ജി.എച്ച്.എസ്. വടശ്ശേരിപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്. വടശ്ശേരിപ്പുറം | |
|---|---|
| വിലാസം | |
വടശ്ശേരിപ്പുറം കൊടക്കാട് പി.ഒ. , 678583 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | ghsvadasserippuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21127 (സമേതം) |
| യുഡൈസ് കോഡ് | 32060700407 |
| വിക്കിഡാറ്റ | Q64689551 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
| താലൂക്ക് | മണ്ണാർക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടോപ്പാടം പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 209 |
| പെൺകുട്ടികൾ | 211 |
| ആകെ വിദ്യാർത്ഥികൾ | 420 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിദ്ധിഖ് പി സി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സമദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ കെ |
| അവസാനം തിരുത്തിയത് | |
| 25-01-2025 | Raaz |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കാലം കരുതിവെച്ച നന്മകൾ സമ്മാനിച്ചുകൊണ്ട് ഒരു ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുകയാണ് വടശ്ശേരിപ്പുറം സർക്കാർ ഹൈസ്കൂൾ. പഴയ വള്ളുവനാട് താലൂക്കിൽപെട്ട ഇപ്പോൾ മണ്ണാർക്കാട് താലൂക്കിലെ ഭാഗവുമായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തെക്കേയറ്റത്ത് കിടക്കുന്ന ഉൾനാടൻ പ്രദേശങ്ങളാണ് കൊമ്പം,വടശ്ശേരിപ്പുറം എന്നിവ. 1960 വടശ്ശേരിപ്പുറം മദ്രസ നിലവിൽ വന്നതുമുതൽ വ്യവസ്ഥാപിത മത പഠനം ആരംഭിച്ചു.എങ്കിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റ അപര്യാപ്തത ദരിദ്രരായ നാട്ടുകാരെ വേദനിപ്പിച്ചു.ദയനീയമായ ഈ അവസ്ഥയാണ് വിദ്യാലയം രൂപംകൊള്ളുന്ന തിലേക്ക് നയിച്ചത് . 1973 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചാക്കീരി അഹമ്മദ് കുട്ടി വടശ്ശേരിപ്പുറം ഗവൺമെൻറ് എൽപി സ്കൂൾ ഉദ്ഘാടനം ചെയ്തു. ഏകാധ്യാപക വിദ്യാലയം ആയാണ് ആരംഭിച്ചത്. ഗവ:എൽ പി സ്കൂൾ കുമരംപുത്തൂരിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ശ്രീ.മുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1990-91 കാലഘട്ടത്തിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. ടി.ശിവദാസമേനോൻ വിദ്യാലയത്തെ യുപി സ്കൂളായും പിന്നീട് 2011-12 കാലഘട്ടത്തിൽ RMSA ഹൈസ്കൂളായും വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇന്ന് നിരവധി അവാർഡുകൾ കൊണ്ടും പ്രശസ്തമായ പ്രവർത്തനങ്ങൾകൊണ്ടും കേരളത്തിലെ തന്നെ മികച്ചൊരു വിദ്യാലയമായി വടശ്ശേരിപ്പുറം ഗവൺമെൻറ് ഹൈസ്ക്കൂൾ മാറി.
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണീയാതയാൽ ചുറ്റപ്പെട്ട വടശ്ശേരിപ്പുറം സ്കൂളിൽ വളരെ മികച്ച ഭൗതിക സൗകര്യങ്ങളാണ് നിലവിലുള്ളത്. ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഈവർഷം hitech ആക്കുകയും കൂടാതെ മറ്റൊരു ക്ലാസ് മുറി സ്മാർട്ട് റൂം ആവുകയും ചെയ്തു. ഇരുപതോളം കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബ് മികച്ചതാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചുള്ള കുടിവെള്ള സംവിധാനം നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പോരായ്മകൾ എന്താണെന്നുവെച്ചാൽ നല്ലൊരു ഗ്രൗണ്ട് ഇല്ല എന്നതാണ്. കൂടാതെ രണ്ട് കെട്ടിടങ്ങൾ പഴക്കം ഉള്ളതാണ്. മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി:
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി നടത്തപ്പെടുന്നു. വിദ്യാ രംഗത്തിന് മാനുവൽ അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത നടപ്പിലാക്കുന്നത്.
