ഗവ. വി എച്ച് എസ് എസ് മുളക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(36030 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് മുളക്കുഴ
Gvhssmulakuzha.jpg
വിലാസം
മുളക്കുഴ

മുളക്കുഴ
,
മുളക്കുഴ പി.ഒ.
,
689505
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04792468547
ഇമെയിൽgvhssmulakuzhachengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36030 (സമേതം)
എച്ച് എസ് എസ് കോഡ്4026
വി എച്ച് എസ് എസ് കോഡ്903010
യുഡൈസ് കോഡ്32110300408
വിക്കിഡാറ്റQ87478666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ69
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ147
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅംബിക ബി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറെജിമോൾ പി
വൈസ് പ്രിൻസിപ്പൽNil
പ്രധാന അദ്ധ്യാപകൻNil
പ്രധാന അദ്ധ്യാപികമല്ലിക പി ആർ
പി.ടി.എ. പ്രസിഡണ്ട്എം എ ച്ച് റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ഷാജി
അവസാനം തിരുത്തിയത്
06-02-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മുളക്കുഴ എന്ന സ്ഥലത്തുളള ഒരു സ൪ക്കാ൪ വിദ്യാലയമാണ്


ചരിത്രം

വിവിധ ജാതിമത വിശ്വാസികൾ ഒരേ മനസ്സോടെ ജീവിക്കുന്ന ശാന്തിയും സമാധാനവും നിലനിൽക്കുന്ന മനോഹരമായ ഗ്രാമാന്തരീക്ഷത്തിലാണ് മുളക്കുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  കൊല്ലവർഷം 1085 ഇടവമാസം   തീയതിയാണ് ഈ മഹത്തായ വിദ്യാലയം പിറവികൊള്ളുന്നത്.

പിന്നോക്ക വിഭാഗക്കാരായ ആളുകളെ വിദ്യാഭ്യാസരംഗത്തു നിന്നും മാറ്റി നിർത്തിയ കാലത്ത് മുളക്കുഴ, കോട്ട, കരകളിലെ വിദ്യാഭ്യാസതല്പരരായ മഹത് വ്യക്തികളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവി.

സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085കന്നി മാസം 19 ന് പച്ചകുളത്തു ഇല്ലത്തു കണ്ഠര് ദാമോദരര് ദാനമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് സ്കൂളിനായി ആദ്യമായി ഒരു ഷെഡ്‌ പണിയുന്നത്.

യശ : ശരീരരായ പച്ചകുളത്തു ഇല്ലത്തു നീലകണ്ഠര് ദാമോദരര്, കുഞ്ചുകുഞ്ഞു കുറുപ്പ്, വല്യത്തു കൊച്ചയിപ്പു കുര്യൻ തുടങ്ങിയവർ നൽകിയ സേവനങ്ങൾ മതിക്കാനാവാത്തതാണ്

വല്യത്ത് അയിരൂകുഴയിൽ മത്തായി,ശ്രീ. പി.എൻ. ഗോപാലപിള്ള, ശ്രീ. മണ്ണിൽ ഗീവർഗീസ് കുര്യൻ, കേശവൻ നായർ, കോരുത് വക്കീൽ തുടങ്ങിയവർ നൽകിയ സേവനം വിലമതിക്കാൻ ആവാത്തതാണ്.

കോട്ട പി.എൻ. ഗോപാലപിള്ള, ഹാജി മുഹമ്മദ്‌ അസ്ലാം മൗലവി തുടങ്ങിയവർ വള്ളക്കുളം എൻ. കുഞ്ഞുക്കുഞ്ഞ് പണിക്കർ, ചൊവ്വര പരമേശ്വരൻ എന്നിവരുടെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രി എ ജെ ജോൺ, വിദ്യാഭ്യാസമന്ത്രി പനമ്പള്ളി എന്നിവരെ കണ്ട് സ്വാധീനം ചെലുത്തിയതിന്റെ ഫലമായി 1950ഒക്ടോബർ 11 തീയതി ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.1960 കളുടെ മദ്ധ്യത്തോടെ L p വിഭാഗം സർക്കാർ ഉത്തരവിൻ പ്രകാരം വേർപെടുത്തി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി. ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ വിഖ്യാത രായി തീർന്നു.

