ഗവ. ടി.എച്ച്.എസ്. വട്ടംകുളം/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ആമുഖം
ടി.എച്ച്.എസ്.എസ് വട്ടംകുളം ഹൈസ്കൂളിൽ 2021 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. 8,9,10 ക്ലാസുകളിലായി ഓരോ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ കുട്ടികളുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ,റോബോട്ടിക്സ് എന്നീ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.എടപ്പാൾ സബ്ജില്ല ഹയർസെക്കൻഡറി ഐടി മേളയിൽ വിവിധ മത്സരങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്ത് വരുന്നുണ്ട്.2024-25 അധ്യയന വർഷത്തിൽ സംസ്ഥാനതല ഐടി ക്വിസ്സിൽ ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥിയായ ആദി കൃഷ്ണൻ മാൻകുഴിയിൽ ചന്ദ്രൻ അഞ്ചാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. അതുപോലെ ടെക്നിക്കൽ ഹയർ സെക്കൻഡറി ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ പങ്ക് വളരെ വലുതാണ്
മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള വിഭാഗത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2025
ശിശുദിനാഘോഷം , 2025 നവംബർ 14 വെളളി
ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കനിവ് ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി.ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ,shutdown ചെയ്യാം എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും, എങ്ങനെ ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാം എന്നും പരിശീലനം നൽകി.
റോബോ ഫെസ്റ്റ്- റോബോ ഇഗ്നിറ്റേഴ്സ്,2025 സെപ്റ്റംബർ 18 വ്യാഴം
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പുതിയ രീതിയിലുള്ള കണ്ടുപിടുത്തങ്ങൾ നടത്തി അത് പ്രവർത്തിപ്പിച്ചു കാണിച്ച റോബോ ഫെസ്റ്റ് ഏറെ കൗതുകം ജനിപ്പിച്ചു.
ലിറ്റിൽ കൈറ്റ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഈ അധ്യയന വർഷത്തെ ആദ്യത്തെ റോബോ ഫെസ്റ്റ് ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.
എടപ്പാൾ ലിറ്റിൽ കൈറ്റ് സബ്ജില്ലാ കോഡിനേറ്റർ ആയ രഞ്ജു സാറും റോബോ ഫെസ്റ്റിലെ വിശിഷ്ട അതിഥിയായിരുന്നു
പ്രിൻസിപ്പൽ പി.കെ.സഹന അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ് സ്കൂൾ കോ-ഓർഡിനേറ്റർമാരായ എൻ അഞ്ജലി, വി ശ്രീജ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കംപാട്, അക്കാദമിക് കൗൺസിൽ കൺവീനർ എൻ വി പ്രവിത മോഹനൻ, കെ വി അഞ്ജൂ എന്നിവർ പ്രസംഗിച്ചു.
വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് പാർക്കിംഗ് സംവിധാനം , ബ്ലൂടൂത്ത് കാർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, പ്രളയ മുന്നറിയിപ്പ് ഉപകരണം, അഗ്നിബാധ സൂചകം, മഴ മുന്നറിയിപ്പ്, രക്ഷാദൗത്യ റോബോട്ട്, ഗ്യാസ് ചോർച്ച കണ്ടെത്തുന്ന ഉപകരണം എന്നിവ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കാണിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രശംസ പിടിച്ചു പറ്റി.
രക്ഷാദൗത്യ റോബോട്ട്, ലൈൻ ഫോളോവർ കാർ എന്നിവയും വിദ്യാർഥികൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു.