെയ്യുന്നതിനെപ്പറ്റി പഠിക്കുകയും അതിന്റെ ഫലമായി 1946-50 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സ് കൂടി അനുവദിക്കുകയും ചെയ്തു.