ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
(42335 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിൽ മേലാറ്റുമൂഴി വാർഡിൽ സ്ഥിതിചെയ്യുന്നു .വാമനപുരം ആറിനോട് ചേർന്ന് പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയുന്നത് .

ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി
വിലാസം
മേലാറ്റുമൂഴി

ഗവ:എൽ .പി.എസ് .മേലാറ്റുമൂഴി , മേലാറ്റുമൂഴി
,
കരിംക്കുറ്റിക്കര .പി.ഒ പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 03 - 1903
വിവരങ്ങൾ
ഇമെയിൽgovtmelattumoozhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42335 (സമേതം)
യുഡൈസ് കോഡ്32140100805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവാമനപുരം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജു .എ
പി.ടി.എ. പ്രസിഡണ്ട്സുനിൽ പി.സ്
എം.പി.ടി.എ. പ്രസിഡണ്ട്സജില .എസ് .ആർ
അവസാനം തിരുത്തിയത്
26-09-202442335.1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വാമനപുരം ഗ്രാമപഞ്ചായത്തിലാണ്  ഈ സ്‌കൂൾ സ്ഥിതി ചെയുന്നത് .ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണിത് 1903 - ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കൊല്ലവർഷം (1098)  - ൽ  ശ്രീ സരസ്വതി വിലാസം എയ്ഡഡ് പ്രൈമറി വിദ്യാലയം എന്ന പേരിലായി .ശ്രീ പരമേശ്വരൻ ആയിരുന്നു ആദ്യ സ്കൂൾ മാനേജർ .1947 - ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു .1981 മുതൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു .ഇപ്പോഴും ഇത് 5-)൦  ക്ലാസ് വരെ  നിലവിലുള്ള അപൂർണ്ണ യൂ .പി .എസ് ആയി പ്രവർത്തിക്കുന്നു .ശ്രീ ചിന്നൻ കുഞ്ഞൻ ആണ് ആദ്യത്തെ പ്രഥമാധ്യാപകൻ .

ഭൗതികസൗകര്യങ്ങൾ

85 സെന്റോളം വിസ്തൃതിയിൽ ചതുരാകൃതിയിലുള്ള സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌ രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ പ്രധാന കെട്ടിടം ഓടുമേഞ്ഞതാണ് .ഓഫീസ്‌മുറിയും പ്രീപ്രൈമറി കെട്ടിടവും കോൺക്രീറ്റ് കെട്ടിടങ്ങളാണ് .പ്രീപ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സ്മുറികളുണ്ട് .കൂടാതെ അടുക്കളയും സ്റ്റോർറൂമും ഷീറ്റിട്ട കെട്ടിടമാണ് .അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മൂത്രപ്പുരയും ശുചിമുറികളുമുണ്ട് .അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും സ്കൂളിൽ സജ്ജമാണ് .കുട്ടികൾക്കാവശ്യമായ എണ്ണം ബെഞ്ചുകളും ഡെസ്കുകളും എല്ലാക്ലാസ്സുകളിലുമുണ്ട് .ക്ലാസ്സ്മുറികൾ വൈദ്യുതികരിച്ചിട്ടുണ്ട് ഫാനുകളും ലൈറ്റുകളുമുണ്ട് .കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിന് വിശാലമായ കളിസ്ഥലവും ജൈവവൈവിധ്യപാർക്കുമുണ്ട് .സ്കൂൾമുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് .വിശാലമായ പൂന്തോട്ടവും ജൈവപച്ചക്കറിത്തോട്ടവും സ്കൂൾപരിസരത്തുണ്ട് .ഐ.റ്റി പഠനം കാര്യക്ഷമമാകുന്നതിനു ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ പഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടന്നുവരുന്നു .എല്ലാ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്ലാസ്സിനുതടസമില്ലാതെ ദിനാചരണം ആചരിച്ചുവരുന്നു .പരിസ്ഥിതിദിനം ,വായനാദിനം,സ്വാതന്ത്ര്യദിനം ,ശിശുദിനം,റിപ്പബ്ലിക്‌ദിനം,രക്തസാക്ഷിദിനം ,തുടങ്ങിയവ അതാതിന്റെ പ്രാധാന്യമനുസരിച്ച് പി .റ്റി .എ ,ജനപ്രതിനിധികൾ ,പൂർവ്വവിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവരുടെ സഹായത്തോടെ നടത്തിവരുന്നു ക്വിസ്മത്സരം ചിത്രരചനാ ,കഥാരചന ,റാലി ബോധവത്കരണ ക്ലാസുകൾ എന്നിവയും നടത്താറുണ്ട് .ഓണം,റംസാൻ,ക്രിസ്തുമസ്,തുടങ്ങിയ ആഘോഷങ്ങൾക്കും എല്ലാവരും തുല്യതയോടെ പങ്കെടുക്കുന്നു,വിനോദത്തിനൊപ്പം പഠനത്തിനും പ്രാധാന്യം നൽകുന്ന പഠനയാത്രകൾ നടത്താറുണ്ട് .

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഈ വിദ്യാലയത്തിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് .എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബിലെ അംഗമായിരിക്കും .കൂടൂതൽ വായനക്ക്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 ശ്രീ,ചിന്നൻകു ഞ്ഞൻ
2 ശ്രീ.ദാമോധരൻ
3 ശ്രീ.സുകുമാരപ്പണിക്കർ   
4 സരസ്വതിഅമ്മ
5 ജയകുമാരി
6 രാജമ്മ
7 ശ്രീ നൗഷാദ്
8 പ്രസന്നകുമാർ
9 രാഘുനാഥൻ
10 അനിൽകുമാർ
11 രാജു
12 ആർ .ഷെർളി
13 ശ്രീദേവി

അംഗീകാരങ്ങൾ

എൽ എസ് എസ് പരീക്ഷയിൽ വിജയം കൈവരിച്ചു . ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ  വിജയിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ വിവിധ മേഖലയിൽ സേവനമനുഷിച്ച പ്രഗൽഭരായ പലരും ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയവരാണ് .മികച്ച അദ്ധാപകനുള്ള അവാർഡ് നേടിയ മോഹനൻ സാർ ,കൊല്ലം കോളേജ് സീനിയർ  സൂപ്പർടെൻറ് ആയിരുന്ന പ്രഭാകരൻ നായർ സാർ . ആർമി ഓഫീസർ ആയ ദീപക് സാർ   ഫിഷറീസ്ഡെവലൊപ്മെന്റ്  ഓഫീസർ ആയ അജിത് സാർ  ,നാടൻ പാട്ട് ഗായകനായ പ്രകാശൻ ,ബാങ്ക് ഉദോഗസ്ഥനായ പ്രവീൺ ,ഐ റ്റി ഐ അദ്ധാപകനായ തുളസി സാർ .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മേലാറ്റൂമൂഴി ശാസ്താ ക്ഷേത്രത്തിന് സമീപം
  • മേലാറ്റൂമൂഴി ഗ്രാമീണ ഗ്രന്ഥ ശാലക്ക് സമീപം
  • കരിങ്കുറ്റിക്കര പോസ്റ്റോഫീസിനു സമീപം
Map