എസ് എസ് എൽ പി എസ് പോരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-2022

  • വിജയികളെ ആദരിച്ചു

വിവിധ മേഖലകളിൽ വിജയികളായ കുട്ടികളെ പി റ്റി എ യുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തിൽ ആദരിച്ചു.

  • വിദ്യാകിരണം ലാപ്ടോപ് വിതരണം

ഓൺലൈൻ പഠനത്തിനായി ST കുട്ടികൾക്ക് കേരള സർക്കാർ അനുവദിച്ചു തന്ന 19 ലാപ്ടോപ്പുകളുടെ വിതരണം വാർഡ്‌ മെമ്പർ ശ്രീ.മനോഷ് ലാൽ നിർവഹിച്ചു. മാനേജർ ബഹു.ഫാ.അഗസ്റ്റിൻ നിലക്കപ്പിള്ളി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

  • സ്നേഹ ഭവനം

ഭാരത്‌ സ്കൌട്ട്സ് & ഗൈഡ്സ് നടത്തുന്ന സ്നേഹ ഭവനം പദ്ധതിയിയിലേക്ക് 'പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ' എന്ന മത്സരത്തിൽ ലഭിച്ച സമ്മാന തുകയും രക്ഷിതാക്കൾ നൽകിയ സംഭാവനയും കൈമാറി.

  • ക്രിസ്മസ് ദിനാഘോഷം

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീഴിലുള്ള എൽ പി വിഭാഗം വിദ്യാലയങ്ങൾക്കായി C-SMILES ന്റെ നേതൃത്വത്തിൽ നടത്തിയ 'പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ' എന്ന മത്സരത്തിൽ SSLPS POROOR സ്കൂൾ ഒന്നാം സ്ഥാനം നേടി. വീഡിയോ കാണുന്നതിനായി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://fb.watch/aSbRSxHYQl/

  • ശിശുദിനം 2021

ഈ വർഷത്തെ ശിശു ദിനം രണ്ട് ദിവസങ്ങളിലായി നടത്തി. ആദ്യത്തെ ബബിളിലെ കുട്ടികൾക്ക് നവംബർ 12 നും രണ്ടാമത്തെ ബബിളിലെ കുട്ടികൾക്ക് നവംബർ 18 നും വിവിധ മത്സരങ്ങളും മറ്റുമായി മികച്ച രീതിയിൽ ശിശുദിനം ആഘോഷിച്ചു.

  • കൊട്ടും കുരവയും

വയനാട് DIET, ESS ൻറെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് അധ്യാപക ടീം ഒരുക്കിയ കുട്ടികൾക്കായുള്ള മാനസീക ഉല്ലാസ പരിപാടിയായ കൊട്ടും കുരവയും 2021 സെപ്റ്റംബർ 19 ന് ഓൺലൈൻ ആയി സ്കൂളിൽ നടത്തി.

  • സ്വാതന്ത്ര്യ ദിനാഘോഷം 2021

ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കായി വിവിധ പരിപാടികൾ ഓൺലൈൻ ആയി നടത്തി. സ്കൂളിൽ പതാക ഉയർത്തുന്ന സമയം കുട്ടികൾ ലൈവ് ആയി കാണുകയും ജി - മീറ്റ്‌ അസ്സംബ്ലിയിൽ പങ്കെടുക്കുകയും ചെയ്തു. ബഹു.ഹെഡ്മിസ്ട്രസ്സ് ബീന ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

  • ഹിരോഷിമ & നാഗസാക്കി ദിനാചരണം 2021

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ നൽകി. സഡാകോ കൊക്ക് നിർമിച്ചു. പോസ്റ്ററുകളും സമാധാന സന്ദേശങ്ങളും കൈമാറി.

  • ഒന്നാകാം നന്നാകാം

രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കയി SSK നടത്തുന്ന പരിപാടിയായ 'ഒന്നാകാം നന്നാകാം' എന്ന ഒണ്ലി പരിപാടി വാർഡ്‌ മെമ്പർ ശ്രീ.മനോഷ് ലാൽ ഉദ്ഘാടനം ചെയ്യുകയും ശ്രീ.ജോസ് ജോസഫ്‌ സർ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തു.

  • ചാന്ദ്രദിനം 2021

ഈ വർഷത്തെ ചാന്ദ്ര ദിനം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു. കുട്ടികൾക്കായി നടത്തിയ വെബിനാർ വളരെ മനോഹരമായിരുന്നു. ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി സാമാനങ്ങൾ നൽകുകയും ചെയ്തു.

  • ബഷീർ ഓർമ ദിനം

ബേപ്പൂരിന്റെ സുൽത്താൻ ഓർമയായിട്ട് 27 വർഷം തികഞ്ഞതിന്റെ ഓര്മ ദിവസം ആചരിച്ചു. രാത്രി 8.30 ന് ഗൂഗിൾ മീറ്റ് വഴി ബഷീർ ദിനാചരണം മികച്ച രീതിയിൽ നടത്തി.

