എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആരംഭദശയിൽ ശ്രീമതി. സരസ്വതിയമ്മ, ശ്രീമതി.ശാരദാമ്മ എന്നീ അദ്ധ്യാപികമാരും 58 വിദ്യാർത്ഥികളും സ്കൂളിലുണ്ടായിരുന്നു. പ്രഥമ വിദ്യാർത്ഥിയായി ശ്രീ. ജയറാം ആണ് രജിസ്റ്റർ ചെയ്തത്. ഇന്നേക്ക് 58 വർഷം പിന്നിട്ടുന്ന ഈ സരസ്വതീ വിദ്യാലയത്തിന്റെ ഇന്നത്തെ പ്രഥമാദ്ധ്യാപിക ശ്രീമതി. വിജയലക്ഷ്മി കുഞ്ഞമ്മ .Mആണ്. സഹ അദ്ധ്യാപകരായി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീമതി. മായാദേവി . എസ്സ്, ശ്രീമതി, രാജലക്ഷ്മി.ആർ, ശ്രീമതി ലക്ഷ്മീദാസ് എന്നിവർക്കു പുറമേ ശ്രീമതി.ശ്രീദേവി.എസ്സ്, ശ്രീമതി. പത്മകുമാരി, ശ്രീ . മധുലാൽ .ജി , എന്നിവരും ഓഫീസ് അസിസ്റ്റന്റായി ശ്രീ. അനിൽകുമാറും കർമ്മതിര രായി പ്രവർത്തിക്കുന്നു. ശ്രീമതി.ശ്രീരേഖയും, ശ്രീ. മനുവും ഈ സ്ക്കൂളിൽ ഞങ്ങളോടൊപ്പം സേവനമനുഷ്ഠിച്ചവരാണ്. ഈ സ്കൂളിന്റെ നിലവിലുള്ള മാനേജർ ശ്രീ. മോഹനൻ പിള്ള അവർകളാണ്. ഈ സ്കൂളിന്റെ പഴമയിലേക്ക് ഒരു നിമിഷം കണ്ണോടിക്കാം. ആദ്യത്തെ മാനേജർ ശ്രീ മേമന രാമകൃഷ്ണപിള്ളയും തുടർന്ന് ആലും മൂട്ടിൽ ശ്രീ.രാഘവൻ പിള്ള , കൊല്ലകൽ ഡോക്ടർ ശ്രീ.ജി. ചന്ദ്രശേഖരൻ പിളള എന്നിവരും തുടർന്ന് ചക്കാല വടക്കതിൽ ശ്രീ.കെ.വിജയൻ പിള്ള , തെങ്ങും വിളയിൽ ശ്രീ. വി.രാമക്കുറുപ്പ്, ഗീതാജ്ഞലിയിൽ ശ്രീ. വി. അപ്പുകുട്ടൻ നായർ തുടങ്ങി ഇപ്പോഴത്തെ മാനേജർ കോട്ടയ്ക്കകത്ത് കിഴക്കതിൽ ശ്രീ . മോഹനൻ പിള്ളയിൽ എത്തി നിൽക്കുന്നു. ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാദ്ധ്യാപിക കാളയമ്പി വടക്കതിൽ ശ്രീമതി. ഇ .വിജയമ്മയാണ് തുടർന്ന് ശ്രീമതി. ഇന്ദിരാമ്മ , ശ്രീമതി. ദീനാമ്മ, ശ്രീമതി.ശ്രീദേവിയമ്മ ബി. എന്നിവരും സ്തുത്യർഹമായ സേവനമനുഷഠിച്ചിരുന്നു. ഇവരോടൊപ്പം ശ്രീമതി.ശാരദാമ്മ, ശ്രീമതി.ലക്ഷ്മി കുട്ടിയമ്മ, ശ്രീമതി. രാജമ്മ ശ്രീമതി. ശോശാമ്മ ശ്രീമതി. തങ്കമ്മ, ശ്രീമതി ശാന്തമ്മ, ശ്രീമതി. പ്രഭാവതി, ശ്രീമതി. ദീനാമ്മ, എന്നീ അദ്ധ്യാപികമാരും , ശ്രീ .ചന്ദ്രശേഖരൻ പിളള [ ഈരേഴ ] , ശ്രീ. ചന്ദ്രശേഖരൻ പിള്ള [ മുതുകുളം], ശ്രീ.രാമചന്ദ്രനുണ്ണിത്താൻ, ശ്രീ. പത്മനാഭപിള്ള ,ശ്രീ .വിശ്വനാഥ കുറുപ്പ്, തുടങ്ങിയ അദ്ധ്യാപകരും , ഓഫീസ് അസിസ്റ്റന്റായ ശ്രീ. ഗോപാലകൃഷ്ണപിള്ള ശ്രീമതി. സരോജിനിയമ്മ തുടങ്ങിയവരും ഈ സ്കൂളിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

സ്കൂൾ സ്ഥാപകൻ