ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
(42008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ഗവ. എച്ച് എസ് എസ് ഫോർ ഗേൾസ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
,
ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0470 2622597
ഇമെയിൽgghssattingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42008 (സമേതം)
എച്ച് എസ് എസ് കോഡ്01030
യുഡൈസ് കോഡ്32140100316
വിക്കിഡാറ്റQ64036792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ബി.ആർ.സിആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ519
ആകെ വിദ്യാർത്ഥികൾ519
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ഉദയകുമാരി ഡി
പ്രധാന അദ്ധ്യാപികകെ എസ് ഗീത
സ്കൂൾ ലീഡർദേവിക എ എസ്
ഡെപ്യൂട്ടി സ്കൂൾ ലീഡർഗൗരിലക്ഷി ആർ എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്റീജ അശോക്
എസ്.എം.സി ചെയർപേഴ്സൺഡോ.രതീഷ് നിരാല
സ്കൂൾവിക്കിനോഡൽ ഓഫീസർമനോജ് എസ്
അവസാനം തിരുത്തിയത്
27-09-202442008
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ഗേൾസ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1937 ൽ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ആറ്റിങ്ങലിലെ ഏക പെൺ പള്ളിക്കൂടമാണിത്.

ചരിത്രം

ചിറയിൻകീഴ് താലൂക്കിലെ ഏക സർക്കാർ ഗേൾസ് ഹൈസ്കൂൾ. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്. 1937 ജൂൺ മാസത്തിൽ ലക്ഷ്മിഭായി ഗേൾസ് സ്കൂൾ ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂൾ എന്നായിരുന്നു.കുന്നുവാരത്ത് ആദ്യം ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവൽ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1949-ൽ ആററിങ്ങൽ- ചിറയിൻകീഴ് റോഡിൽ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവർത്തനം മാററി. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓർമയ്ക്കായി എൽ.ബി. ഗേൾസ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക് 1ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

അംഗീകാരങ്ങൾ

കഴിഞ്ഞ അഞ്ചു വർഷമായി പൊതുവിദ്യാലയങ്ങൾക്കുളള ആറ്റിങ്ങൾ സബ്ജില്ല ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടുന്നു. 2016-17 അധ്യയന വർഷത്തിൽ ആറ്റിങ്ങൾ സബ്ജില്ല ശാസ്ത്രോൽസവത്തിൽ ഗണിതം, ഐ.റ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടി. വിവിധ വകുപ്പുകൾ, സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ ഞങ്ങളുടെ മിടുക്കികൾക്ക് കഴിഞ്ഞിട്ടു​ണ്ട്. 2017-ലെ സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ മിടുക്കികൾ സംഘനൃത്തത്തിൽ ഗ്രേഡ് നേടി.2017 റിപ്പബ്ലിക്ക് പരേഡിൽ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എലിഷ്യ ജോൺ റൊണാൾഡ് ഗോമസ്, നയൻകൃഷ്ണ.എസ് പങ്കെടുത്തു.

മുൻ സാരഥികൾ

ക്രമ. നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാലയളവ്
1 ഏലിയാ ജോർജ്
2 കെ.കെ. ഭവാനി
3 ജി. ശാരദാമ്മ
4 എൽ. കമലമ്മ
5 ആർ. വിമല
6 ഡി. കമലം
7 ആർ. വിമല
8 ഡി. കമലം
9 സി.ഡി. ലളിതാംബിക
10 എസ്. രമാഭായി
11 എം. മുഹമ്മദ് ബഷീർ
12 വി.കെ. വിജയകുമാരി
13 എസ്. രതി
14 എം. മുഹമ്മദ് ബഷീർ
15 വി.കെ. വിജയകുമാരി
16 എസ്. രതി
17 എം. മുഹമ്മദ് ബഷീർ
18 വി. സുന്ദരേശൻ
19 വി. ശാന്തകുമാരി
20 സി.വി.ജയദേവി
21 ഷീല എസ്
22 അനിലാറാണി റ്റി
23 ലതകുമാരി എ
24 അനിൽകുമാർ
25 ലത എസ് നായർ
26 ഷാജി എ
27 കവിത ജോൺ
28 ഷീജകുമാരി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ ക്ലബ്ബുകൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 300 മി. അകലത്തായി പാലസ്റോഡിൽ സ്ഥിതിചെയ്യുന്നു.

* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി.മി. അകലം

* ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 800 മി. അകലം

Map