സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്മാർട്ട് ക്ലാസ്റൂമുകൾ

പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി. ഹൈസ്കൂളിലെ മറ്റ് ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി. എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഐടി ലാബ്

ഐടി ലാബ്

ഹൈസ്കൂൾ വിഭാഗത്തിനായുള്ള നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2017 ജൂലൈ മാസം ആരംഭിച്ചു. 2018 ജൂൺ മാസത്തോടെ യു.പി. വിഭാഗത്തിനായി ഒരു ഐടി ലാബും മൾട്ടി മീട്ടിയ റൂമും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു.

ക്ലാസ് മാഗസിൻ

2018 - 2019 അക്കാദമിക വർഷത്തിൽ "ലഹരിവിരുദ്ധഭാരതം" എന്ന ആശയത്തെ മുൻനിർത്തി എല്ലാ ക്ലാസുകളിലും മാഗസിൻ തയാറാക്കി. ഈ വർഷം വ്യത്യസ്ത ആശയവുമായി മാഗസിൻ തയാറാക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ദേശീയ സമ്പാദ്യ പദ്ധതി

വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി മികച്ച രീതിയിൽ പ്രർവത്തിക്കുന്നു. മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്.