പഞ്ചായത്ത് യു പി എസ് മൈലക്കാട് /ചിമിഴ് (സർഗത്മക രചന പരിപോഷണ പരിപാടി )
മൈലക്കാട് പഞ്ചായത്ത് യു പി എസ് 2021 -22 അധ്യയന വർഷം നടപ്പിലാക്കിയ തനതു പ്രവർത്തനമാണ് ചിമിഴ് .കോവിഡ് മൂലം പഠനം ഓൺലൈൻ ആയി മാറിയതും കൂട്ടുകാരെ കാണാൻ കഴിയാത്തതും കുട്ടികളിൽ മാനസിക സമ്മർദം വർദ്ധിപ്പിച്ചു എന്ന കണ്ടെത്തലും കുട്ടികൾ കൂടുതൽ സമയവും മൊബൈൽ ഗെയിം കളിക്കുന്നു എന്ന പരാതിയും ചിമിഴു (സർഗത്മക രചന പരിപോഷണ പരിപാടി )ഏറ്റെടുക്കാൻ ഞങ്ങൾക്ക് പ്രചോദനമായി .
കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവ വികസിപ്പിക്കുക ,പൊതുവേദിയിൽ അവതരിപ്പിക്കുന്നതിനുള്ള ആത്മ വിശ്വാസം വളർത്തുക ,കുട്ടികൾക്കു സ്വന്തം നാടിന്റെ ചരിത്രം കണ്ടെത്താൻ അവസരം ഒരുക്കുക ,പ്രാദേശിക ചരിത്രം ,സ്ഥലനാമ ചരിത്രം രചിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടപ്പിലാക്കി .
ചിമിഴു മായി ബന്ധപെട്ടു നടപ്പിലാക്കിയ പ്രവർത്തങ്ങൾ
പ്രാദേശിക ചരിത്ര രചന
സ്ഥലനാമ ചരിത്ര രചന
കവിയരങ്ങു
RADIO RAINBOW
അമ്മവായന ,ലൈബ്രറി ശാക്തീകരണം
കളിവീട്