സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വിലാസം
നടവയൽ

നടവയൽ പി.ഒ.
,
670721
സ്ഥാപിതം20 - 06 - 1957
വിവരങ്ങൾ
ഫോൺ04936 211350
ഇമെയിൽsthsndl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15014 (സമേതം)
എച്ച് എസ് എസ് കോഡ്12055
യുഡൈസ് കോഡ്32030301803
വിക്കിഡാറ്റQ64522767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ527
പെൺകുട്ടികൾ485
ആകെ വിദ്യാർത്ഥികൾ1370
അദ്ധ്യാപകർ38
ഹയർസെക്കന്ററി
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് മാത്യു
പ്രധാന അദ്ധ്യാപികസി. മിനി അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്വിൻസൻ്റ് ചേരവേലിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ജോർജ്
അവസാനം തിരുത്തിയത്
30-01-2022Bindumc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ നടവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ .

ചരിത്രം

നടവയൽ[1] സെന്റ് തോമസ് എലിമെന്ററി സ്കൂൾ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത് ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ് അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ ലോവർ എലിമെന്റ്റി സ്കൂൾ ആരംഭം കുറിച്ചു.

ഹൈസ്കൂൾ 1957 ജൂൺ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയൽ സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു. പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു. കൂടുതൽ അറിയാൻ.....

വാർഷിക പദ്ധതി

സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ഈ വർഷത്തെ കർമ്മ പദ്ധതികൾ :കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സെന്റ്‌ തോമസ് ഹൈസ്ക്കൂൾ നടവയൻ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു. സയൻസ്‌ ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, എല്ലാ ഹൈസ്ക്കൂൾ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.

സ്മാർട്ട് ക്ലാസ്റൂമുകൾ

പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി. ഹൈസ്കൂളിലെ മറ്റ് ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി. എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഐടി ലാബ്

ഹൈസ്കൂൾ വിഭാഗത്തിനായുള്ള നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2017 ജൂലൈ മാസം ആരംഭിച്ചു. 2018 ജൂൺ മാസത്തോടെ യു.പി. വിഭാഗത്തിനായി ഒരു ഐടി ലാബും മൾട്ടി മീട്ടിയ റൂമും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു.

library
library

ലൈബ്രറി

2017 ജൂലൈ മാസം നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഇരുന്നു വായിക്കുവാൻ കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലം ലഭ്യമായി

പാഠ്യേതര പ്രവർത്തനങ്ങൾ

" സാൻതോം" ലഹരിവിരുദ്ധവേദി

"ലഹരി വിമുക്ത സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ " എന്ന ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. കൂടുതൽ അറിയാൻ..


ക്ലാസ് മാഗസിൻ

2018 - 2019 അക്കാദമിക വർഷത്തിൽ "ലഹരിവിരുദ്ധഭാരതം" എന്ന ആശയത്തെ മുൻനിർത്തി എല്ലാ ക്ലാസുകളിലും മാഗസിൻ തയാറാക്കി. ഈ വർഷം വ്യത്യസ്ത ആശയവുമായി മാഗസിൻ തയാറാക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ദേശീയ സമ്പാദ്യ പദ്ധതി

വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി മികച്ച രീതിയിൽ പ്രർവത്തിക്കുന്നു. മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്.

SSLC പഠനക്യാമ്പ്

ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി, 100% വിജയത്തിലേക്കത്തിക്കാൻ ജനുവരി മാസം തന്നെ വിദ്യാർത്ഥികൾക്ക് പഠനക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 5.00 വരെ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിക്കുന്നു.

