ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(21048 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ
വിലാസം
കോഴിപ്പാറ
,
കോഴിപ്പാറ പി.ഒ.
,
678557
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ04923235450
ഇമെയിൽghskozhippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21048 (സമേതം)
എച്ച് എസ് എസ് കോഡ്21048
യുഡൈസ് കോഡ്32060400908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടകരപ്പതി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ316
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ604
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ168
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ314
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന
പ്രധാന അദ്ധ്യാപകൻസെന്തിൽ കുമാർ ബി
പി.ടി.എ. പ്രസിഡണ്ട്ജോൺ ബ്രിട്ടോ
എം.പി.ടി.എ. പ്രസിഡണ്ട്മുനിയമ്മാൾ
അവസാനം തിരുത്തിയത്
21-10-2024793257
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരളം സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് തിരുകൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കിന്റെ വടക്കേ അറ്റത്തു കാണുന്ന ഒരു ചെറിയ പ്രദേശമാണ് കോഴിപ്പാറ.കോഴിപ്പാറയിൽ പനങ്കാടുകളുടെ നടുവിലും നിഷ്‌കളങ്കരായ ജനങ്ങളുടെ ഇടയിലും തലയെടുപ്പോടെ നിൽക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കോഴിപ്പാറ സ്‌കൂൾ.മലയാളത്തോടൊപ്പം തമിഴിനും തുല്യ പ്രാധാന്യം നൽകുന്നു എന്നതാണ് വിദ്യാലയത്തിനുള്ള ഒരുപാട് മേന്മകളിൽ മികച്ചത്.

ചരിത്രം

1913 ൽ പ്രൈമറി ക്ലാസ്സുകളോടെയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആദരണീയരായ സന്ധ്യാഗു ,അപ്പാവു എന്നിവരാണ് വടകരപ്പതി മണ്ണിൽ വിദ്യയുടെ വിത്ത് പാകാൻ സൗജന്യമായി ഭൂമി നൽകിയത്. പ്രൈമറി വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം തുടർന്ന് അപ്പർ പ്രൈമറി വിഭാഗവും പിന്നീട് 1966-67 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ മുത്തുക്കുട്ടി.

കിഴക്കൻ മേഖലയിൽ പ്രശസ്തനായ ഡോക്ടർ. കൊഴിഞ്ഞാമ്പാറയിൽ ഇദ്ദേഹത്തിന്റെ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.

ഡോക്ടർ കൃഷ്ണൻകുട്ടി

അമേരിക്കയിൽ പ്രശസ്തനായ ഡോക്ടറാണ്

വഴികാട്ടി

Map


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ വേലന്താവളം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 കോയമ്പത്തൂർ ചിറ്റൂർ സംസ്ഥാന പാതയിൽ കോഴിപ്പാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു