സഹായം Reading Problems? Click here


ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(39005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
39005 school bldng.jpg
വിലാസം
ശൂരനാട് വടക്ക്. പി.ഒ,
കൊല്ലം

ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം
,
690561
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺHS:04762852163, HSS:04762852500
ഇമെയിൽghsssooranad@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലിഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം838
പെൺകുട്ടികളുടെ എണ്ണം813
വിദ്യാർത്ഥികളുടെ എണ്ണം1651
അദ്ധ്യാപകരുടെ എണ്ണം69
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽK.J.Vincent Jolly
പ്രധാന അദ്ധ്യാപകൻK.R.Sivasankara Pillai
പി.ടി.ഏ. പ്രസിഡണ്ട്Kallekkathara Radhakrishna Pillai
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഒരു സർക്കാർ പൊതു വിദ്യാലയമാണിത്.

ചരിത്രം

വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂൺ മാസത്തിൽ, കളത്തൂർ ശ്രീ. വി.ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപിക്കുന്നതിന് സർവ്വശ്രീ. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നൽകിയ പ്രോൽസാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ൽ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയർ സെക്കൻഡറിയും, സ്ക്കൂൾ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • എൻ.സി.സി..എയർ വിംഗ്
 • ഫുട്ബാൾ ടീം
 • ഹാൻഡ് ബാൾ ടീം
 • അത് ലറ്റിക്സ് ടീം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.വിൻസെന്റ് ജോളിയുമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ളയായിരുന്നു. 1951 – ൽ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുൻ PSC ചെയെർമാൻ.
  • ഡോ. സുജാതൻ, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം മേധാവി.
   • ഡോ. അഭിലാഷ്, കാർഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് .
    • ഡോ. കമലാസനൻ, നവഭാരത് ഹോസ്പിറ്റൽ, ശാസ്താംകോട്ട
    • ശ്രീ.കെ.സി.രാജൻ, പൊതുപ്രവർത്തകൻ

വഴികാട്ടി

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


 • NH.47 -ൽ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.
 • കായംകുളം- അടൂർ റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡിൽ ശൂരനാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.

|---- |} |} <googlemap version="0.9" lat="9.104809" lon="76.630325" zoom="11" width="350" height="350" selector="no"> 11.071469, 76.077017, G.H.S.S.Sooranad (G) 9.103326, 76.621871 Govt.H.S.S.Sooranad </googlemap>