സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം
വിലാസം
ചിങ്ങപുരം

ചിങ്ങപുരം പി.ഒ.
,
673529
,
കോഴിക്കോട് ജില്ല
സ്ഥാപിതം16 - 5 - 1966
വിവരങ്ങൾ
ഫോൺ0496 2691274
ഇമെയിൽvadakara16071@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16071 (സമേതം)
എച്ച് എസ് എസ് കോഡ്10152
യുഡൈസ് കോഡ്32040900112
വിക്കിഡാറ്റQ64552115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംമൂടാടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ835
പെൺകുട്ടികൾ707
ആകെ വിദ്യാർത്ഥികൾ2021
അദ്ധ്യാപകർ84
ഹയർസെക്കന്ററി
ആൺകുട്ടികൾ230
പെൺകുട്ടികൾ249
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാമള. പി
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ കെ.കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്. വി.വി
എം.പി.ടി.എ. പ്രസിഡണ്ട്മിനി പുത്തൻപുരയിൽ
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|


കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ സ്ഥാപിച്ച വിദ്യാലയമാണിത്.

ചരിത്രം

1945-ൽ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേൾസ് എലിമെന്റെറി സ്ക്കൂളും 1947 ൽ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേർന്ന് 1951-ൽ കോഴിപ്പുറം ഹയർ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തിൽ കേരള ഗാന്ധിയായി അറിയപ്പെട്ട ശ്രീ. കെ.കേളപ്പന്റെ പ്രവർത്തന ഭൂപടത്തിൽ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയിൽ നിന്നാണ് 1966-ൽ കോഴിപ്പുറം യു.പി. സ്കൂൾ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തിൽ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

  • ജെ ആർ സി

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.

മേലടി ഉപജില്ലയിൽ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്.

  • ക്ലാസ് മാഗസിൻ.

കൂടുതൽ അറിയുക

മാനേജ്മെന്റ്

സാമൂഹിക പ്രവർത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണൻ നായർ 1966 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ൽ ഭാര്യ ശ്രീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ മുൻ പ്രധാനാദ്ധ്യാപകർ വർഷം
1 ശ്രീ. മൂടാടി ദാമോദരൻ 1966 - 1988
2 ശ്രീ. ടി.ചന്തു 1988-2001
3 ശ്രീ.കെ. ഹുസൈൻ 2001-2006


  • *ശ്രീ. മൂടാടി ദാമോദരൻ ( )

  • ശ്രീ. ടി.ചന്തു ( 1988 - 2001 )
  • ശ്രീ. കെ.ഹുസൈൻ ( 2001 - 2006 )
  • ശ്രീമതി. ടി.എ.സാവിത്രി ( 2006 - 2009 )
  • ശ്രീമതി. പി.സരള ( 2009- 2010 )
  • ശ്രീമതി. എൻ.എ.വിജയലക്ഷ്മി ( 2010- 2014 )
  • ശ്രീ. സുരേഷ് ബാബു. പി ( 2014- 2015 )
  • ശ്രീമതി. ബേബി വിനോദിനി കെ ( 2015 - 2018 )
  • ശ്രീ. സുരേഷ് ബാബു. ഇ ( 2018 - )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ :

  • ശ്രീമതി.പി.പി.പ്രസന്നകുമാരി ( 2011 -2016 - ഇൻ ചാർജ്ജ് )
  • ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2016 - 2018 - ഇൻ ചാർജ്ജ് )
  • ശ്രീ. വിപിൻ കുമാർ പി പി (2018 - 2019- ഇൻ ചാർജ്ജ് )
  • ശ്രീമതി.ശ്യാമള പി. പുതിയോട്ടിൽ മീത്തൽ (2019 - )

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണൻ(മാതൃഭൂമി ദിനപത്രം)


വഴികാട്ടി

  • കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ 30 കി.മീ.മാറി നന്തി ബസാറിൽ നിന്നും പള്ളിക്കര റോഡിൽ 2 കി.മീ. മാറി ചിങ്ങപുരത്ത് സ്ഥിതിചെയ്യുന്നു.
  • തിക്കോടിയിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാലും ഈ വിദ്യാലയത്തിലെത്തിച്ചേരാം
Map