എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(29017 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്
വിലാസം
വാഴത്തോപ്പ്

തടിയംപാട് പി. ഒ. വാഴത്തോപ്പ്, ഇടുക്കി
,
685602
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04862235391
ഇമെയിൽ29017sghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻസിബി കെ. എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന സെൻറ് ജോർജ്ജ് ഹയർ സെക്കൻററി സ്കൂളിൻറെ കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ........

St.George HSS Vazhathope

ചരിത്രം

Idukki ജില്ലയിലെ Thodupuzha വിദ്യാഭ്യാസ ജില്ലയിൽ Arakulam ഉപജില്ലയിലെ Vazhathope സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് St.George Higher Secondary School Vazhathope.

1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക് അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും. ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25 കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്. പകൽ സമയം കാടു വെട്ടി തെളിച്ച് കൃഷി ചെയ്തും, രാത്രി കാലങ്ങളിൽ കാട്ടു മൃഗങ്ങളിൽനിന്നും രക്ഷനേടാനായി ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും അപ്രധാനവും, അപ്രാപ്യവുമായിരുന്നു. എന്നാൽ 1960 കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ ഗവൺമെൻറ് അംഗീകരമില്ലാതെ പ്രവർത്തനം ആരംഭിക്കുുകയും ചെയ്തു. പ്രായ ഭേദമെന്യേ ആളുകൾ വിദ്യ അഭിസിച്ചു തുടങ്ങി. 1964 ൽ വാഴത്തോപ്പ് പഞ്ചായത്ത് എൽ. പി. സ്കൂൾ ഗവൺമെൻറ് സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളി വികാരി റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്. ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. 1971 ആയപ്പോൾ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികൾക്ക് സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു. തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ കെ. എസ്. ഇ. ബി വക കെട്ടിടത്തിൽ തുടങ്ങി. ഇടുക്കി അണക്കെട്ടിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ കുട്ടികളുടെ പഠനസൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ എല്ലാകുട്ടികൾക്കും വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നിജപ്പെടുത്തി. ഒരു വർഷം കൊണ്ട് ക്ലാസിലിരുന്ന് പഠിക്കേണ്ട പാഠങ്ങൾ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു. ഈ പ്രസ്തുത സന്ദർഭത്തിലാണ് 1982 ൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയിൽ വികാരിയായി റവ. ഫാ. തോമസ് മലേക്കുടി നിയമിതനാകുന്നതു് അദ്ദേഹത്തിൻറെ കഴിവുറ്റ നേതൃത്വത്തിൽ ഈ നാട്ടിലെ നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം സെന്റ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ ബഹു. കേരള സർക്കാർ അനുവദിച്ചു. 1983 ജൂൺ 15-ാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻചാർജ്ജായി സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി. 1983 ൽ ഒരു താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. 1984 ൽ പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ ഹൈസ്കൂൾ പൂർത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എസ് .എൽ. സി പരീക്ഷ എഴുതി. 1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയൻസ് ബാച്ചും തുടങ്ങി. പിന്നീട് 2000 - ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും കൂടി ആരംഭിച്ചു‌ ‌‌.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, കംപ്യൂട്ടർ ലാബ്, LCD പ്രോജക്ടർ, പൂന്തോട്ടം, ചാപ്പൽ, ഓഡിറ്റോറിയം, പഠിപ്പുര, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ്സ്റൂംസ്, പ്ലേഗ്രൗണ്ട്,

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • സ്കൗട്ട് & ഗൈഡ്
  • ബാൻറ് സെറ്റ്
  • സ്കൗട്ട് & ഗൈഡ്
  • NSS
  • NCC
    SPC
  • JRC
  • Little Kites
  • നേർക്കാഴ്ച

മാനേജ്മെന്റ്

ആദ്യമാനേജർ - മോൺ തോമസ് മലേക്കുടി‌ ‌‌‌ റവ. ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ - ഹയർ സെക്കൻഡറി ആദ്യ മാനേജർ - റവ. ഫാ. മാത്യു തെക്കേക്കര - റവ. ഫാ. ജോർജ്ജ് പുത്തേട്ട് - റവ. ഫാ. ചെറിയാൻ വാരിക്കാട്ട് റവ. ഫാ. അബ്രാഹം പുറയാറ്റ്, റവ.ഫാ. ജോസ് ചെമ്മരപ്പിള്ളിൽ .ഇപ്പോൾ റവ.ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം ആണ് മാനേജർ

മുൻ സാരഥികൾ

ആദ്യ ടീച്ചർ ഇൻ ചാർജ്ജ് - ശ്രീ. കെ. സി. ചാക്കോ ആദ്യ ഹെഡ് മാസ്റ്റർ - ശ്രീ. എ. ഒ. അഗസ്റ്റ്യൻ ആദ്യ പ്രിൻസിപ്പിൽ - ശ്രീ. കെ.റ്റി. ജോൺ ശ്രീ ജോയി മാത്യു - ശ്രീ. പി. ജെ ജോസഫ് - ശ്രീമതി എലിസബത്ത് ജോമസ് - ശ്രീ കെ. എ. ജോർജ്ജ് - ശ്രീ. എൻ എ. ആൻറണി - ശ്രീ. എൻ. പി. സണ്ണി. ശ്രീ റ്റി. റ്റി. സ്കറിയ - ശ്രീ എസി. അലക്സാണ്ടർ - ശ്രീമതി പി. വി. എൽസി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map