ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐറ ടീച്ചർ

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരം സെന്റ് ആൻസ്‌ എ.യു.പി. സ്കൂളിലെ അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് ഐറ (Aira). 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

ഇംഗ്ലീഷ് ഭാഷാ ലാബും ഐ.ടി. സംരംഭങ്ങളും

വിദ്യാർത്ഥികളുടെ യഥാർത്ഥ ജീവിതത്തിലെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ജില്ലയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് ഭാഷാ ലാബുകളിലൊന്ന് ഒരുക്കിയിരിക്കുന്നു. ഈ ലാബ് വിദ്യാർത്ഥികളുടെ ഉച്ചാരണം, കേൾവി , സംസാരം , വായനാപാടവം, ആത്മവിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. വ്യക്തിഗതമായ പരിശീലനവും അളക്കാവുന്ന പുരോഗതിയും ഉറപ്പാക്കുന്നതിന് ലാബിൽ Ecube Languge Lab സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള സെഷനുകൾ എന്നിവ ഉപയോഗിക്കുന്നു.

കൂടാതെ, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബും വളരെ സജീവമായ ഐ.ടി. ക്ലബ്ബായ CLICK ക്ലബ്ബും സാങ്കേതികവിദ്യയെ സെന്റ് ആൻസ്‌ സ്കൂളിലെ പഠനത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നു.

സംസാരിച്ച് പഠിക്കാം, കേട്ട് പഠിക്കാം! ഭാഷാ ലാബ് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നു.
സംസാരിച്ച് പഠിക്കാം, കേട്ട് പഠിക്കാം! ഇംഗ്ലീഷ് പഠനം ഇനി രസകരമാവട്ടെ! ഭാഷാ ലാബിലെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന നമ്മുടെ മിടുക്കന്മാർ..


പ്രൈമറി കുട്ടികൾക്കായി മനോഹരമായ Kids Park

പ്രീ-പ്രൈമറി, എൽ.പി. വിഭാഗം കുട്ടികൾ സുരക്ഷിതമായി കളിക്കുകയും പഠിക്കുകയും ഇടപഴകുകയും ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മനോഹരമായ കിഡ്‌സ് പാർക്ക് ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

മനോഹരമായ കിഡ്‌സ് പാർക്ക്
പ്രീ-പ്രൈമറി കുട്ടികൾ അധ്യാപകരോടൊപ്പം കിഡ്സ് പാർക്കിൽ

പഠനം പുസ്തകങ്ങളിൽ ഒതുങ്ങുന്നില്ലെന്ന ആശയം ശക്തിപ്പെടുത്തുന്ന ഒരു അന്തരീക്ഷമാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കളിക്കുമ്പോൾ, അത് താഴെ പറയുന്ന ഗുണ

ങ്ങൾ ഉറപ്പാക്കുന്നു:

  • ശാരീരിക വളർച്ച (motor skills) ശക്തമാകുന്നു.
  • സുഹൃത്ത് ബന്ധം ഊന്നിയുറയുന്നു.
  • സാമൂഹിക ഇടപെടൽ സ്വാഭാവികമാകുന്നു.
  • സ്വതന്ത്രമായ ചിന്തയും സൃഷ്ടിപരതയും ഉയരുന്നു.


ഗതാഗത സൗകര്യം

വിപുലമായ വാഹന സൗകര്യം

നീലേശ്വരം നഗരസഭയിലെ ഒട്ടുമിക്ക പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തുന്നതിനായി വിപുലമായ വാഹന സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ചോളം സ്കൂൾ ബസുകളാണ് ഇതിനായി സർവീസ് നടത്തുന്നത്.

പരിചയസമ്പന്നരായ ഡ്രൈവർമാരുടെ സേവനവും, കുട്ടികളെ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിനായി പ്രത്യേക ജീവനക്കാരുടെ സാന്നിധ്യവും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, അതീവ ശ്രദ്ധയോടെ അവരെ സ്കൂളിലേക്കും തിരികെ വീടുകളിലേക്കും സുരക്ഷിതമായി എത്തിക്കുന്നതിൽ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു.