ഗവ. ടി.എച്ച്.എസ്. വട്ടംകുളം

(19503 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ടി.എച്ച്.എസ്. വട്ടംകുളം
വിലാസം
Nellissery

Sukapuram പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം08 - 07 - 1993
വിവരങ്ങൾ
ഫോൺ0494 2681498
ഇമെയിൽthssvk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19503 (സമേതം)
എച്ച് എസ് എസ് കോഡ്11081
യുഡൈസ് കോഡ്32050700522
വിക്കിഡാറ്റQ18393276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വട്ടംകുളം,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ49
ഹയർസെക്കന്ററി
ആൺകുട്ടികൾ218
പെൺകുട്ടികൾ58
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുസ്സമദ്. പി
പി.ടി.എ. പ്രസിഡണ്ട്മൊയ്തുണ്ണി
എം.പി.ടി.എ. പ്രസിഡണ്ട്Saritha Prasad
അവസാനം തിരുത്തിയത്
25-11-2025Thsslittlekite
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഐ.ടി പ്രതിഭകളെ വാർത്തെട‍ുക്കാൻ "എ" ഗ്രേഡ‍ുളള ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ്,സാമ‍ൂഹ്യ ബോധം വളർത്തിയെട‍ുക്കാൻ ജെ.ആർ.സി,എൻ എസ് എസ്, പരിസ്ഥിതി സ്‍നേഹമ‍ുളള തലമ‍ുറക്കു വേണ്ടി പരിസ്ഥിതി ക്ലബ്ബ്,ശാസ്ത്ര പരീക്ഷണങ്ങളില‍ൂടെ പഠനം രസകരമാക്കാൻ വിശാലമായ സയൻസ് ലാബ്, ഡിജിറ്റൽ ക്ലാസ് മ‍ുറികൾ, വിനോദത്തിന് ആം ഫീ തിയേറ്റർ ,തുടർന്ന് പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം ഈ സ്കൂളിന്റെ തന്നെ കോളേജും (  കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വട്ടംകുളം) സ്കൂൾ ക്യാമ്പസിന്റെ  അടുത്ത് തന്നെ ലഭ്യമാണ്എന്നിവ സ്‍ക‍ൂളിന്റെ സവിശേഷതകളാണ്.

ചരിത്രം

മൂന്നു ജില്ലകൾ അതിർത്തിയിടുന്ന എടപ്പാളിൻറ തീരം.ഓരോ കാലഘട്ടത്തിന്റെയും സ്‌പന്ദനങ്ങൾ മനസ്സിലാക്കി പഠനരംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദികുറി ക്കുകയും, നിരവധി പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്ത നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിൽ മുന്നേറികൊണ്ടിരിക്കുന്നു. അതെ... വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മാറ്റത്തിന്റെ കാഹളം മുഴക്കി, നേട്ടങ്ങളുടെ സുവർണ്ണ മുദ്രകൾ പതി പ്പിച്ച് ജൈത്രയാത്ര തുടരുക തന്നെയാണ്.

വട്ടംകുളം പഞ്ചായത്തിലെയും, സമീപ പഞ്ചായത്തു കളിലെയും വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടത്തിൽ സ്‌ഥാപിതമായ, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ സ് ഡെവലപ്പ്മെൻറിനു (IHRD) കീഴിലുള്ള ഈ സാങ്കേതിക വിദ്യാലയം ചുരുങ്ങിയകാലംകൊണ്ടു തന്നെ പുറം ലോകമറിയുന്ന സ്‌ഥാപനമായി മാറിയതിനു പിന്നിൽ അധ്വാനത്തിന്റെയും, ആത്മാർത്ഥതയുടെയും തികഞ്ഞ യാഥാർത്ഥ്യങ്ങളാണുള്ളത്.വിദ്യാഭ്യാസരംഗത്ത് പൊൻവെളിച്ചം പകർന്ന് മുപ്പത് വർഷം പിന്നിടുകയാണ് നമ്മുടെ വിദ്യാലയം.ഇ. ടി. മുഹമ്മദ് ബഷീർ എം. എൽ. എ. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ 1993 ലാണ് സംസ്‌ഥാന സർക്കാർ സ്‌ഥാ പനമായ ഐ. എച്ച്. ആർ. ഡി യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ, തീർത്തും അവികസിത പ്രദേശമായ നെല്ലിശ്ശേരിയിൽ നിലവിൽ വന്നത്.

ടി. എച്ച്. എസ്. എൽ. സി. പരീക്ഷയിൽ എ. ജി. അനൂപ് എന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ സ്‌കൂൾ 2001-2002 അധ്യയനവർഷം സംസ്‌ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ ഒന്നാംറാങ്കും സ്വന്തമാക്കുകയുണ്ടായി. എം. കെ. ദിലീപ് എന്ന വിദ്യാർത്ഥിയാണ് ഒന്നാം റാങ്ക് നേടിയത്.

ഭൗതികസൗകര്യങ്ങൾ

സ്വകാര്യ ട്രസ്‌റ്റ് വക കെട്ടിടത്തിൽ ആരംഭിച്ച ഈ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനം ഒട്ടേറെ അസൗകര്യ ങ്ങൾക്കു നടുവിലാണ് ആദ്യവർഷങ്ങളിൽ പ്രവർത്തിച്ചത്. തുടക്കത്തിൽ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിപ്പോന്നു. എല്ലാ പ്രയാസങ്ങൾക്കും പരിഹാരമെന്നോണം എം. എം. ഇ ട്രസ്റ്റ് സൗജന്യമായി നൽകിയ സ്‌ഥലത്ത് ഒരു കോടി യോളം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോ ടെ ബഹുനിലകെട്ടിടം നിർമ്മിച്ച് സ്വന്തം കെട്ടിടമെന്ന സ്വ‌പ്നവും സാക്ഷാൽക്കരിച്ചു.

പുതിയ കെട്ടിടത്തിൽ ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബു കൾ ഏറെ സൗകര്യങ്ങളോടെ സജ്‌ജമാക്കിയിട്ടുണ്ട്. കൂടാ തെ വിജ്‌ഞാനമേഖലയിൽ കൂടുതൽ വെളിച്ചം പകരാൻ വിശാലമായ ലൈബ്രറിയും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി