എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ വിദ്യാലയത്തിൽ ഒക്ടോബർ 6 ന് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി  മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സംസ്ഥാന തല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ തത്സമയം സംപ്രേഷണം  കാണാനുള്ള അവസരം കുട്ടികൾക്ക് നൽകികൊണ്ട് തുടക്കം കുറിച്ചു.   സ്കൂൾ അസംബ്ലി മുൻപാകെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അധ്യാപകർ ക്ലാസ്സ് തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധബോധവൽക്കരണക്ലാസുകൾ നൽകി. എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പോസ്റ്റർ നിർമിച്ചു. പോസ്റ്ററുകൾ കയ്യിലേന്തി മുദ്രാവാക്യ വിളികളോടെ കുട്ടികളും അധ്യാപകരും ചേർന്ന് റാലി നടത്തുകയും സ്കൂളിനടുത്തുള്ള ജംഗ്ഷനിൽ ഫ്ലാഷ് മോബും ലഹരി വിരുദ്ധ സന്ദേശവും നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന വീഡിയോസ് കുട്ടികൾക്ക് കാണുവാൻ അവസരം നൽകി. ഒക്ടോബർ 6 ന് ദീപാവലി ദിനത്തിൽ കുട്ടികൾ വീടുകളിൽ ദീപം തെളിയിച്ചു കൊണ്ട് ലഹരി വിരുദ്ധ സന്ദേശം കൈമാറി. കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പ്രസംഗം ക്ലാസ്സുകളിൽ നടത്തി. അതിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സൂചകങ്ങൾ നൽകി പ്രസംഗം വിപുലപ്പെടുത്തി ഒക്ടോബർ 28 നു അസംബ്ലി മുൻപാകെ അവതരിപ്പിക്കാൻ അവസരം നൽകി. ജനപ്രതിനിധികളും രക്ഷിതാക്കളും കുട്ടികളും ചേർന്ന് സ്കൂൾ പരിസരത്തുള്ള കടകളിൽ ലഹരി ഉല്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകി.  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ  സമാപനദിനത്തിൽ സ്കൂൾ കോംപൗണ്ടിന്റെ പുറത്തു റോഡരികിൽ വാർഡ് മെമ്പറും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും  ചേർന്ന് മനുഷ്യ ചങ്ങല തീർത്തുകൊണ്ടു ലഹരി വിരുദ്ധ സന്ദേശം നൽകി.