എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം
ചൂരക്കോട്
ശ്യാമസുന്ദരകേരകേദാരമായ കേരളം എന്നും വൃക്ഷലതാദികളേ ആദരിച്ചിരുന്നു.എത്രയോ സ്ഥലനാമങ്ങളും
വീട്ടുപേരുകളും വൃക്ഷനാമങ്ങളിൽ ആരംഭിക്കുന്നു. പാലക്കാടും തേക്കടിയും കൈതമുക്കും കാഞ്ഞിരപ്പള്ളിയും നമുക്കപരിചിതമല്ല.
അടൂർ താലൂക്കിൽപ്പെട്ട ചൂരക്കോട് ഗ്രാമത്തിന് ആപേരുകിട്ടാൻ കാരണവും മറ്റൊന്നല്ല.പണ്ടവിടെ ചൂരൽവള്ളികൾ ഇടതിങ്ങി വളർന്നിരുന്ന
കുറ്റിക്കാടായിരുന്നുവത്രേ.ചൂരൽക്കാട് പറഞ്ഞു പറഞ്ഞ് ചൂരക്കോടായി മാറിയപ്പോൾ കുറ്റിക്കാടുകൾക്കിടയിലെ ക്ഷേത്രമാകട്ടെ കുറ്റിയിൽ ദേവിക്ഷേത്രമായും
പിന്നീട് അവിടെയുയർന്നു വന്ന വിദ്യാലയം കുറ്റിയിൽ സ്കൂളായും മാറി.
കല്ലടയാറിന് സമീപസ്ഥമായ ഈപ്രദേശത്തിനു പറയാൻ മഹാഭാരതകഥകളുമുണ്ട്.
സ്കൂളിന് സമീപത്തായി ഒരു മലയുണ്ട്. ഇപ്പോൾ നെടുംകുന്ന് എന്നറിയപ്പെടുന്ന ഈ പ്രദേശം പണ്ട് പാണ്ഡവൻ കുന്ന് എന്നാണത്രേ
അറിയപ്പെട്ടിരുന്നത്. കാരണം പാണ്ഡവർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നുവത്രേ.അന്ന് നിർമ്മിച്ചതെന്ന് പറയപ്പെടുന്ന
ഒരുകിണർഇപ്പോഴും അവിടെയുണ്ട്.ആകിണറ്റിൽ ഒരുവലിയമീനുണ്ടെന്നും അത് വാലനക്കുമ്പോൾ ശാസ്താംകോട്ട കായലിൽ ഓളങ്ങളുണരുമെന്നും
ആൾക്കാർ വിശ്വസിക്കുന്നു. റബർ മരങ്ങൾ വളർന്ന് ഇടതൂർന്ന വനങ്ങൾ ചുറ്റുപാടും രൂപപ്പെടുന്നതിനുമുൻപുവരെ നെടുംകുന്നിൽ നിന്നാൽ
ശാസ്താംകോട്ടക്കായൽ കാണാമായിരുന്നു.
നെടുംകുന്നിൻറെ താഴ്വരയിൽ ഒരുവില്ലാശാൻ കുടുംബം താമസിച്ചിരുന്നുവെന്നും വെളുത്തടത്തിൽ എന്നാണ് വീട്ടുപേർ
അറിയപ്പെട്ടിരുന്നതെന്നും പറയുന്നു.അവർ ദിവസവും പാണ്ഡവൻമാർക്കു് വില്ലും ശരങ്ങളും മലമുകളിലെത്തിച്ചിരുന്നു.അതിനുപകരമായി
അവർക്ക് പാണ്ഡവർ 10 പൊൻപണം കൊടുക്കുമായിരുന്നു.അതിമോഹിയായ ഒരുവില്ലാശാൻ രജസ്വലയായിരുന്ന പത്നിയെ പാണ്ഡവ-
സവിധത്തിലേക്കയച്ച് പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ അവിടം വിട്ടുപോയിയത്രേ.ദു:ഖിതരായ വില്ലാശാൻമാരും അവിടം വിട്ടു.
പാണ്ഡവരും കൗരവരുമായി ബന്ധപ്പെട്ട് നിരവധി കഥകൾ സമീപപ്രദേശങ്ങൾക്കും പറയാനുണ്ട്.
കേരളത്തിലെ ഏക ദുര്യോധനക്ഷേത്രം സ്ഥിതിചെയ്യുന്ന മലനട ,ശകുനിയെ ആരാധിക്കുന്ന മറ്റൊരു
മലനട>എന്നിവയും (കൂടുതൽ അറിയാൻ സമീപപ്രദേശങ്ങളാണ്.
