ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നടവയൽ സെന്റ് തോമസ് എലിമെന്ററി സ്കൂൾ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത് ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ് അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ ലോവർ എലിമെന്റ്റി സ്കൂൾ ആരംഭം കുറിച്ചു.

ഹൈസ്കൂൾ 1957 ജൂൺ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയൽ സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു. പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു. 1958ൽ റവ: ഫാ.ജോൺ മണ്ണനാൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പദവി ഏറ്റെടുത്തു. 1959ൽ പ്രധാന കെട്ടിടത്തോട് ചേർന്ന് പുതിയ കെട്ടിടം പണികഴിപ്പിച്ചു. തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഹൈസ്കൂൾ 1980-ൽ മാനന്തവാടി കോർപ്പറേറ്റിന്റെ കീഴിലായി. പ്രഥമ വിദ്യാർത്ഥി 15.06.1957-ൽ കുമാരി അന്നാ പി. സി. ഹൈസ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. പ്രഥമ വിദ്യാർത്ഥിയായ അന്ന പി. സി. 1962-ൽ ഈ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും 1997-ൽ റിട്ടയർ ചെയ്തു. പ്രഥമ ബാച്ച് - വിദ്യാർത്ഥികൾ അന്ന പി. സി., മറിയം സി. സി., മാത്യു എം. പി., ഇമ്മാനുവൽ കെ. എം., ഗോവിന്ദൻ എ., സിറിയക് പി. ജെ., ജോർജ്ജ് എൻ. വി., ഏലി വി. എ., ലൂക്കോസ് ടി. ജെ., ഏലിയാമ്മ എ. സി., മാത്യു എം. എം., തങ്കമ്മ എം. സി., അന്ന കെ. വി., ത്രേസ്യാമ്മ പി. സി., ത്രേസ്യക്കുട്ടി എം. വി., ചന്ദ്രശേഖരൻ നായർ വി. കെ., അഗസ്റ്റ്യൻ വി. ജെ., അന്നക്കുട്ടി പി. ജെ., വർക്കി കെ. എം., ത്രേസ്യ കെ. എം. പ്രഥമ അധ്യാപകർ ശ്രി. ജോർജ്ജ് ജോസഫ്, അഗസ്റ്റ്യൻ കെ. ജെ., ത്രേസ്യാമ്മ എൻ. ജെ., കാതറിൻ യു. വി., മേരി ഇ. എൽ., കൃഷ്ണൻ നമ്പൂതിരി, ത്രേസ്യ വി. വി. സ്ക്കൂളിന്റെ പേര്'"' മാനന്തവാടി രൂപതയുടെ പ്രഥമ ഹൈസ്കൂളാണ് നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ. ഭാരതത്തിലെ അപ്പസ്തോലനായ സെന്റ് തോമസിനോടുള്ള ബഹുമാനാർത്ഥമാണ് കുടിയേറ്റ ജനത ഈ സ്കൂളിന് സെന്റ് തോമസ് ഹൈസ്കൂളെന്ന് പേര് നൽകിയത്. 2010 ജൂലൈ മാസത്തിൽ ഈ സ്കൂൾ നാടിന്റെ ചിരകാല സ്വപ്നമായ ഹയർസെക്കൻഡറി സ്കൂൾ എന്ന തലത്തിലേക്ക് ഉയർത്തി. ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി പ്രഥമ ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനുറ്റീസ് എന്നീ രണ്ടു വിഷയങ്ങളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു.