പഞ്ചായത്ത് യു .പി. എസ്സ് / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മൈലക്കാട് പഞ്ചായത്ത് യു പി. എസ് 1966 -ൽ ആണ് സ്ഥാപിതമായത് . മൈലക്കാട് യു. പി.എസ്സിന്റെ സ്ഥാപിത യഞ്ജൂത്തിൽ അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രശസ്തരുടെ സേവന മനോഭാവത്തിന്റെയും ത്യാഗത്തിന്റെയും സംഭാവനയുണ്ട് . ആദിച്ചനലൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു ദേശീയ പാതയോടു ചേർന്ന് നിൽക്കുന്ന മൈലക്കാട് എന്ന ഗ്രാമ പ്രദേശത്തു ഒരു യു .പി. സ്കൂൾ എന്ന സങ്കൽപ്പത്തിന് പൂർണത ഉണ്ടാകുവാൻ ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങിയപ്പോൾ അതിനു പൂർണ പിന്തുണ നൽകിയത് മൈലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൈലക്കാട് ദേവസ്വം ഭരണസമിതിയാണ് .  മഹാകവി കെ. സി കേശവപിള്ളയുടെ മകനും കവിയുമായ ഡോ കെ .എൻ .ഗോപാലപിള്ളയായിരുന്നു .ആദിച്ചനലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന സദാശിവൻ അവർകൾ ആണ് സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ എടുത്തത് .സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ ഭൂമി മൈലക്കാട് ക്ഷേത്ര ഭരണസമിതി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന് ഇഷ്ടദാനമായി നൽകി .അങ്ങനെ 1966 ജൂൺ 1 നു ഡോ .കെ എൻ ഗോപാലപിള്ള ഭദ്രദീപം കൊളുത്തി സ്കൂൾ ഉദ്‌ഘാടനം ചെയ്തു .

എയ്ഡഡ് മേഖലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ ഓരോ വർഷവും ഡിവിഷനുകൾ വർദ്ധിച്ചു മൈലക്കാടിന്റെയും പരിസര പ്രദേശങ്ങളുടെയും ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി .അൺ എയ്ഡഡ് മേഖലയിൽ നിന്നും നിരവധി കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് എത്തി ചേർന്നു .ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ കൂട്ടായി പ്രവർത്തിച്ചു വിജയത്തിൽ എത്തിക്കുന്നത് പഞ്ചായത്തു യു.പി.എസ്സിന്റെ പ്രത്യേകതയാണ് .