  • ഡോക്ടെർസ് ദിനം

എല്ലാവരും ആരോഗ്യത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഞങ്ങളുടെ ആത്മാർഥമായ നന്ദി അറിയിച്ചുകൊണ്ട്‌ വിവിധങ്ങളായ ആശംസാകാർഡുകളും സ്നേഹ സന്ദേശങ്ങളും കുട്ടികൾ ഓൺലൈൻ ആയി വിവിധ ഡോക്ടർമാർക്ക് അയച്ചു കൊടുത്തു.

  • അന്താരാഷട്ര യോഗ ദിനം

യോഗ ശീലിക്കൂ..ജീവിതം രോഗവിമുക്തമാക്കൂ.. എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ എല്ലാവരും അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ യോഗ ചെയ്തുകൊണ്ട് പങ്കുചേർന്നു.

  • ഫാദേഴ്സ് ഡേ

ലോകത്തിലെ എല്ലാ അപ്പന്മാർക്കുംവേണ്ടി സമർപ്പിച്ചുകൊണ്ട് ഫാദർ ദിനം ആഘോഷിച്ചു. എല്ലാ കുട്ടികളും തങ്ങളുടെ പിതാക്കന്മാർക്കു ആശംസാ കാർഡുകൾ നൽകുകയും അപ്പനോടൊപ്പം സെൽഫി എടുത്തു അയച്ചുതരികയും ചെയ്തു.

  • വായനാ വാരാചരണം

വായനാ വാരാചരണതോടനുബന്ധിച്ചു നടത്തുന്ന കാര്യങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഇടുകയും വീഡിയോ സന്ദേശങ്ങൾ കുട്ടികളെ കാണിക്കുകയും ചെയ്തു. ഓരോ ദിവസവും ഒരു സാഹിത്യകാരനെയും ഒരു പുസ്തകത്തെയും പരിചയപ്പെടുത്തുന്നത് കുട്ടികളുടെ നോട്ട്ബുക്കിൽ രേഖപ്പെടുത്തുവാനും അത് വിലയിരുത്തുവാനും രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

  • വാ കൂടാം..(പി റ്റി എ മീറ്റിംഗ്)

പുതിയ അധ്യയന വർഷത്തെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഓൺലൈൻ ക്ലാസുകളെക്കുറിച്ച് പറയുന്നതിനും മറ്റുമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒരുമിച്ചു കൂടുന്നു. 2021 ജൂൺ 06 നു ഉച്ചകഴിഞ്ഞ് 2 മണിക്ക്. വളരെ വിജയകരമായ പരിപാടി ആയിരുന്നു ഇത്.

  • ലവ് യുവർ ട്രീസ്‌ (പരിസ്ഥിതി ദിനം)

പരിസ്ഥിതി ദിനതോടനുബന്ധിച്ചു കുട്ടികൾക്കായി ലവ് യുവർ ട്രീസ്‌ എന്നാ പ്രവർത്തനം നടത്തി. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മരത്തിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ അയച്ചുതരികയും അത് ഫേസ്ബുക്കിലും മറ്റ് ഓൺലൈൻ മാധ്യമങ്ങളിലും പബ്ലിഷ് ചെയ്യുകയും ചെയ്തു.

  • ഓൺലൈൻ പ്രവേശനോത്സവം

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓൺലൈൻ ആയി നിർവഹിക്കപ്പെട്ടു. എം.എൽ.എ, ബി.പി.ഒ, വാർഡ്‌ മെമ്പർ എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ സ്ക്രീൻ ഷെയർ ചെയ്തു.

  • പുതിയ സാരഥികൾക്ക് സ്വാഗതം

സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സായ ബീന ടീച്ചറിന് സ്വാഗതവും ഒരു വർഷം കൂടെ നിന്ന് സ്നേഹത്തോടും കരുതലോടും കൂടെ സ്കൂളിനെ മുന്നോട്ട് നയിച്ച പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ അബ്രഹാം കെ മാത്യു സാറിന് യാത്രാ മംഗളങ്ങളും നേരുന്നു.

  • അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പ്രിയപ്പെട്ടവരേ, പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. കോവിഡ് കാലമായതിനാൽ സ്കൂളിൽ നേരിട്ട് വരാതെ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി നിങ്ങൾക്ക് അഡ്മിഷൻ നേടാവുന്നതാണ്. ഈ വർഷം മുതൽ C- SMILES എന്ന പദ്ധതി ആരംഭിക്കുന്നു. നാളിതുവരെ നിങ്ങൾ തന്ന പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു.