പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പഞ്ചായത്ത് യു.പി.എസ്സ് .മൈലക്കാട് .യു.പി.വിഭാഗം മാത്രമുള്ള ഈ വിദ്യാലയത്തിൽ 247 കുട്ടികൾ പഠിക്കുന്നു .അക്കാദമിക മികവ് വിദ്യാലയ മികവ് എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി വ്യത്യസ്‌തമായ നിരവധി പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയമാണിത് .
| പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട് | |
|---|---|
| വിലാസം | |
മൈലക്കാട് മൈലക്കാട് പി.ഒ. , 691571 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 0474 2537842 |
| ഇമെയിൽ | 41546klm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41546 (സമേതം) |
| യുഡൈസ് കോഡ് | 32130300105 |
| വിക്കിഡാറ്റ | Q105814661 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചാത്തന്നൂർ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 140 |
| പെൺകുട്ടികൾ | 107 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജി.എസ്സ്. ആദർശ് |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡയാന രാജൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കൊല്ലം ജില്ലയിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പഞ്ചായത്ത് യു.പി.എസ്സ് .മൈലക്കാട് .
1966 ജൂൺ 1 നു പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം എയ്ഡഡ് മേഖലയിൽ നിന്നും ഗവൺമെന്റ് വിദ്യാലയമായി മാറി .യു .പി. വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത് .പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവാർന്ന ധാരാളം പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നു വരുന്നു .SCERT യുടെ മികവിന്റെ പുരസ്‌കാരം രണ്ടു തവണ മൈലക്കാട് യു .പി.എസ്സിനെ തേടി എത്തി. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ


സ്കൂളിന് മുന്നിലെ മനോഹരമായ പാർക്കു ശിശു സൗഹൃദ അന്തരീഷം സൃഷ്ടിക്കുന്നു .ഒൻപതു ക്ലാസ്സ് മുറിയും ഓഫീസും I T റൂമും ഉൾപ്പെടുന്ന രണ്ടു കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത് .M L A ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ കെട്ടിടം പണി പൂർത്തിയായി വരുന്നു.എല്ലാ ക്ലാസ് റൂമിലും പ്രൊജക്ടർ ,ലാപ്ടോപ്പ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- തനതു പ്രവർത്തനങ്ങൾ PEACE Mylakkad Model(Package for elimentary Children in Acquiring competence in English), SIIM (Scheme for introducing interesting Mathematics) കൂടുതൽ അറിയാം
- ടാലന്റ് ലാബ്
- ചിമിഴ് (സർഗത്മക രചന പരിപോഷണ പരിപാടി )
- RADIO RAINBOW 66.2
- ഭദ്രം
- സർഗവിദ്യാലയം
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- റേഡിയോ ക്ലബ്ബ്
- JRC.ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്
- .മ്യൂസിക് ക്ലബ്ബ്
*േനർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പി .എൻ .ലീലാമണി 'അമ്മ
എൻ .മാധവൻ പിള്ള കൂടുതൽ സാരഥികളെ അറിയാം
നേട്ടങ്ങൾ
- മികവ് 2018 -SCERT -സംസ്ഥാനതല അംഗീകാരം
- മികവ് 2019--SCERT - സംസ്ഥാന തല അംഗീകാരം
- 2014 മുതൽ തുടർച്ചയായി ചാത്തന്നൂർ സബ് ജില്ലാ പി .ടി .എ അവാർഡ്
- 2017 -18 ൽ പി .ടി. എ .അവാർഡ് ജില്ലാതലം -രണ്ടാം സ്ഥാനം
- 2018 -19 പി .ടി .എ .അവാർഡ് ജില്ലാ തലം -ഒന്നാം സ്ഥാനം കൂടുതൽ നേട്ടങ്ങൾ അറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹൈക്കോടതി ജഡ്ജി കെ .ബദറുദീൻ
മുൻ R T O ശ്രീ .ശശിധരൻ നായർ
ഡോ .ഫസലുദീൻ
വഴികാട്ടി
ദേശീയ പാത 66 ൽ മൈലക്കാട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ കണ്ണനലൂർ റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.
കൊട്ടിയം ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം. ചാത്തന്നൂർ നിന്നും 4 കി.മീ അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41546
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
