ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ

Schoolwiki സംരംഭത്തിൽ നിന്ന്
(36054 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കൊയ്പ്പളളി കാരാണ്മ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്‍‍ഡഡ് വിദ്യാലയമാണ്.

ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
വിലാസം
കൊയ്പള്ളികാരാണ്മ

കൊയ്പള്ളികാരാണ്മ
,
ഓലകെട്ടിയമ്പലം പി.ഒ.
,
690510
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0479 2478802
ഇമെയിൽ36054alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36054 (സമേതം)
യുഡൈസ് കോഡ്32110600901
വിക്കിഡാറ്റQ87478721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജികുമാർ ആർ
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
അവസാനം തിരുത്തിയത്
28-01-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊയ്പ്പള്ളികാരാണ്മ സമീപപ്രദേശങ്ങളിൽ മലയാളം പഠനമാധ്യമം ആയിട്ടുള്ള ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് സ്ഥലത്തെ പൗരപ്രമുഖർ ഒത്തുകൂടികൊയ്പളളികാരാണ്മ കേന്ദ്രമാക്കി ഒരു വിദ്യാലയം തുടങ്ങുന്നതിന് സർക്കാരിൽ നിന്നും അനുവാദം വാങ്ങി. ഉണ്ടായിരുന്ന സംസ്കൃത സ്കൂളിനോട് ചേർന്ന് 1948ൽ ശ്രീ വെങ്കിട്ടരാമൻ ഹെഡ്മാസ്റ്ററായി പ്രവർത്തനമാരംഭിച്ചു. ഒരു കോമ്പൗണ്ടിൽ തന്നെ രണ്ടു സ്കൂളുകളുടെ പ്രവർത്തനം തുടർന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം ഒരു സ്കൂൾ മറ്റെവിടേക്കെങ്കിലും മാറ്റുന്നതിനെക്കുറിച്ച് സംഘാടകസമിതി ആലോചിച്ചു സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ  സ്ഥലം ലഭിക്കാതെ വന്ന സാഹചര്യത്തിൽ കമ്മിറ്റിയിലെ ഒരു പ്രമുഖ അംഗവും ധനാഢ്യനും നാടിന്റെ വികസനകാര്യങ്ങളിൽ തല്പരനും പ്രത്യേകിച്ച് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് എന്ത് ത്യാഗവും ചെയ്യാൻ സന്മനസ്സുള്ള അമ്പഴ വേലിൽ കൊച്ചു കുഞ്ഞുപിള്ള എന്നറിയപ്പെടുന്ന പെരിങ്ങാല അമ്പഴവേലിൽ ശ്രീമാൻ ജി നാരായണ പിള്ളയോട് സ്കൂൾ ഏറ്റെടുത്തു നടത്തണം എന്ന് കമ്മിറ്റി അംഗങ്ങൾ ഒന്നായി ആവശ്യപ്പെട്ടു.അപ്പോൾ ഈ സ്ഥാപനം ഏറ്റെടു ത്തില്ലങ്കിൽ അത് നഷ്ടമാകുമെന്ന് അറിയാമായിരുന്ന മാന്യ അദ്ദേഹം തന്റെ ജന്മനാടിന് ഒരിക്കലും അത് നഷ്ടമാകരുത് എന്നുകരുതി സഹപ്രവർത്തകരുടെ താല്പര്യത്തിനു വഴങ്ങി സമ്മതിച്ചു. അദ്ദേഹത്തിൻറെ ഉടമസ്ഥതയിൽ നാലു വർഷക്കാലം സംസ്കൃത സ്കൂളിൽ തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചു. 1953 -54 ൽ ശ്രീ പി ഡി അലക്സ് ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോൾ മാനേജരുടെ സ്വന്തം സ്ഥലത്തേക്ക് സ്കൂൾ മാറ്റി അത് വളഞ്ഞനടക്കാവിൽ ഒരു സരസ്വതി ക്ഷേത്രം വരുന്നതിന് വഴിതെളിച്ചു. സമീപപ്രദേശങ്ങളിലെങ്ങും  മലയാളം മാധ്യമത്തിൽ ഒരു ഹൈസ്കൂൾ ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂൾ സ്ഥാപിച്ചത് ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി മാറി. ധിക്ഷണശാലിയായ ജി നാരായണപിള്ളയുടെ നേതൃത്വവും അർപ്പണമനോഭാവവും പ്രവർത്തിക്കാൻ സന്മനസ്സുള്ള ഒരുപറ്റം അധ്യാപകരുടെ സേവനവും സ്നേഹനിധികളായ നാട്ടുകാരുടെ പിൻബലവും ഒക്കെ കൂടി ആയപ്പോൾ സ്കൂൾ വളർന്നു. നാൽപതിൽ പരം ഡിവിഷനുകളും അറുപതിൽപ്പരം അധ്യാപക അധ്യാപകേതര ജീവനക്കാരും ഉള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറി. സമൂഹത്തിലെ ഉന്നത ശ്രേണികളിൽ വിരാജിക്കുന്ന പല പ്രമുഖരെയും സൃഷ്ടിക്കുന്നതിന് ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐറ്റി ക്ലബ്ബ്
  • ശുചിത്വ സേന
  • ഹെൽത്ത് ക്ലബ്ബ്


മാനേജ്മെന്റ്

സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലിൽ, പെരുങ്ങാല.

  • ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,തട്ടാരേത്ത്.
  • പ്രസാദ് തട്ടാരേത്ത്.
  • തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പിൽ

മുൻ സാരഥികൾ

ക്രമം പേര് വർഷം ചിത്രം
1 സുബ്രഹ്മണ്യൻ നമ്പൂതിരി
2 പി .ഡി. അലക്സാണ്ടർ
3 എസ്സ്.അമ്മിണിയമ്മ
4 എലിസ്സബത്ത് ജേക്കബ്
5 റ്റി. ലക്ഷ്മിക്കുട്ടിയമ്മ
6 പി.ശ്രീദേവിക്കുഞ്ഞമ്മ
7 വി. എ. ഏബ്രഹാം
8 ജി. രവികുമാർ
9 ഇ. സുവ൪ണ്ണകുമാരി.
10 ഇ ലതിക കുഞ്ഞമ്മ , ,
11 രമാദേവിഅമ്മ
12 എസ് ബാബു
13 അജികുമാർ

‌ ഹൈസ്ക്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എസ്.രാമചന്രൻ പിള്ള
  • ഡൊ.രാധ,തിരു.മെഡി.കോളേജ്
  • കോഴിശ്ശേരി രവീന്ദ്രനാഥ്
  • ചേരാവള്ളി ശശി
  • വിജയലക്ഷമി, അമേരിക്ക
  • രാജേഷ്,ഐ.ഐ.ടി.എൻജിനിയർ
  • ജയദേവൻ,എൻജിനിയർ

വഴികാട്ടി

  • കായംകുളത്ത് നിന്നും 3 km കിഴക്ക്

{{#multimaps:9.19001,76.52813|zoom=18}}