സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം | |
|---|---|
| വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 11 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 0467 2284210 |
| ഇമെയിൽ | 12354stannsaupsnileswar@gmail.com |
| വെബ്‍സൈറ്റ് | 12354supsnileshwar.blogsport.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12354 (സമേതം) |
| യുഡൈസ് കോഡ് | 32010500211 |
| വിക്കിഡാറ്റ | Q64399012 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നീലേശ്വരം മുനിസിപ്പാലിറ്റി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM & ഇംഗ്ലീഷ് English |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 361 |
| പെൺകുട്ടികൾ | 349 |
| ആകെ വിദ്യാർത്ഥികൾ | 710 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | മഹേന്ദ്രൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 24-12-2025 | Midhunnileshwar |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓലഷെഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്രവഴികളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മഹദ് വ്യക്തിത്വങ്ങളെ ഇവിടെ ആദരപൂർവം സ്മരിക്കുന്നു. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് അടിത്തറ പാകിയത് ഇവരുടെ ദീർഘവീക്ഷണവും നിസ്വാർത്ഥമായ പ്രവർത്തനങ്ങളുമാണ്. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ആ ഗുരുശ്രേഷ്ഠരുടെയും, വിദ്യാലയത്തിന് വഴികാട്ടിയായ മാനേജർമാരുടെയും സേവനങ്ങളെ നമുക്ക് ഓർക്കാം.
| Sl. No. | Name of HM | Year |
| 1 | Sr. Jessy George | Currently |
| 2 | Sr. Daisy Antony | |
| 3 | Mothi Rani | |
| 4 | Sr. Brijith | |
| 5 | Sr Lidwin | |
| 6 | Thamban Master | |
തനതു പ്രവർത്തനങ്ങൾ
- ഐറ ടീച്ചർ - സ്കൂളിലെ അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് ഐറ (Aira). 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
- കുട്ടികൾക്കായുള്ള റേഡിയോ -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.
- നേർസാക്ഷ്യം - അക്കാദമിക വർഷാവസാനം രക്ഷിതാക്കൾ വിദ്യാലയത്തെക്കുറിച്ചും കുട്ടികളുടെ പുരോഗതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പരമ്പരയാണ് 'നേർസാക്ഷ്യം'. വിദ്യാലയ പ്രവർത്തനങ്ങൾ സുതാര്യമായി പൊതുസമൂഹത്തെ അറിയിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പത്തോളം എപ്പിസോഡുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
- പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ് - പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
ഭൗതികസൗകര്യങ്ങൾ
- ഊട്ടുപുര
- ടോയ്‌ലറ്റ് സൗകര്യം
- സയൻസ് ലാബ്
-
പാർക്ക്
-
കമ്പ്യൂട്ടർ ലാബ്
-
സ്കൂൾ വാഹനങ്ങൾ
-
സ്കൗട്ട് ആൻഡ് ഗൈഡ്
-
കുടിവെള്ള സൗകര്യം
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം
ക്ലബ്ബുകൾ
പാഠപുസ്തകങ്ങൾക്കപ്പുറമുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റ് ആൻസ് എ.യു.പി.എസ്., നീലേശ്വരം വിവിധ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ചുള്ള ക്ലബ്ബുകളിൽ ചേരുന്നതിലൂടെ അവരുടെ സർഗ്ഗാത്മകത, സാമൂഹിക ഇടപെടൽ ശേഷി, നേതൃപാടവം എന്നിവ വളർത്താൻ സാധിക്കുന്നു.
1. വിദ്യാരംഗം കലാസാഹിത്യവേദി
ലക്ഷ്യം: സാഹിത്യപരമായ കഴിവുകളും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുക. പ്രവർത്തനങ്ങൾ
- കഥ, കവിത, ലേഖനം എന്നിവ എഴുതുന്നതിനുള്ള ശിൽപശാലകൾ.
- പുസ്തക ചർച്ചകളും വായനാമത്സരങ്ങളും.
- സാഹിത്യപരമായ ആസ്വാദനത്തിന് വേദിയൊരുക്കൽ.
2. സയൻസ് ക്ലബ്ബ്
ലക്ഷ്യം: കുട്ടികളിൽ ശാസത്രീയമായ ചിന്താഗതിയും അന്വേഷണ താൽപ്പര്യവും വളർത്തുക. പ്രവർത്തനങ്ങൾ
- ലളിതമായ പരീക്ഷണങ്ങളും പ്രദർശനങ്ങളും.
- സയൻസ് ക്വിസുകൾ സംഘടിപ്പിക്കൽ.
- ശാസ്ത്ര ദിനാചരണങ്ങൾ.
3. പരിസ്ഥിതി ക്ലബ്ബ്
ലക്ഷ്യം പ്രകൃതി സംരക്ഷണം ഒരു ജീവിതരീതിയാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുക. പ്രവർത്തനങ്ങൾ
- ജൈവ വൈവിധ്യ പഠനവും ഔഷധത്തോട്ട നിർമ്മാണവും.
- പ്ലാസ്റ്റിക് വിമുക്ത കാമ്പയിനുകൾ.
- പരിസ്ഥിതി ദിനാചരണങ്ങൾ.
4. ക്ലിക്ക് (Click) - ഐ.ടി ക്ലബ്ബ്
വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ പ്രൈമറി തലത്തിൽ തന്നെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഐ.ടി ക്ലബ്ബാണ് 'ക്ലിക്ക്' (Click). കമ്പ്യൂട്ടർ സാക്ഷരതയ്ക്കപ്പുറം, കുട്ടികളിലെ സർഗ്ഗാത്മകതയെ ഡിജിറ്റൽ ടൂളുകളിലൂടെ പരിപോഷിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ഹൈസ്കൂൾ തലത്തിലെ 'ലിറ്റിൽ കൈറ്റ്സ്' (Little KITES) യൂണിറ്റിലേക്കുള്ള ഒരു ചവിട്ടുപടിയായും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
പ്രധാന പ്രവർത്തനങ്ങൾ:
- സ്ക്രാച്ച് പ്രോഗ്രാമിംഗ് (Scratch Programming): കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന്റെ ബാലപാഠങ്ങൾ ലളിതമായ രീതിയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
- മലയാളം ടൈപ്പിംഗ്: കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു.
- ഡിജിറ്റൽ പെയിന്റിംഗ്: ടക്സ് പെയിന്റ് (Tux Paint), ജിമ്പ് (GIMP) തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ചിത്രരചനയും എഡിറ്റിംഗും പഠിപ്പിക്കുന്നു.
- സൈബർ സുരക്ഷ: ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നു.
- ഹാർഡ്വെയർ ക്ലിനിക്ക്: കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ പരിചയപ്പെടാൻ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..
5. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ലക്ഷ്യം:
- കുട്ടികളിൽ ചരിത്രബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക.
- സ്വന്തം നാടിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അടുത്തറിയാൻ അവസരമൊരുക്കുക.
- അന്വേഷണാത്മക പഠനത്തിലൂടെ വിവരശേഖരണം, ക്രോഡീകരണം തുടങ്ങിയ ശേഷികൾ കുട്ടികളിൽ വികസിപ്പിക്കുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ പി ജയരാജൻ
- അപർണ-നടി
ചിത്രശാല
മാധ്യമങ്ങളിലൂടെ


വഴികാട്ടി
- പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
- റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
- കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12354
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
