ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
(20061 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി
School Building 21611 7.jpg
വിലാസം
നെല്ലിക്കുറിശ്ശി മുളഞ്ഞൂർ പി.ഒ

നെല്ലിക്കുറിശ്ശി
,
679511
സ്ഥാപിതം14 - 11 - 1974
വിവരങ്ങൾ
ഫോൺ0466 2230008
ഇമെയിൽghsnellikkurissi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഒറ്റപ്പാലം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം225
പെൺകുട്ടികളുടെ എണ്ണം211
വിദ്യാർത്ഥികളുടെ എണ്ണം436
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രി വി എ
പി.ടി.ഏ. പ്രസിഡണ്ട്സൈതലവി
അവസാനം തിരുത്തിയത്
04-01-2021Ravikumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

ഞാൻ ജി.എച്ച്‌.എസ്‌. നെല്ലിക്കുറിശ്ശി.പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട്‌ അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച്‌ അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ്‌ വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്‌.

നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട്‌ ജി.എസ്‌.ബി.എസ്‌ പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്‌. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിണ്റ്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എണ്റ്റെ മാത്രം സ്വന്തമായി.

2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്രപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എണ്റ്റെ നാടിണ്റ്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും എണ്റ്റെ നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്‌.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂ്ളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു.

35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന്‌ പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട്‌ പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകണ്റ്റെ കൂടക്കീഴിലേയ്ക്ക്‌ കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്‌.എസ്‌ നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത്‌ സ്വപ്നം കാണുകയാണ്‌. പാഠ്യേതര പ്രവർത്തനങ്ങൾ

  • IT Club
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി