സഹായം Reading Problems? Click here


പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(23043 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരങ്ങൾഗാലറിContact Us
പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂൾ കോഡ് 23043
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊരട്ടി ഈസ്ററ്
സ്കൂൾ വിലാസം കൊരട്ടി ഈസ്ററ് പി.ഒ.,
തൃശ്ശൂർ
പിൻ കോഡ് 680 308
സ്കൂൾ ഫോൺ 0480 2732801
സ്കൂൾ ഇമെയിൽ pshssthirumudikunnu@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട്
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചാലക്കുടി‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹയർ സെക്കന്ററി സ്കൂൾ

മാധ്യമം മലയാളം,ഇങ്ലിഷ്‌
ആൺ കുട്ടികളുടെ എണ്ണം 349
പെൺ കുട്ടികളുടെ എണ്ണം 267
വിദ്യാർത്ഥികളുടെ എണ്ണം 616
അദ്ധ്യാപകരുടെ എണ്ണം 32
പ്രിൻസിപ്പൽ ബെന്നി വർഗ്ഗീസ് കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ. ബെന്നി വർഗ്ഗീസ് കെ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ബിജൂ എ എ
05/ 09/ 2018 ന് 23043
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പതിററാണ്ടുകളായി കൊരട്ടി വില്ലേജിലെ തിരുമുടിക്കുന്നിന്റെ ഹൃദയഭാഗത്ത് യശസ്സുയര്ത്തി നില്ക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ് പെര്പെച്വല് ഹൈസ്ക്കള് എന്ന പി.എസ്.എച്ച്.എസ്. അര്പ്പണബോധമുള്ള മാനേജര്മാരും‚അദ്ധ്യാപകരും കര്മ്മോത്സുകരായ അദ്ധ്യേതാക്കളും സഹകരണപ്രിയരായ നാട്ടുകാരും ഒന്നുചേര്ന്ന് വളര്ത്തിയ ഈ വിദ്യാലയം പാഠ്യപാഠ്യേതരവിഷയങ്ങളില് ഒന്നുപോലെ നാടിന്റെ അഭിമാനസ്തംബമായി നിലകൊള്ളുന്നു..

ചരിത്രം

1942 റവ.ഫാ. ജോസഫ്മണവാളനച്ചനാല് ആരംഭിച്ച പിഎസ്.യു.പി. സ്ക്കുള് 1982ല് പി.എസ്.എച്ച്.എസ്. ആയി ഉയ൪ത്തി. പി.എസ്.എച്ച്.എസിന്റെ ആദ്യമാനേജ൪ റവ.ഫാ. ജോസഫ്പാലാട്ടിയും ആദ്യഹെഡ്മാസ്ററ൪ ശ്രീ. വി.പി. ഔസേപ്പ്മാസ്റററും ആയിരുന്നു. വിദ്യാലയത്തിന്റെ സില്വര് ജൂബിലി ആഘോഷങ്ങള് ആ൪ഭാടപൂ൪വ്വം കൊണ്ടാടി. മാനേജ൪ റവ.ഫാദ൪ ജോ൪ജ്ജ് പയ്യപ്പിളളിയുടെയും ഹെഡ്മാസ്റ്റ൪ ശ്രീ.ടി. കെ• ജോ൪ജ്ജ് മാസ്റ്ററുടെയും നേതൃത്വത്തില് കാലനുസൃതമായ മാറ്റങ്ങള് കെട്ടിലും മട്ടിലും അദ്ധ്യാപനത്തിലും അഭ്യസനത്തിലും ഉള്ക്കൊണ്ടുകൊണ്ട് ഇന്നിത് ഈ നാടിന്റെ വിജ്ഞാനസ്തംഭമായി നിലകൊള്ളുന്നു. വള൪ച്ചയുടെ വഴികളിലെ ഈശ്വരകൃപയേയും സ്വാ൪ത്ഥസേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

