ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

താമരശ്ശേരി ജി വി എച്ച് എസ് സ്കൂളിൽ 2017 ജനുവരി 27 ന് കാലത്ത് ഗ്രീൻ പ്രോട്ടോകോൾ പ്രത്ജേഞയും പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജവും പ്രവർത്തനങ്ങൾക്കുള്ള ഉദ്ഘാടനവും ചെയ്തു.ഹയർസെക്കന്ററി .വി.എച്ച്.എസ്.സി.ഹൈസ്കൂൾ യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അസംബ്ലിയിൽ ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി.തുടർന്ന് സ്കൂൾ പരിസരത്ത് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരസ്വതിയുടെ നേതൃത്വത്തിൽ സംരക്ഷണ വലയം തീർത്തു.ഹെഡ്മിസ്ട്രസ് കെ സുഗതകുമാരി പ്രതിജ്ഞ ചൊല്ലികൊടുത്തു.രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും ജനപ്രധിനിതികളും അടങ്ങുന്ന വിപുലമായ ചടങ്ങ് പൊതുവിദ്യാലയ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലി. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി മുസ്തഫ പി.ടി.എ വൈസ് പ്രസിഡണ്ട് മജീദ് പി.ടി എ എക്സിക്യൂട്ടീവി മെമ്പർമാർ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവരടക്കം 300 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. പ്രമാണം:147072.jpgലഘുചിത്രം

ഹരിത വിദ്യാലയം പ്രതിജ്ഞ

thumb അസംബ്ളി

താമരശ്ശേരി ജി വി എച്ച് എസ് ബോൾപേനകൾ ഉപേക്ഷിക്കുന്നു.

പ്രകൃതിയുടെ ഹരിത കാന്തിയെ തിരിച്ചു പിടിക്കാൻ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിൽ നടത്തുന്ന ഗ്രീൻ പ്രോട്ടോക്കോളിന് താമരശ്ശേരി ജി വി എച്ച് എസ് സ്കൂളിൽ ഒരുപറ്റം കുട്ടികൾ മാതൃകയാവുന്നു. എഴുതിക്കഴിഞ്ഞ് വലിച്ചെറിഞ്ഞ് പ്രകൃതിക്ക് നാശകാിരയാവുന്ന ബോൾ പേനകൾ ഒരു ക്ളാസിലെ മുഴുവൻ കുട്ടികൾ പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു . എട്ട് ജി ക്ളാസദ്യാപകൻ കെ.വി. അബ്ദുൽ മജീദിൻെറ പ്രേരണയാലാണ് വിദ്യാർത്ഥികൾ ബോൾ പേനകൾ ഉപേക്ഷിക്കാൻ തയ്യാറായത്.കുട്ടികളെ പ‍ഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു.

ബോൾ പേനകൾ പൂർണമാും ഉപേക്ഷച്ച 8 ജി ക്ലാസിന് പ‍ഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകുന്നു