ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി
വിലാസം
താമരശ്ശേരി

ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി,താമരശ്ശേരി
,
താമരശ്ശേരി പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0495 2223011
ഇമെയിൽhsgvhssthamarassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47072 (സമേതം)
എച്ച് എസ് എസ് കോഡ്10095
വി എച്ച് എസ് എസ് കോഡ്911001
യുഡൈസ് കോഡ്32040301326
വിക്കിഡാറ്റQ64552960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ571
പെൺകുട്ടികൾ571
ആകെ വിദ്യാർത്ഥികൾ2032
അദ്ധ്യാപകർ81
ഹയർസെക്കന്ററി
ആൺകുട്ടികൾ264
പെൺകുട്ടികൾ387
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ2032
അദ്ധ്യാപകർ81
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമലത കെ.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഉമ്മുക്കുൽസു ഒ
പ്രധാന അദ്ധ്യാപികജ്യോതി മാനോത്ത്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
22-08-2024Govthssthamarassery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ‌ വിദ്യാലയമാണ് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)

ചരിത്രം

1957-ലാണ്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ  ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ  ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലാബ് സൗകര്യം

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഓഡിയോ സിസ്റ്റം & സി സി ടി വി

പൊതുജനപങ്കാളിത്തം സ്കൂൾ പ്രവർത്തനത്തിലുണ്ടായതിന്റെ ഫലമായി ഓഡിയോ സിസ്റ്റവും സി സി ടി വി യും സ്കൂളിലുണ്ട്.

കുട്ടികൾക്കൊപ്പം  

ജാഗ്രതസമിതി 

വിദ്യാർഥികളിലെ വൈകാരിക പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നു .

കൗൺസിലിങ്ങ് 

 കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്ന കൗൺസിലിങ്ങ് സ്കൂളിൽ നിലവിലുണ്ട് . സാമൂഹ്യക്ഷേമ വകുപ്പ് ചുമതലപ്പെടുത്തിയ കൗൺസിലർ ഇക്കാര്യങ്ങൾ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നു.

ഒ ആർ സി (Our responsibility to children)

കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ .

ഭിന്നശേഷി സൗഹൃദം

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്‌സ് പേഴ്‌സൺ സ്‌കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്‌കൂളിലാണുള്ളത്.

സൗഹൃദ

ഹയർ സെക്കണ്ടറി കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ്ങും ഗൈഡൻസും നൽകുന്നതിനുള്ള സംവിധാനമാണ് സൗഹൃദ .

അസാപ് (Aditional Skill Acquisition Programme)

പഠനത്തോടോപ്പം നൈപുണി വികസനവും സാധ്യമാക്കുന്നതാണ് അസാപ് .കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഒരേയൊരു എസ് ഡി സി (Skill Development Centre)ആണ് താമരശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂളിലുള്ളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ ടി ക്ളബ്ബ്‌‌
  • നേർക്കാഴ്‍ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വിജയ ലക്ഷ്മി അമ്മ
  • എം എം ഇസ്‌മായിൽ
  • തങ്കമ്മ
  • ഗോവിന്ദൻ കുട്ടി
  • അമ്മാളു
  • എൻ സി ചാക്കോ
  • ജോസ് ഫിലിപ്പ്
  • കെ സുഗതകുമാരി
  • ഉഷ പഴവീട്ടിൽ
  • മനോജ് കുമാർ.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഹരിഹരൻ സിനിമ സംവിധായകൻ
  • ഭാസ്കരൻ (ജില്ലാ കളക്ടർ)
  • വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
  • സി മോയിൻ കുട്ടി ( എം എൽ എ)
  • പി കെ ജി വാര്യർ മാസ്റ്റർ
  • സൈനുൽ ആബിദീൻ തങ്ങൾ

സ്കൂൾ ഫോട്ടോകൾ 

വഴികാട്ടി

പ്രമാണം:Gvhssthamarassery[[ചിത്രം:പ്രമാണം:Gvhssthamarassery[[ചിത്രം:

]]]]