അഞ്ച് മുതല് പത്ത് വരെ കാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലായി ഏകദേശം എണ്ണൂറോളം വിദ്യാ൪ത്ഥികള് ഇവിടെ വിദ്യ അഭ്യസിയ്ക്കുന്നു. താല്പര്യമുള്ളവര്ക്ക് ദേവഭാഷയായ സംസ്കൃതം പഠിയ്ക്കുന്നതിനും സൗകര്യമുണ്ട്. ഇന്ന് ഇന്റര്നെറ്റ്, പ്രൊജക്ടര് എന്നീ സൗകര്യങ്ങളോടുകൂടിയ കംപ്യുട്ടര് ലാബ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ പഠനപ്രവര്ത്തനങ്ങളെ ഒരുക്കുന്നനല്ലൊരു സയസ് ലാബ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഡിജിറ്റല് ലൈബ്രറി എന്നിവ പരിഷ്കരിച്ച പഠനരീതിയ്ക്ക് സഹായകമാകുന്നു. സാക്ഷരതാപ്രവര്ത്തനങ്ങള്ക്ക് ഊന്നല് നല്കുന്നതിനായി ലിറ്ററി സയന്സ്, മാത്തമാറ്റിക്സ്, സോഷ്യല് സയന്സ്, ഐ.ടി. എന്നീ ക്ലബ്ബുകളും, കലാകായികവാസനകളെ പരിപോഷിപ്പിക്കുവാന് കലാകായിക ക്ലബ്ബുകളും കൂടാതെ ചെണ്ട, ബാന്റ്സെറ്റ്, നൃത്തം എന്നിവയുടെ ക്ലാസ്സുകളും വളരെ സജീവമായ ഈ വിദ്യാലയത്തില് പ്രവര്ത്തിക്കുന്നു. അച്ചടക്കം, സമഭാവന, നേതൃത്വപരിശീലനം എന്നീ നേട്ടങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന കരാട്ടെ, സ്കൗട്ട്സ്, ഗൈഡ്സ് എന്നിവ ധാരാളം കുട്ടികള്ക്ക് ഗ്രേസ് മാര്ക്കും നേടിക്കൊടുക്കുന്നു. സ്ക്കൂളിന്റെ മികച്ചപ്രവര്ത്തനങ്ങളില് പി.ടി.എ.യുടേയും മാതൃസംഘത്തിന്റെയും പങ്ക് അഭിനന്ദാര്ഹമാണ്.


യാത്രാസൗകര്യം

തൃശ്ശൂര് ജില്ലയിലെ ചാലക്കുടിക്കും എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കും ഇടയിലുള്ള ചിറങ്ങരയില് നിന്നും രണ്ട് കിലോമീറ്റര് കിഴേക്കാട്ടുമാറിയാണ് തിരുമുടിക്കുന്ന് ഗ്രാമം സ്ഥിതി ചെയ്യുന്നുത്. ചാലക്കുടിയില്നിന്നും അങ്കമാലിയില്നിന്നും വരുന്ന ചില പ്രൈവറ്റ് ബസ്സുകുുളാണ് തിരുമുടിക്കുന്നിലേക്ക് യാത്രസൗകര്യം ഒരുക്കുന്നു.


അദ്ധ്യാപകര്

ആകെ 32 അദ്ധ്യാപകര്മാണ് എല്ലാവിഷയങ്ങളിലുമായി ഇവിടെ സേവനം ചെയ്യുന്നത്. യു.പി. - 6 എച്ച്.എസ്. -8, എന്നിങ്ങനെ ആകെ 20 ഡിവിഷനുകളുണ്ട്.


അനദ്ധ്യാപകര്

ഒരു ക്ലാര്ക്ക് ഉള്പ്പെടെ അനദ്ധ്യാപകര് നാലുപേരാണ്.


പ്രമുഖരായ പൂര്വ്വവിദ്യാര്ത്ഥികള്

പൂര്വ്വവിദ്യാര്ത്ഥികളില് വളരെപേര് ഡോക്ടര്മാരായും, എഞ്ചിനീയര്മാരായും സേവനം ചെയ്യുന്നു. വളരെയധികം പുരോഹിതരും, സന്യാസിനികളും, പൊതുപ്രവര്ത്തകരും ഈ വിദ്യാലത്തിന്റെ പൂര്വ്വവിദ്യാര്ത്ഥികളില് ഉള്പ്പെടുന്നത് ഏറ്റവും അഭിമാനിക്കാവുന്നാണ്.