- സ്റ്റുഡൻസ് പോലീസ് കേഡറ്റ്: വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന യൂണിറ്റാണ് വിദ്യാലയത്തിലേക്ക്. 2011 ആരംഭിച്ച യൂണിറ്റിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ആണ് ഉള്ളത്. വിദ്യാലയത്തിനകത്തും പുറത്തും നിരവധി പ്രവർത്തനങ്ങളിൽ യൂണിറ്റിലെ അംഗങ്ങൾ
ഏർപ്പെടുന്നുണ്ട്. ആരോഗ്യ ബോധവൽക്കരണം, മേളകൾക്ക് വേണ്ട സഹായങ്ങൾ, ദിനാചരണങ്ങൾ മുഖ്യപങ്ക്, അച്ചടക്ക കാര്യത്തിൽ മറ്റു കുട്ടികൾക്ക് മാതൃക കാണിച്ചു മുന്നേറുകയാണ് എസ് പി സി. കഴിഞ്ഞവർഷം സ്റ്റുഡൻസ് പോലീസ് കേഡറ്റ് പരേഡ് ട്രോഫി ലഭിക്കുകയുണ്ടായി.
- മാതൃഭൂമി സീഡ് നക്ഷത്രവനം പദ്ധതിയിൽ വിദ്യാലയത്തിൽ നിരവധി മരങ്ങളാണ് സംരക്ഷിച്ചുപോരുന്നത്.
- അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരിനന കൃഷി ഇപ്പോഴും തുടർന്ന് പോരുന്നു. കൂടാതെ നല്ല രീതിയിൽ കൃഷിയും ഉണ്ട്.
- സബ്ജില്ല ജില്ല മേളകളിൽ മികച്ച പ്രകടനമാണ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാണിച്ചുകൊണ്ടിരിക്കുന്നത്
- കൂട്ടുകാർക്ക് ഒരു കൈത്താങ്ങ്
വിദ്യാലയത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ അസൗകര്യങ്ങൾ മനസ്സിലാക്കുകയും അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന പദ്ധതി. പല വീടുകളിലും ഇലക്ട്രിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്തു. കുട്ടികൾക്കാവശ്യമായ ധനസഹായങ്ങൾ എത്തിക്കുന്നതിനും കഴിഞ്ഞു.
- വീട് അറിയാൻ:
പത്താം ക്ലാസിലെ മുഴുവൻ കുട്ടികളെയും അറിയുക എന്ന ലക്ഷ്യത്തോടെ വീട് സന്ദർശനം.
- പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരത്തെ ജലസ്രോതസ്സുകൾ വൃത്തിയാക്കുകയും മലിനമാകാതെ കാത്തു സൂക്ഷിക്കുകയും ചെയ്തു.
മാനേജ്മെന്റ്
ഒരു ഗവൺമെൻറ് വിദ്യാലയമാണ് എങ്കിലും ഇവിടെയുള്ള ഷെയ്ഖ് അഹമ്മദ് ഹാജിയുടെ മൗലാനാ കുടുംബം വളരെ ത്യാഗപൂർണമായ നിലപാടുകളാണ് വിദ്യാലയത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്.
മുൻ സാരഥികൾ
1 |2
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. കെ കെ വിനോദ് കുമാർ മാസ്റ്റർ 2. ശ്രീമതി വാസന്തി ടീച്ചർ 3. ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ 4. ശ്രീ നാരായണൻ കുട്ടി മാസ്റ്റർ 5. ശ്രീമതി ഉമാദേവി ടീച്ചർ 6. ശ്രീ സാദിക്കലി മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 |2|3
വഴികാട്ടി
| : | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കൊമ്പം ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ വടശ്ശേരിപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽസ്കൂളിലെത്താം ----.
|