ആരാധനാലയങ്ങൾ
മണ്ണടി ദേവി ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.
സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട് നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്.വേലുത്തമ്പി ദളവ മ്യൂസിയമാണ് മറ്റൊരു ആകർഷണം
വേലുത്തമ്പി ദളവ മ്യൂസിയം തിരുവിതാംകൂറിലെ വിഖ്യാത സ്വാതന്ത്ര്യ സമര സേനാനി വേലുത്തമ്പി ദളവയ്ക്ക് പത്തനംതിട്ടയിലെ മണ്ണടിയിലുള്ള ഒരു മ്യൂസിയമാണ് വേലുത്തമ്പി ദളവ മെമ്മോറിയൽ മ്യൂസിയം. 2010 ഫെബ്രുവരി 14 മുതൽ പ്രവർത്തനം ആരംഭിച്ച വേലുത്തമ്പി, ഇന്ത്യൻ രാജ്യമായ തിരുവിതാംകൂറിന്റെ ദളവ അല്ലെങ്കിൽ പ്രധാനമന്ത്രിയായിരുന്നു, ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരെ കലാപം നടത്തിയ ആദ്യകാല വ്യക്തികളിൽ ഒരാളായാണ് വേലുത്തമ്പി അറിയപ്പെടുന്നത്. പുരാവസ്തു വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ചരിത്ര മ്യൂസിയത്തിൽ മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്ര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഗാലറിയുണ്ട്. ബുദ്ധന്റെ ശിലാ പ്രതിമ, പുരാതന കാർഷിക പാത്രങ്ങൾ, കാനോനുകൾ, പുരാതന യുദ്ധോപകരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളും മ്യൂസിയത്തിലുണ്ട്. വേലുത്തമ്പി ദളവയുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്ര ഗാലറിയും നാണയശാസ്ത്ര ഗാലറിയും ഇവിടെയുണ്ട്. പെരിങ്ങനാട് മഹാദേവർ ക്ഷേത്രമാണ് ചൂരക്കോട് ഗ്രാമത്തിനടുത്തുള്ള മറ്റൊരു പ്രധാന ആകർഷണം.
അടൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് പെരിങ്ങനാട് . ഗ്രാമം അതിന്റെ ആത്മാവിൽ രൂഢമൂലമായ മതേതര വികാരം വീമ്പിളക്കുന്നു. വിവിധ ഉത്സവങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും ഇത് പ്രകടിപ്പിക്കപ്പെടുന്നു, അവയിൽ പ്രധാനം മാർച്ച്-ഏപ്രിൽ മാസങ്ങളിലെ ഉൽസവം, പെരിങ്ങനാട് വലിയ പള്ളിയിലെ വലിയ പെരുന്നാൾ , സെന്റ് ഗ്രിഗോറിയോസ്, സെന്റ് ജോർജ്ജ് എന്നിവയിലെ ക്രിസ്ത്യൻ ആഘോഷങ്ങളാണ്. വളരെ പ്രസിദ്ധമായ ശിവക്ഷേത്രമായ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വാർഷിക ഉത്സവത്തോടനുബന്ധിച്ചുള്ള 'കെട്ടുകാഴ്ച' എന്ന പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് . അടൂർ IHRD എഞ്ചിനീയറിംഗ് കോളേജ് പ്രശസ്തമായ പ്രൊഫഷണൽ കോളേജുകളിൽ ഒന്നാണ്. ചൂരക്കോടിനടുത്തുള്ള മണക്കാലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
കുറ്റിയിൽ ദേവി ക്ഷേത്രം
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന അടൂർ കുറ്റിയിൽ ദേവി ക്ഷേത്രം, പാർവതി ദേവിയുടെ ഒരു രൂപമായ ഭദ്രകാളിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്.
അടൂർ കുറ്റിയിൽ ദേവി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പാർവതി ദേവിയുടെ ഉഗ്രവും ശക്തവുമായ രൂപമായ ഭദ്രകാളിയാണ്. സംരക്ഷണം, ഐശ്വര്യം, ദുഷ്ടശക്തികൾക്കെതിരായ വിജയം എന്നിവയ്ക്കായി അനുഗ്രഹം തേടി ഭക്തർ ക്ഷേത്രം സന്ദർശിക്കുന്നു.