നേട്ടങ്ങള്

ഹൈസ്ക്കൂള് ആക്കി ഉയര്ത്തിയിട്ട് ഇന്ന് വരെ അക്കാദമിക് നിലവാരം ഏറ്റവും ഉയര്ന്നതാവാന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമായി ഞങ്ങള് കരുത്തുന്നു. എല്ലാ വര്ഷവും വിജയശതമാനം 90%ത്തിന് മുകളില് തന്നെ തുടര്ന്നു. 2008ല് 100% വിജയവും 5 മുഴുവന് എ+ ഉം കരസ്ഥമാക്കി. ആ വര്ഷം 7 കുട്ടികള് രാഷ്ട്രപതി അവാര്ഡും കരസ്ഥമാക്കി. 2004മാര്ച്ചിലെ വിജയം സ്ക്കൂള് ചരിത്രത്തില് തിലകക്കുറിയായി. മാസ്റ്റര് അജിത്ത് പി. ആച്ചാണ്ടി സംസ്ഥാനതലത്തില് പതിനൊന്നാം റാങ്കും കുമാരി രേഷ്മമരിയ പതിനെട്ടാം റാങ്കും കരസ്ഥമാക്കി. പാഠേൃതരവിഷയങ്ങളിലും ഉന്നത നിലവാരം തന്നെയാണ് ഇവിടെ കുട്ടികള് പുലര്ത്തി കൊണ്ടുവന്നിരുന്നത്. മാസ്റ്റര് ഫ്രെഡ്ഡി വര്ഗ്ഗീസ് റവന്യുജില്ലാകലോത്സവത്തില് രണ്ടു പ്രാവശ്യം കലാപ്രതിഭാപട്ടം നേടി. ആ വര്ഷം സംസ്ഥാനമത്സരത്തില് പങ്കെടുത്ത് ഡാന്സ് ഇനങ്ങളില് ഒന്നാം കരസ്ഥമാക്കി. കുമാരി അഞ്ചുജോസഫ് കലാതിലകപട്ടവും സംസ്ഥാനതലത്തില് പ്രഭാഷണത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മാസ്റ്റര് ആല്ബര്ട്ട് ജോസ് രണ്ടു വര്ഷം തുടര്ച്ചായി കലാപ്രതിഭായി. മാസ്റ്റര് ജെമോന് പനയ്ക്കല് ഡാന്സ് ഇനങ്ങളില് ജില്ലാ തലത്തിലെ പ്രതിഭആയിരുന്നു. സബ്ബ്ജില്ലാകലോത്സവങ്ങളില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കാന് കഴിഞ്ഞിട്ടുണ്ടു. 2002 ല് സബ്ബ് ജില്ലാപ്രവര്ത്തി പരിചയമേളയില് ഈ വിദ്യാലായത്തിനാണ് ആകെ പോയന്റുയില് ഒന്നാം സ്ഥാനം ലഭിച്ചു. 2004-2005യിലെ ബെസ്റ്റ് സ്ക്കൂള് അവാര്ഡ് ഈ വിദ്യാലയത്തിന് മറ്റൊരു പൊന്തുവല് ചാര്ത്തി.


മുന് മാനേജര്മാര്

പി.എസ്.എച്ച്.എസ്സിന്റെ ആദ്യമാനേജര് ആയി റവ. ഫാ. ജോസഫ് പാലാട്ടിയും തുടര്ന്ന് റവ.ഫാ. ആന്റണി കവലക്കാട്ട്, റവ.ഫാ. ജോബ് കേളംപറന്പില്, റവ. ഫാ. ജോസഫ് നങ്ങേലിമാലി, റവ.ഫാ. മാത്യു മംഗലത്ത്, റവ. ഫാ. ജോര്ജ്ജ് പയ്യപ്പിള്ളി എന്നിവരും ചുമതല നിര്വ്വഹിച്ചു.


മുന് പ്രധാനദ്ധ്യാപകര്

സ്ക്കൂള് ആരംഭിച്ചത് ശ്രീ. വി.പി. ഔസേപ്പ് മാസ്റ്റര് ഹെഡ്മാസ്റ്ററാണ്. പിന്നിട് ശ്രീ ജോര്ജ്ജ് കരേടന്, റവ. സിസ്റ്റര് പാട്രിക്ക്, റവ. ഫാ. സിറിയ്ക്ക് കുളിരാണി, റവ. സിസ്റ്റര് പി.ജെ. ത്രേസ്യാമ്മ, ശ്രീ. ടി.കെ. ജോര്ജ്ജ് എന്നിവര് പിന്തുടര്ച്ചക്കാരായി.