സഹായം Reading Problems? Click here


വൈക്കിലശ്ശേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16254 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് വൈക്കിലശ്ശേരി യു പി സ്കൂൾ. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ ചോറോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1924 ഈ വിദ്യാലയം സ്ഥാപിതമായി. തെക്കെ ഇല്ലത്തിന്റെ പടിപ്പുരയിൽ ഒരു പള്ളിക്കൂടം പ്രവർത്തിച്ചതായി ഇവിടുത്തെ വൃദ്ധ ജനങ്ങൾ പറയുന്നു. ഈ പള്ളിക്കൂടത്തിന്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു അന്നത്തെ അധികാരിയായിരുന്ന ശ്രീ.എം.പി കൃഷ്ണക്കുറുപ്പ്. തെക്കേ ഇല്ലത്തിന്റെ പഠിപ്പുര വിദ്യാലയത്തിലന്റെ പ്രവർത്തനം സുഗമമായി നടത്താൻ പ്രയാസം ഉണ്ടായതിനാൽ ഈ പ്രദേശത്തെ കുട്ടികളെ ക്ലേശമില്ലാതെ പഠിപ്പിക്കാൻ ഒരു പുതിയ സാഹചര്യമൊരുക്കി. ശ്രീ എം.പി കൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു വനിത വിദ്യാലയം  1925 പ്രവർത്തനം തുടങ്ങി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി,യു.പി വിഭാഗങ്ങളിലായി 15 ക്ലാസ്സ് മുറികളാണ് സ്കൂളിൽ ഉള്ളത്. കൂടാതെ ഒരു കംപ്യൂട്ടർ ലാബ്,ലെെബ്രറി, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിൽ ഉണ്ട്.

സ്കൂൾ കെട്ടിടം ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ. എം.പി കൃഷ്ണക്കുറുപ്പ്, ശ്രീ. ശങ്കരൻ നമ്പ്യാർ, ശ്രീ. ആർ മാധവപ്പണിക്കർ, ശ്രീ. മനത്താനത്ത് നാരായണൻ നമ്പ്യാർ, ശ്രീ. ചന്തു മാസ്റ്റർ, തമ്പായി അമ്മ, ശ്രീമതി. നാണി ടീച്ചർ, ശ്രീമതി. കുഞ്ഞിക്കാവ അമ്മ, ശ്രീ.പിലാവുള്ളതിൽ നാരായണക്കുറുപ്പ് മാസ്റ്റർ, ശ്രീ.പുള്ളോട് നാരായണൻ നമ്പ്യാർ,ശ്രീമതി. ജാനകി ടീച്ചർ, ശ്രീമതി.സരോജിനി ടീച്ചർ, ശ്രീമതി.പി കെ രാധ ടീച്ചർ, ശ്രീമതി.ഇ രാധ ടീച്ചർ ,ശ്രീമതി. പ്രസന്ന ടീച്ചർ, ശ്രീ.ഗോപാലൻ മാസ്റ്റർ, ശ്രീ.പി രാമകൃഷ്ണൻ മാസ്റ്റർ, ശ്രീ.കെ ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി.ഭാനുമതി അമ്മ, ശ്രീ.സുരേന്ദ്രൻ മാസ്റ്റർ, ശ്രീ.പി വാസുദേവൻ നമ്പൂതിരി മാസ്റ്റർ, ശ്രീമതി.വിമല ടീച്ചർ,ശ്രീമതി. വനജ ടീച്ചർ, ശ്രീ.മുരളി മാസ്റ്റർ,ശ്രീമതി.ഗീത ടീച്ചർ ശ്രീ.സുരേന്ദ്രൻ മാസ്റ്റർ, ശ്രീ.കെ രാധാകൃഷ്ണൻ മാസ്റ്റർ, ശ്രീ.പി എം ബാലകൃഷ്ണൻ മാസ്റ്റർ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
  • വടകര - ചോറോട് വഴി - വെെക്കിലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം വൈക്കിലശ്ശേരി യു .പി സ്കൂൾ സ്ഥിതിചെയ്യുന്നു.

|} |}

Loading map...

"https://schoolwiki.in/index.php?title=വൈക്കിലശ്ശേരി_യു_പി_എസ്&oldid=1624279" എന്ന താളിൽനിന്ന് ശേഖരിച്ചത്