എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം

(36293 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം
വിലാസം
പോനകം

മാവേലിക്കര പി.ഒ.
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽ36293alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36293 (സമേതം)
യുഡൈസ് കോഡ്32110700403
വിക്കിഡാറ്റQ87479054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയലക്ഷ്മി കുഞ്ഞമ്മ എം
പി.ടി.എ. പ്രസിഡണ്ട്അനിത.
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഞങ്ങളുടെ സ്കൂൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ മാവേലിക്കര മുൻസിപ്പൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിന്റെ സ്ഥാപകൻ കൊല്ലകൽ വീട്ടിൽ ശ്രീ.എൻ.കൃഷ്ണപിളള അവറുകളാണ്.  1964-ൽ ആണ് വിദ്യാലയം സ്ഥാപിതമായത്. നാട്ടിലെ യുവതലമുറയ്ക്ക് വായനാശീലം വളർത്തുന്നതിനും , അറിവ് സമ്പാദനത്തിനുമായി സ്കൂൾ ആരംഭിക്കുന്നതിനു വളരെ മുൻപ് 1935-ൽ തന്നെ ഒരു വായനശാലയ്ക്കു വേണ്ടി ഒരു കെട്ടിടം നിർമ്മിച്ച് നല്ല രീതിയിൽ പ്രവർത്തനമാരംഭിച്ചു. ദേവീ വിലാസം ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഇതിന്റെ ലൈ ബ്രേറിയനായി നിസ്വാർത്ഥ സേവനം വഹിച്ചിരുന്നത് നാട്ടിലെ പ്രമുഖനും, അയൽവാസിയുമായിരുന്ന മേമനക്കുറ്റിയിൽ ശ്രീ. അയ്യപ്പൻ പിളള അവറുകളാണ്. ഈ ലൈബ്രറി കെട്ടിടം അതിന്റെ പുതുമ നഷ്ടപ്പെടാതെ ഇന്നും സ്കൂൾ മുറ്റത്ത് നിലകൊള്ളുന്നു. ഈയൊരു കാരണത്താൽ ഈ വിദ്യാലയം വായനശാലാ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ദേവഭാഷയായ സംസ്കൃതം എല്ലാവർക്കും സ്വായത്തമാക്കുന്നതിനു വേണ്ടി സംസ്കൃതം മുഖ്യ വിഷയമാക്കി കൊണ്ട് സ്കൂൾ സ്ഥാപിക്കുവാൻ ക്രാന്തദർശിയായ അദ്ദേഹത്തിനു കഴിഞ്ഞു. കേവലം ഒരു വായനശാലയിൽ ഒതുങ്ങാതെ കുട്ടികളാണ് ഭാവിയുടെ വാഗ്ദാനമെന്ന സത്യം മനസ്സിലാക്കി സംസ്കൃ തം മുഖ്യവിഷയമാക്കി കൊണ്ട് ഈ സംസ്കൃത വിദ്യാലയം സ്ഥാപിക്കുകയും അതിന് "ശ്രീകൃഷ്ണവിലാസം സംസ്കൃത അപ്പർ പ്രൈമറി സ്കൂൾ " [എസ്സ്.കെ.വി.എസ്സ് കെ റ്റി.യു പി.എസ്സ്, ] എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആലുംമൂട്ടിൽ സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് നാലുകെട്ടിടങ്ങളും , മൂന്നു ക്ലാസ്സുകളിലായി 9 ഡിവിഷനുകളും ഉണ്ടായിരുന്നു. 50 സെന്റിൽ വിശാലമായ കളിസ്ഥലം ക്രമീകരിച്ചിട്ടുണ്ട്. എഴുപതുകളിൽ 12 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും ഉണ്ടായിരുന്നു. ക്ലാസ്സ് മുറിളെല്ലാം വൈദ്യുതീകരിച്ചതും എല്ലാ ക്ലാസ്സ് മുറികളിലും ഫാനും സജ്‌ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്നു സിവിഷനുകൾ ഉണ്ട് . മേൽക്കൂര ഓടും GI ഷീറ്റുമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. തറ സിമന്റിട്ട ഒൻപതു ക്ലാസ്സ് മുറികളാണുള്ളത്. സ്മാർട്ട് ക്ലാസ്സ് റും ഇല്ല . സ്കൂളിന് ചുറ്റുമതിലും , ശുചി മുറികളും , യൂറിനലുമുണ്ട്. Computer destop, 2 Laptop, Projector, Printer,  എന്നിവ ഉണ്ട്.ലൈബ്രറിയിൽ അത്യാവശ്യം പുസ്തകങ്ങളുണ്ട്. Microscope അടക്കമുള്ള ചെറിയ ഒരു ലാബുമുണ്ട്. കുടിവെള്ളത്തിന് കിണറിനെയാണ് ആശ്രയിക്കുന്നത്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ പ്രഥമാദ്ധ്യാപകർ

ശ്രീമതി. ഇ. വിജയമ്മ

ശ്രീമതി. ഇന്ദിരാമ്മ

ശ്രീമതി. ദീനാമ്മ

ശ്രീമതി.ശ്രീദേവിയമ്മ. ബി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി. ശാരദാദേവി

ശ്രീമതി.ലക്ഷ്മി ക്കുട്ടിയമ്മ

ശ്രീമതി. രാജമ്മ

ശ്രീമതി.ശാന്തമ്മ

ശ്രീമതി. ശോശാമ്മ

ശ്രീമതി. തങ്കമ്മ

ശ്രീമതി. പ്രഭാവതി ബി

ശ്രീ.രാമചന്ദ്രനുണ്ണിത്താൻ

ശ്രീ. ചന്ദ്രശേഖരൻ പിള്ള [ ഈരേഴ ]

ശ്രീ. ചന്ദ്രശേഖരൻ പിള്ള [ മുതുകുളം]

ശ്രീ. പത്മനാഭപിള്ള

ശ്രീ.വിശ്വനാഥക്കുറുപ്പ് .

മുൻ ഓഫീസ് അസിസ്റ്റന്റ് മാർ

ശ്രീ. ഗോപാലകൃഷ്ണപിള്ള

ശ്രീമതി.സരോജിനിയമ്മ




നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി