സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(38007 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം


എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്
Nssckd.jpg
വിലാസം
ചൂരക്കോട് പി.ഒ,
അടൂർ

ചൂരക്കോട്
,
691551
സ്ഥാപിതം01 - 07 - 1957
വിവരങ്ങൾ
ഫോൺ04734-210078
ഇമെയിൽcnsshss@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
ഉപ ജില്ലഅടൂർ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം323
പെൺകുട്ടികളുടെ എണ്ണം313
വിദ്യാർത്ഥികളുടെ എണ്ണം636
അദ്ധ്യാപകരുടെ എണ്ണം24
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ലേഖ വി
പ്രധാന അദ്ധ്യാപകൻശ്രീമതി ഉഷാകുമാരി വി
പി.ടി.ഏ. പ്രസിഡണ്ട്ശ്രീമണ്ണടീ രാജു
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

"ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാൽ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായർ സർവ്വീസ് സൊസൈറ്റിയാൽ 1957-ൽ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എൻ.എസ്.എസ് എച്ച്.എസ്.എസ്" അടൂർ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളിൽ ഒന്നാണ്."

ചരിത്രം

ഭാരതകേസരി മന്നത്തുപദ്മനാഭൻറെ അനുഗ്രഹാശിസ്സുകളോടെ 1957 ജൂലൈ മാസത്തിൽ 53 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചു.തെക്കേ കളീയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമൻ നായർ ,നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരൻ പിള്ള ,തയ്യിൽ ശ്രീ ശിവൻ പിള്ള എന്നിവർ സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്ത പ്രമുഖരാണ്.1982 -ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഇത് 2001-ൽ ഹയർസെക്കണ്ടറി സ്കൂൾ ആയി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർസെക്കണ്ടറിക്കു് പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. സ്കുളിന് 12കമ്പ്യൂട്ടറുകളും L C D പ്രൊജക്ടറും അടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. . ഹൈസ്കൂളിനു് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

1968 ജൂൺ മാസം മുതൽ ഈ സ്കൂളിൽ ഒരു ഗൈഡ് കമ്പനി ആരംഭിച്ച് പ്രവർത്തിക്കുന്നു.സമൂഹത്തിനും വീടിനും പ്രയോജനമുള്ള ഉത്തമപൗരന്മാരെ വാർത്തെടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.തയ്യാർ എന്നതാണ് മുദ്രാവാക്യം.ശ്രീമതി പി എൻ രാധാമണിയമ്മ ടിച്ചറാണ് ക്യാപ്ടൻ.

  • സ്കൂൾ മാഗസിൻ.
  1. നവമാലിക 2007-2008
  2. ധ്വനി 2008-2009
  3. രഥ്യ 2009 -2010
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എൻ.എസ്.എസ്സിന്റെ വിദ്യാഭ്യാസശൃംഖലയിലെ അതിപ്രധാനകണ്ണിയാണ് ചൂരക്കോട്എൻ.എസ്.എസ്.എച്ച്.എസ്.എസ്. ശ്രീ പി നരേന്ദ്രനാഥൻ നായർ അവർകൾ ആണ് എൻ.എസ്.എസ് പ്രസിഡണ്ട്. എൻ.എസ്.എസ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളിൽ അതീവശ്രദ്ധാലുവായ ശ്രീ ജി സുകുമാരൻ നായർ അവർകൾ ആണ് എൻ.എസ്.എസ്സിന്റെ. ജനറൽ സെക്രട്ടറി.. സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ അവർകൾ ആണ് .

= മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |''''വിക്രമൻ നായർ,
|ജനാർദ്ദനൻ നായർ-
|കൃഷ്ണകുമാരി
|നാരായണൻ നായർ
|തങ്കമണി
|സരസമ്മ
|മാലതി
|രാജമ്മ|
ആർ സുരേന്ദ്രനാഥ്|
പി .ബാബുരാജൻ
|ടി.കെ ബാലകൃഷ്ണൻ നായർ
|ശ്രീമതി ലസിതാ നായർ
.ശ്രീമതി പി വത്സലാകുമാരി
ശ്രീമതി ഉഷാകുമാരി വി'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ശുഭ ഹയർ സെക്കണ്ടറി അദ്ധ്യാപിക എൻ എസ് എസ് എച്ച് എസ് എസ് ചൂരക്കോട്
  • രാജശ്രീ അദ്ധ്യാപിക മാരൂർ എച്ച് എസ്
  • ജ്യോതി ഫിസിക്സ് അദ്ധ്യാപിക എൻ എസ് എസ് കോളേജ് പന്തളം

പരിസ്ഥിതിദിനം -ചിലചിത്രങ്ങള്

ലോകപരിസ്ഥിതിദിനം -ഞങ്ങളുടെ പ്രവർത്തനങ്ങൾ

ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ചിന് സമുചിതമായി ആഘോഷിച്ചു. ഉപന്യീസരചന ,(H S ) ചിത്രരചന (H S &U P) എന്നിവനടത്തി.

പ്രമാണം:.jpg പ്രമാണം:.jpg പ്രമാണം:.jpg

വഴികാട്ടി