എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ തുമ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എച് സി എൽ പി സ്കൂൾ തുമ്പൂർ . വേളൂക്കര പഞ്ചായത്തിലെ വാർഡ് 11 ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ | |
---|---|
വിലാസം | |
തുമ്പൂർ തുമ്പൂർ , തുമ്പൂർ പി.ഒ. , 680662 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0480 2788050 |
ഇമെയിൽ | shclpgsthumboor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23517 (സമേതം) |
യുഡൈസ് കോഡ് | 32071601901 |
വിക്കിഡാറ്റ | Q64090836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 106 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഷീല കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | മിസ്റ്റർ ജിനേഷ് സി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസിസ് തമസ്യ ഗജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്. ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
ജൈവവൈവിധ്യ പാർക്ക് , വായന പന്തൽ, കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങളിൽ പരിശീലനം , ഹിന്ദി ഭാഷയിൽ പരിശീലനം, കൂടുതലറിയാം
മാനേജ്മെന്റ്
പാവനാത്മ എഡ്യൂക്കേഷണൽ ഏജൻസി, കല്ലേറ്റുംകരയുടെ കീഴിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതലറിയാം
മുൻ സാരഥികൾ
പ്രഗൽഭരായ ധാരാളം വ്യക്തികളുടെ കൈകളിലൂടെ കടന്നുപോയ നമ്മുടെ വിദ്യാലയം വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു രൂപം നൽകിയിരിക്കുന്നു.
sl.no. | name | from | to |
---|---|---|---|
1 | സിസ്റ്റർ ക്രിസ്റ്റീന | 04/06/1926 | 31/05/1934 |
2 | സിസ്റ്റർ റോസാലിയ | 01/06/1934 | 03/06/1945 |
3 | സിസ്റ്റർ ബർണർദീത്ത | 04/06/1945 | 31/05/1948 |
4 | സിസ്റ്റർ ലയോക്ത്യ | 01/06/1948 | 31/03/1977 |
5 | സിസ്റ്റർ വി.വി. അന്നം | 01/04/1977 | 02/05/1989 |
6 | സിസ്റ്റർ കെ .എ. ത്രേസ്യ | 03/05/1989 | 31/05/1997 |
7 | സിസ്റ്റർ പി. ഡി. റോസി | 01/06/1997 | 30/04/2000 |
8 | സിസ്റ്റർ റോസിലി ടി. എ | 01/05/2000 | 31/05/2002 |
9 | സിസ്റ്റർ റീത്ത കെ. ഒ | 01/06/2002 | 31/05/2011 |
10 | സിസ്റ്റർ റോസി ടി. കെ | 01/06/2011 | 31/05/2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തികൊണ്ട് ധാരാളം പ്രശസ്തരായ വ്യക്തികൾക്ക് രൂപം കൊടുത്തിട്ടുണ്ട് നമ്മുടെ വിദ്യാലയം.
NAME | POST |
---|---|
Mr ജയരാജ് | റിട്ടയേർഡ് SP |
Mrs ലൂസി | വക്കീൽ |
Mr അശോകൻ | റെജിസ്ട്രർ |
Dr. ബിനോയ് | കാർഡിയോളോജിസ്റ്റ് |
Mr ജോസി | ISRO എഞ്ചിനീയർ |
Mr സുബ്രമണ്യൻ | ഗായകൻ |
നേട്ടങ്ങൾ .അവാർഡുകൾ.
നമ്മുടെ വിദ്യാലയത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്... കൂടുതലറിയാം
2022 ലെ ജില്ലാതല ശിശുദിനാഘോഷത്തിൽ ചിത്രരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ ആദിനാഥ് സി. എം നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....കൂടുതലറിയാം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ് Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൂടുതലറിയാം....
വഴികാട്ടി
- തുമ്പൂർ ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..
- സ്കൂളിന്റെ മുൻപിലൂടെ ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ഭാഗത്തേക്കുള്ള ചില ബസുകൾ പോകുന്നുണ്ട്. ..
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23517
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