സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
          വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുക. കുട്ടികളെ സാമൂഹ്യശാസ്ത്ര വിഷയത്തിൽ സജീവമാക്കുക. വിഷയത്തെക്കുറിച്ച് പ്രായോഗിക അറിവ് നൽകുക. ചിന്താശേഷി വർദ്ധിപ്പിക്കുക. വിദ്യാർത്ഥികളിൽ ഭാവനയും സർഗാത്മക ശേഷിയും വളർത്തുക. ജനാധിപത്യ മൂല്യങ്ങൾ, സഹിഷ്ണുത, സമത്വം,നേതൃത്വം തുടങ്ങിയ ഗുണങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്. 
        2021-22 അധ്യായന വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 19-ന്  ബഹുമാനപ്പെട്ട കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.ടി .സിദ്ദിഖ് നിർവഹിച്ചു. ജൂലൈ പതിനൊന്നാം തീയതി ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ജനസംഖ്യദിനക്വിസ് മത്സരവും സന്ദേശവും നടത്തി. ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  ഓഗസ്റ്റ് 6,9 എന്നീ ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിന ക്വിസ്, സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തൽ എന്നിവ നടത്തി. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട്  "മഹാത്മയുടെ കൂടെ" വാരാഘോഷം നടത്തി. നവംബർ 14 ന് ശിശുദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞു  ശിശുദിനപ്രസംഗം അവതരിപ്പിച്ചു. ദേശീയ ഭരണഘടനാ ദിനത്തിലും പഴശ്ശി ദിനത്തിലും കുട്ടികൾ സന്ദേശം നൽകി.