അടൂർ കുറ്റിയിൽ ദേവീക്ഷേത്രത്തിൽ ഭദ്രകാളി ദേവിക്ക് ഭക്തർ പ്രാർഥനകളും പൂജകളും വഴിപാടുകളും അർപ്പിക്കുന്നു. പുഷ്പങ്ങൾ, നാളികേരം, പഴങ്ങൾ, പ്രതീകാത്മക വസ്തുക്കൾ തുടങ്ങിയ വഴിപാടുകൾ ഭക്തിയുടെയും കൃതജ്ഞതയുടെയും പ്രവൃത്തികളായി അർപ്പിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്. അടൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് എൽ.പി.എസ് ചൂരക്കോട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്. ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഏകദേശം 500 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ എൻ.എസ്.എസ്.എച്ച്.എസ് എസിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ഫാമിലി ഹെൽത്ത് സെന്റർ, ഏറത്ത്
- ചൂരക്കോട് പബ്ലിക് ലൈബ്രറി
ശ്രദ്ധേയരായ വ്യക്തികൾ
- മണക്കാല ഗോപാലകൃഷ്ണൻ
സംഗീതംകൊണ്ടൊരു മേൽവിലാസം സ്വപ്നംകണ്ടൊരു കാലം, ഇല്ലായ്മകൾ വല്ലായ്മകൾ തീർക്കുമ്പോഴും സംഗീതത്തെ മാത്രം ജീവിതമായി കണ്ടു. ഒടുവിൽ ആ യാത്രയിൽ സ്വന്തമായൊരു സിനിമ സംഗീതം ചിട്ടപ്പെടുത്താൻ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പുവേണ്ടിവന്നു സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണന്. അപ്പോഴും തെല്ലു പരിഭവമില്ല. കാരണം മണക്കാല ഗോപാലകൃഷ്ണന്റെ ആദ്യ സിനിമാഗാനങ്ങൾ ആലപിക്കാൻ പഴയ സൗഹൃദത്തിന്റെ ലഹരിയിൽ യേശുദാസും പി. ജയചന്ദ്രനും കെ. എസ്. ചിത്രയുമൊക്കെ ഒപ്പംചേർന്നു. ഗാനങ്ങളെഴുതിയതാകട്ടെ പൂവച്ചൽഖാദറും കൈതപ്രവും പ്രഭാവർമയും. പൂവച്ചൽ ഖാദർ അവസാനമായി ഗാനങ്ങൾ എഴുതിയതും മണക്കാലയുടെ സംഗീതത്തിലാണ്. ‘ഉൾക്കനൽ’ എന്ന ചിത്രത്തിലൂടെ സിനിമ സംഗീതത്തിലേക്ക് കന്നിയങ്കം കുറിക്കുകയാണ് സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണൻ.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസ്സായ മണക്കാല ആകാശവാണിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡൽഹി സർവകലാശാലയിൽ നിന്ന് സംഗീതശിരോമണിയും കണ്ണൂർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടിയതോടെ സംഗീതഞ്ജർക്കൊക്കെയും പ്രിയപ്പെട്ട ഒരാളായി. യേശുദാസിനൊപ്പം നിരവധി കച്ചേരിവേദികളിൽ തംബുരു വായിച്ചു. ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് അപൂർവസംഗീത വിരുന്നൊരുക്കിയതോടെ ശ്രദ്ധേയനായി. കവിതയുടെ 76 വരികൾ 12 രാഗങ്ങളിലൂടെയാണ് അദ്ദേഹം ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിച്ചത്. എസ് സി ആർ ടി റിസർച്ച് ഓഫിസർ ആയതോടെ കലാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനും സ്‌കൂൾ പ്രവേശനഗാനങ്ങൾ ജനകീയമാക്കുന്നതിനും നേതൃത്വം നൽകി. 2014ൽ മണക്കാല സംഗീതം നൽകിയ പ്രവേശനഗാനം പുതിയൊരു ചുവചുവയ്പ്പായി.
മഹാകവി ഉള്ളൂർ രചിച്ച ‘പ്രേമസംഗീതം’ ശാസ്ത്രീയ സംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി സ്വദേശത്തും വിദേശത്തുമായി നൂറ്റിപതിനഞ്ചു വേദികളിൽ അവതരിപ്പിച്ച ഡോ. മണക്കാല ഗോപാലകൃഷ്ണനെ ന്യൂയോർക്കിൽ ആദരിച്ചു.