സഹായം | Reading Problems? Click here |
![]() | തിരുത്തുന്നതിന് മുൻപ് പരിശീലിക്കുക # മാതൃകാപേജ് കാണുക. # ഹെൽപ്ഡെസ്ക് സഹായം തേടുക. ![]() |
സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ് | |
---|---|
![]() | |
വിലാസം | |
പന്തീരാങ്കാവ് പന്തീരാങ്കാവ് പി.ഒ, , കോഴിക്കോട് 673019 | |
സ്ഥാപിതം | 01 - 06 - 1992 |
വിവരങ്ങൾ | |
ഫോൺ | 04952432614 |
ഇമെയിൽ | svnpkv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17115 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സ്വകാര്യവിദ്യാലയം |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീന.ജി |
അവസാനം തിരുത്തിയത് | |
26-04-2022 | Vijayanrajapuram |
കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവിൽ സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '
ചരിത്രം
പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിൻത്പുറങ്ങൾ, സന്യാസിക്കൊറ്റികൾ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങൾ, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരിൽ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവൻറെ പാദസ്പർശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ ഒരിക്കൽ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന് പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവ്, നാഷണൽ ഹൈവേയുടെ ബൈപ്പാസ്സിൻറെ വരവോടെ ഒരു പട്ടണത്തിൻറെ എല്ലാപ്രൗഡിയോടും കൂടി നിലനിൽക്കുന്നു.
പന്തീരാങ്കാവ് അങ്ങാടിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികിൽ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളൻകാവിൻറെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 1992ൽ ആരംഭിച്ചു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരിക മൂല്യങ്ങൾക്കും പഞ്ചാംഗശിക്ഷണരീതിക്കും(യോഗ, സംഗീതം, സംസ്കൃതം, കായികം, നൈതീകം)പ്രാധാന്യംനൽന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് അനുവർത്തിച്ചു വരുന്നത്. ഇതിലേക്കായി ഭാരതീയ വിദ്യാ നികേതനുമായി കൂട്ടിച്ചേർത്തു. ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരവുമായി വളര്ന്ന വിദ്യാലയത്തിന് 2015ൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.ഹിന്ദുധർമ്മ പരിപാലന സമിതി
മുൻ സാരഥികൾ
ഗോപാലകൃഷ്ണൻമാസ്റ്റർ, പുഷ്കരൻമാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാകേഷ് പി സി
- Dr.തുളസീധരൻ
- ശ്രീശ്യാംവർമ്മ
- Dr അമ്പിളി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Loading map...