പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/എന്റെ ഗ്രാമം
മൈലക്കാട്
കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മൈലക്കാട്.
പ്രാദേശിക ചരിത്ര രചന ,
2021 -22 അധ്യയന വർഷം മൈലക്കാട് യൂ ,പി.എസ് ഏറ്റെടുത്ത തനതു പ്രവർത്തനമാണ് ചിമിഴു .ഇതിന്റെ ഭാഗമായി നടപ്പാക്കിയ ഒരു പ്രവർത്തനമാണ് പ്രാദേശിക ചരിത്ര രചന ,സ്ഥലനാമ രചനഎന്നിവ .ഇത്തിക്കര ,മൈലക്കാട് ഗ്രാമത്തിന്റെ ചരിത്രം ,സാംസ്‌കാരിക കേന്ദ്രങ്ങൾ ,ആരാധനാലയങ്ങൾ ,പ്രശസ്ത വ്യക്തികൾ ,തൊഴിലുകൾ ,വ്യവസായം എന്നിവയെ കുറിച്ചുള്ള ചരിത്ര അറിവുകൾ കണ്ടെത്തി പ്രാദേശിക ചരിത്ര രചന നടത്തുന്നതിനായി തീരുമാനിച്ചു .കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി വിവരശേഖരണം നടത്തി .രക്ഷിതാക്കൾ ,അദ്ധ്യാപകർ എന്നിവർ വിവിധ ഗ്രൂപ്പുകളിൽ അംഗങ്ങളായി .പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ
1 അഭിമുഖം
2 ഫീൽഡ് ട്രിപ്പ്
3 ചരിത്ര രചന ശില്പശാല
സ്ഥലനാമ ചരിത്ര രചന
കൊല്ലം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും പേരിനു പിന്നിലെ ചരിത്രം കണ്ടെത്തുക എന്നതായിരുന്നു ലക്‌ഷ്യം .ഇതിനെ പുസ്തകരൂപത്തിലേക്ക് മാറ്റി .ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ടാണ് ഈ പ്രവർത്തനം ഞങ്ങൾ പൂർത്തീകരിച്ചത് .
ഇതുമായി ബന്ധപെട്ടു നടത്തിയ പ്രവർത്തനങ്ങൾ
- കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി മാറ്റി .
- ഓരോ ഗ്രൂപ്പിനും ഓരോ പഞ്ചായത്തു എന്ന ക്രമത്തിൽ വിവരശേഖരണത്തിനായി നൽകി .
- ഓൺലൈൻ അഭിമുഖം സംഘടിപ്പിച്ചു
- വിവരശേഖരണത്തിനായി ഇന്റനെറ്റിന്റെ സഹായം പ്രയോജനപ്പെടുത്തി
- ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി സ്ഥലനാമ ചരിത്രരചന പൂർത്തിയാക്കി .
- മാപ്പ് ,ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രിന്റ് ചെയ്തു .
സ്ഥല പ്രത്യേകതകൾ
ഇത്തിക്കരയാറിൻ തീരത്ത് ഏകദേശം 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്
മൈലക്കാട്.ഇവിടെ പണ്ടുകാലത്ത് ഓട്,കയർ തുടങ്ങിയ വ്യവസായങ്ങൾ നിലനിന്നിരുന്നു.
ഇപ്പോൾ ടൂറിസം വകുപ്പ് ഏറ്റെടുത്ത ആദിച്ചനല്ലൂർ ചിറ പണ്ടുകാലത്ത് ധാരാളം താമരപ്പൂക്കൾ
വിരിയുന്ന ചിറ എന്ന നിലയിൽ പ്രസിദ്ധമായിരുന്നു.