എസ് എച് സി എൽ പി ജി എസ് തുമ്പൂർ /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തുകൊണ്ട് ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ആരംഭഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ തുമ്പൂർ കോൺവെന്റിന്റെ പള്ളിവരാന്തയിലായിരുന്നു. മൂന്നു മാസങ്ങൾക്കുശേഷം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്. സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക. സിസ്റ്റർ കൊളാസ്റ്റിക്ക,ശ്രീമതി ഏല്യാമ്മ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപികമാർ. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സിസ്റ്റേഴ്സ് മാത്രമാണ് പഠിപ്പിച്ചിരുന്നത്. പ്രാരംഭഘട്ടത്തിൽത്തന്നെ കലകൾക്ക് പ്രാധാന്യം നൽകിയിരുന്നു. മൂല്യപ്രാധാന്യമുള്ള പരിപാടികൾ ഉൾകൊള്ളിച്ചു വാർഷികാഘോഷം നടത്തുന്നതിന് ആദ്യവർഷംമുതലേ അധികൃതർ മുൻകൈ എടുത്തിരുന്നു.