മാനേജ്മെന്റ്

മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

സ്കൂൾ മാനേജർമാർ

  1. റവ. ഫാ. ജെയിംസ് നസ്രത്ത് (1949-50)
  2. റവ. ഫാ. ബർക്കുമാൻസ് TOCD (1950-54)
  3. റവ. ഫാ. ടിഷ്യാൻ ജോസഫ് TOCD (1954-58)
  4. റവ. ഫാ. ജോൺ മണ്ണനാൽ (1958-59)
  5. റവ. ഫാ. തോമസ് കരിങ്ങാട്ടിൽ (1959-63)
  6. റവ. ഫാ. ജോർജ് പുന്നക്കാട്ട് (1963-64)
  7. റവ. ഫാ. മാത്യു മണ്ണകുശുമ്പിൽ (1964-68)
  8. റവ. ഫാ. അബ്രഹാം കവളക്കാട്ട് (1968-71)
  9. റവ. ഫാ. ജയിംസ് കളത്തിനാൽ (1971-75)
  10. റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ (1975-80)
  11. റവ. ഫാ. ജോർജ്ജ് മമ്പള്ളിൽ (1980-85)
  12. റവ. ഫാ. ജോൺ പുത്തൻപുര (1985-90)
  13. റവ. ഫാ. ജോസഫ് മേമന (1990-94)
  14. റവ. ഫാ. മാത്യു കൊല്ലിത്താനം (1994-99)
  15. റവ. ഫാ. ജോർജ് മൂലയിൽ (1999-2004)
  16. റവ. ഫാ. സെബാസ്റ്റ്യൻ പാലക്കീൽ (2004-2010)
  17. റവ. ഫാ. ജെയിംസ് കുന്നത്തേട്ട് (2010-2012)
  18. റവ. ഫാ. വർഗ്ഗീസ് മുളകുടിയാങ്കൽ ( 2012 - 2017)
  19. റവ. ഫാ. ജോസഫ് മുതിരക്കാലായിൽ ( 2017-

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. ശ്രീ. ജോർജ് ജോസഫ് (1957 - 58, 69 - 72, 75 - 81)
  2. വെരി.റവ.ഫാ.ജോൺ മണ്ണനാൽ (1958-69)
  3. ശ്രീ.ഉലഹന്നാൻ (1972 -75)
  4. ശ്രീ. ഡി. മാത്യു (1981 - 90)
  5. ശ്രീ.കെ.ഇ.ജോസഫ് (1990 - 91)
  6. ശ്രീ.ഡി. മാത്യു (1981 -90)
  7. ശ്രീമതി.വി.എ.ഏലി(1991 - 94)
  8. ശ്രീ.കെ.സി.ജോബ് (1994 -96)
  9. ശ്രീ.കെ.എസ്.മാനുവൽ(1996 -98)
  10. ശ്രീമതി.ത്രേസ്സ്യാമ്മ തോമസ് (2000 -2005)
  11. ശ്രീ.കെ.എം.ജോസ്(2005 - 2008)
  12. ശ്രീ.വി.ജെ.തോമസ് (2007 - 2008)
  13. ശ്രീ.വിൽസൻ റ്റി. ജോസ്
  14. ശ്രീ. എം. എം. ടോമി (2009 -2011)
  15. ശ്രീ. എൻ. യു.. ടോമി (2012 -2017)
  16. ശ്രീ ഇ.കെ. പൗലോസ്(2017_2019).
  17. ശ്രീ.ടോംസ് ജോൺ (2019-2021)

മുൻ കോർപറേറ്റ് മാനേജർമാർ

  1. ഫാ.തോമസ് മുലക്കുന്നേൽ
  2. ഫാ.ജോസഫ് നെച്ചിക്കാട്ട്
  3. ഫാ.തോമസ് ജോസഫ് തേരകം
  4. ഫാ.അഗസ്റ്റിൻ നിലക്കപള്ളി
  5. ഫാ.ജോസ് കൊച്ചറയിൽ
  6. ഫാ.മത്തായി പള്ളിച്ചാംക്കുടി
  7. ഫാ.റോബിൻ വടക്കുംചേരി
  8. ഫാ. ജോൺ പൊൻപാറയ്‌ക്കൽ

സാരഥ്യം ഇന്ന്

  • കോർപ്പറേറ്റ് മാനേജർ :റവ. ഫാ. സിജോ ഇളംകുന്നപ്പുഴ
  • ലോക്കൽ മാനേജർ  : റവ.ഫാ.ജോസ് മേച്ചേരിൽ
  • പ്രിൻസിപ്പാൾ : ശ്രീ. തോമസ് മാത്യു
  • ഹെഡ് മിസ്ട്രസ്സ് : സി.മിനി അബ്രാഹം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിഷപ്പ് മാർ.ജോർജ് ഞരളക്കാട്ട്

എ സി വർക്കി (കർഷക നേതാവ്)

സിസിലി പനമരം (എഴുത്തുകാരി )

ഗിഫ്റ്റി സി ഗ്രേഷ്യസ് (ഫുട്ബോൾ താരം)

വഴികാട്ടി

ബസ് സ്റ്റോപ്പിൽ നിന്നും  1/2 കി.മി അകലം..
ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.73879,76.11863|zoom=13}}