മലയാളവർഷം 1085-ൽ ആരംഭിച്ച ഗ്രാൻറ്പ്രറമറി സ്കൂൾ1952-53 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയി.1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറിസ്കൂളായി മാറി. തുടർന്ന് 2000-‍ൽഹയർസെക്കണ്ടറിയായി.1977-ൽ രജതജുബിലിയും , 2002- ൽ സുവർണ്ണ ജുബിലിയും ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മൂന്നുവിഭാഗത്തിലും ഹെെടെക് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് ക്ളാസ് മുറികൾ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ചിട്ടുണ്ട് ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട് ക്ളാസ് മുറികൾ ഉണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ക്ളാസ് മുറികളിലും വിഎച്ച് എസ് ഇ വിഭാഗത്തിൽ നാല് ക്ളാസ് മുറികളിലും ഹൈടെക് സംവിധാനം സജ്ജീകരിക്കുന്നതിനായി പശ്ചാത്തലവികസനസൗകര്യങ്ങൾ (ടൈൽ വർക്ക്, ഇലക്ട്രിഫിക്കേഷൻ) ഒരുക്കിയിട്ടുണ്

വിദ്യാലയത്തെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി മുൻ എം എൽ എ ശ്രീ.കെ.കെ രാമചന്ദ്രൻനായ൪ അവ൪കളുടെ നേതൃത്വത്തിൽ 6 കോടി ഫണ്ട് ഉപയോഗിച്ച് നി൪മ്മാണം ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ നി൪മ്മാണപ്രവ൪ത്തനങ്ങൾ ബഹുമാനപ്പെട്ട ഫിഷറീസ്,സാംസ്കാരികവകുപ്പ് മന്ത്രി ശ്രീ.സജിചെറിയാന്റെ നേതൃത്വത്തിൽ പൂ൪ത്തികരിക്കുകയും ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • NSS
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരക്കളരി
  • പച്ചക്കറിത്തോട്ടം
  • പൂന്തോട്ടം

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ.നം പേര് കാലയളവ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. K.P KRISHNAPANICKER
  2. K.SURENDRAN
  3. P.S AMMINI
  4. SOSAMMA CHACKO
  5. T.E JOSEPH
  6. T.M. OOMMERKUTTY
  7. K.VIJAYAMMA
  8. PREMAKUMARI
  9. VIJAYAKUMARI AMMA
  10. B.RAJALEKSHMI AMMA
  11. P.K.GOPALAKRISHNA PILLAI
  12. P.S LALITHA BAI
  13. SHELY THOMAS
  14. SUTHA THOMAS
  15. T K INDIRAMMA
  16. JYOTHISH JALAN D V
  17. KABEERKUTTY
  18. MATHEW.S
  19. AJITHA KAIMAL
  20. NARAYANAN.V
  21. MALLIKA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.വി.ജനാർദ്ധനൻ ആചാരി (സീനിയർ അസിസ്റ്റന്റ് -ബി എ ആർ.സി)
  • ഡോ.സി എൻ.ശിവൻപിള്ള ( പ്രിൻസിപ്പൽ പുഷ്പഗിരി ഹോസ്പിറ്റൽ)
  • കാർഗിൽ യുദ്ധക്കളത്തിൽ നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച വല്ലന കുുറിച്ചിമുട്ടം ലീലാലയത്തിൽ അനിൽകുമാർ നമ്മുടെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു.!

അംഗീകാരങ്ങൾ

വഴികാട്ടി


  • ചെങ്ങന്നൂ൪-മുളക്കുഴ-പന്തളം റോഡ്
  • ബസ് സ്റ്റോപ്പ് -മുളക്കുഴ
  • സമീപസ്ഥാപനങ്ങൾ-മുളക്കുഴ പ‍‍്ഞ്ചായത്ത് ഓഫീസ്,മുളക്കുഴ എൽ.പി സ്കൂൾ, മുളക്കുഴ വെറ്റിനറി ഹോസ്പിറ്റൽ

Loading map...