സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട്

രാഷ്ട്രഭാഷയായ ഹിന്ദി ഭാഷയിലെ പരിജ്ഞാനം  വളർത്തുന്നതിനായും ഓരോ പഠിതാക്കളെയും ഹിന്ദി ഭാഷയിൽ മികവുറ്റതാക്കാൻ വേണ്ടിയും മുൻ വർഷത്തി ലേതുപോലെതന്നെ ഈ വർഷവും ഹിന്ദി ക്ലബ് രൂപവൽക്കരിച്ചു. ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ മുൻവർഷങ്ങളിൽ സ്കൂളിൽ നടത്തിവന്ന പ്രവർത്തനങ്ങൾ  ഭാഷയോടുള്ള സ്നേഹവും ഭാഷാ പഠനത്തോടുള്ള ആഗ്രഹവും വളർത്തിയെടുക്കുവാൻ സാധിച്ചു

         ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുവാൻ വേണ്ടി ഓരോ ക്ലാസ്സിലെയും കുട്ടികളെ തിരഞ്ഞെടുത്തു .ക്ലബ്ബിൽ അംഗങ്ങളായ കുട്ടികളുടെ പ്രവർത്തനം മുൻവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്നതും വരുംദിവസങ്ങളിൽ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതും ആയിരുന്നു.

   2021 22 വർഷത്തിൽ ജൂലൈ 19ന് എം എൽ എ ക്ലബുകൾ ഉദ്ഘാടനം ചെയ്തു .സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച്ഹിന്ദി പ്രസംഗ മത്സരം , കവിത ആലാപനം എന്നിവ നടത്തപ്പെടുകയുണ്ടായി .അതിൽ HS വിഭാഗത്തിൽ പ്രസംഗം ഫസ്റ്റ് ഗ്രേസ് രാജേഷിനും സെക്കന്റ് ഡെന്നാ മരിയ ബിജുവിനും ലഭിക്കുകയും യുപി വിഭാഗത്തിൽ ഫസ്റ്റ് റിൻ ഷാ ഫാത്തിമയ്ക്കും സെക്കന്റ് മിസ്ന ഫാത്തിമയ്ക്കും കവിതാലാപനത്തിന് ഫസ്റ്റ് നിരഞ്ജന ഡിപിയ്ക്കും സെക്കന്റ് അന്ന ലിസാ ബിജുവും കരസ്ഥമാക്കി.

    ടെൽസ യുടെ മനോഹരമായ നൃത്താവിഷ്കാരവും കുര്യാക്കോസ് സാറിന്റെ പ്രസംഗവും എല്ലാംകൂടി അന്നേ ദിവസം വളരെ മനോഹരമാക്കി.

   ഹിന്ദി ഭാഷയിൽ ഉള്ള താല്പര്യം ഉണർത്താനായി കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ യ്ക്കായി ഒരുക്കുകയും പരിശീലനം കൊടുക്കുകയും ചെയ്തു.