സഹായം Reading Problems? Click here


എസ് എസ് എൽ പി എസ് പൊറൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(15419 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എസ് എസ് എൽ പി എസ് പൊറൂർ
[[Image:
പോരൂർ സ്കൂളിൻറെ പുതിയ ചിത്രം
‎|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1957
സ്കൂൾ കോഡ് 15419
സ്ഥലം പോരൂർ
സ്കൂൾ വിലാസം പോരൂർ വയനാട് പി.ഒ,
വയനാട്
പിൻ കോഡ് 670644
സ്കൂൾ ഫോൺ 9446891525
സ്കൂൾ ഇമെയിൽ sslpsporoor@gmail.com
സ്കൂൾ വെബ് സൈറ്റ് schoolwiki.in/S S L P S Porur
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല മാനന്തവാടി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 33
പെൺ കുട്ടികളുടെ എണ്ണം 24
വിദ്യാർത്ഥികളുടെ എണ്ണം 57
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ എബ്രഹാം കെ മാത്യു
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
25/ 09/ 2020 ന് 15419
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ . ഇവിടെ 33 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം 57 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

                                 കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. 1957 ജൂൺ 17 ന് ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ മാനേജ്മെൻറിന് കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
                                  ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.സിജോ ഇളംകുന്നപ്പുഴ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം കെ മാത്യു-വിൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു.
                                  വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .

അറിയിപ്പുകൾ(മാർച്ച്‌ 2020)

 • പഞ്ചായത്ത്തല പഠനോത്സവത്തിൽ പങ്കെടുത്തു ..
 • വാർഷീക പരീക്ഷ കൃത്യസമയത്ത് തന്നെ ആരംഭിക്കും..
 • പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ..

അറിയിപ്പുകൾ(ഫെബ്രുവരി 2020)

 • പഠനനോത്സവം നടന്നു..
 • പഠനനോത്സവത്തിൽ മഹാത്മാഗാന്ധിയെ നേരിട്ട് പരിചയപ്പെടുത്തുവാൻ മകാരം മാത്യു വന്നു..
 • കുടിവെള്ള ശുദ്ധീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു..

അറിയിപ്പുകൾ(ജനുവരി 2020)

 • പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(കോമ്പാറ)..
 • ബുൾബുൾ യൂണിറ്റ്‌ ഉദ്ഘാടനം നടന്നു..
 • വാർഷികാഘോഷം നടന്നു..
 • കുട്ടികൾക്കായി തുണി സഞ്ചി വിതരണം ചെയ്തു..
 • കബ്ബ്&ബുൾബുൾ സംസ്ഥാനതല ഉത്സവത്തിൽ 18 കുട്ടികൾ പങ്കെടുത്തു..

അറിയിപ്പുകൾ(ഡിസംബർ 2019)

 • ക്രിസ്മസ് ആഘോഷം നടത്തി..
 • സ്പെഷ്യൽ അരി വിതരണത്തിന് വന്നിട്ടുണ്ട്..
 • ക്രിസ്മസ് പരീക്ഷ കൃത്യ സമയത്തുതന്നെ നടക്കും..

അറിയിപ്പുകൾ(നവംബർ 2019)

 • കേരളപ്പിറവി ദിനം ആഘോഷിച്ചു..
കേരള പിറവിദിനാഘോഷം 2019
 • നല്ലപാഠംപ്രവർത്തകരുടെ കൃഷി വിളവെടുപ്പ് നടന്നു..
 • കുട്ടികൾക്കായി പ്രസംഗ പരിശീലനം നടത്തി..
 • കബ്ബ് സ്ഥാപകദിനം ആചരിച്ചു..
 • ഗപ്പി വളർത്തൽ ആരംഭിച്ചു..
 • കൃഷിപാഠം വിളവെടുപ്പ് നടത്തി..
 • കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു..
 • പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(പാലോട്ട്)..

അറിയിപ്പുകൾ(ഒക്ടോബർ 2019)

സ്കൂളിൽലോക കൈ കഴുകൽ ദിനാചരണം നടത്തി. 'വൃത്തി നൽകും ശക്തി.' എന്ന തിരിച്ചറിവിലേക്ക് നയിക്കാൻ സര്ഹാ‍യകമായ വിധത്തിൽ എല്ലാ വിദ്യാർത്ഥികൾക്കമായി പ്രത്യേക പരിശീലനം നൽകി.
 • സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കി.
സ്കൂൾമുറ്റത്ത് കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം ഒരുക്കുന്നു. 'മുറ്റത്തുനിന്നടുക്കളയിലേക്ക് വിഷ രഹിത പച്ചക്കറി ' എന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. തവിഞ്ഞാൽ കൃഷിഭവന്റെ സഹായത്തോടെ ഇറക്കിയ ആദ്യ ബാച്ച് പച്ചക്കറികൾ വിളവെടുത്തു തുടങ്ങി. പി.ടി.എ.വൈസ് പ്രസിഡന്റ് ഗ്രേ സി യുടെ നേതൃത്വത്തിൽ അമ്മമാരും കുട്ടികൾക്ക് സഹായമായിട്ടുണ്ട് -
പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിലെ കായികോത്സവം
 • പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൽ കായികോത്സവം നടത്തി.
ഗാന്ധി ജയന്തി ആചരണത്തോടനുബന്ധിച്ചു കുട്ടികൾ ഒരുക്കിയ ടാബ്ലോ.
 • ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..

അറിയിപ്പുകൾ(സെപ്റ്റംബർ 2019)

സീഡ് പ്രവർത്തകർ പുനർജനി മൂല ഒരുക്കുന്നതിനായി ചന്തു വൈദ്യരുമായി നടത്തിയ അഭിമുഖം
ഈ വർഷത്തിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ..
20.09.2019 ന് നടത്തിയ കബ്ബ് പായ്ക്ക് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ സന്ദേശം നൽകുന്നു.
ദേശീയ മുളദിനത്തിൽ നടത്തിയ വർക്ക്‌ഷോപ്പ്
 • സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 25.09.2019-നു നടത്തപ്പെടും..
 • ഓണത്തിൻറെ സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു.
 • ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള അപേക്ഷ ഇനിയും തരാത്തവർ എത്രയും വേഗം തരേണ്ടതാണ്.
 • നഴ്സറി ക്ലാസ്സിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്.
 • എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു.
 • ഓണാവധി ഈ മാസം 6-ന് ആരംഭിക്കുകയും 15-ന് തീരുകയും ചെയ്യും.
 • സ്കൂൾ ഓണാഘോഷം 6-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
 • സെപ്റ്റംബർ 5 അധ്യാപകദിനം.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ്‌ മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്‌, ഇന്റർനെറ്റ്‌ കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

 1. മാത്യു നെടുങ്കല്ലേൽ
 2. ഡെന്നീസ് മാസ്റ്റർ
 3. കെ.ഡി.ജോസഫ്‌
 4. ആന്റണി ജോർജ്
 5. ഇ.സി കുര്യൻ
 6. സിസ്റ്റർ മറീന തോമസ്‌
 7. കെ.ജെ. പൗലോസ്‌
 8. വി.എ. ജോൺ
 9. സിസ്റ്റർ വിൻസൻറ്റ്
 10. സിസ്റ്റർ മേരി പോൾ
 11. കെ.കെ. മത്തായി
 12. എം.യു. കുര്യാക്കോസ്
 13. സാലി മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എസ്_എസ്_എൽ_പി_എസ്_പൊറൂർ&oldid=996848" എന്ന താളിൽനിന്നു ശേഖരിച്ചത്