സഹായം Reading Problems? Click here

ഗണിത ക്ലബ്ബ്/വെെക്കിലശ്ശേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ഗണിത ക്ലബ്ബ് എന്നത് എല്ലാവർക്കും ഗണിതത്തിൽ തീർത്തും വിവേചനരഹിതവും താരതമ്യേന സ്വതന്ത്രവുമായ അന്തരീക്ഷത്തിൽ ആസ്വദിക്കാനുള്ള അവസരമാണ്.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു.