ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

5, 8 ക്ലാസ്സുകളോടെ ആരംഭിച്ച ഈ സ്കൂൾ  അടിവാരം, പൂനൂർ, എളേറ്റിൽ വട്ടോളി ഭാഗങ്ങളിൽനിന്നുള്ള ഉള്ള വിദ്യാർത്ഥികളുടെ ടെ ഏക ആശ്രയ  കേന്ദ്രമായിരുന്നു. 1964 ൽ   ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. 1969-70 കാലഘട്ടത്തിലാണ് ഒരു പുതിയ കെട്ടിടം സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയത്.

1984ലാണ് സ്കൂൾ വൊക്കേഷനൽ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടത്. പി എസ് സി അംഗീകരിച്ച അഗ്രികൾച്ചർ കോഴ്സ് ആണ് അനുവദിച്ചു കിട്ടിയത് .  2004ൽ ഹയർസെക്കൻഡറി അനുവദിച്ചു . സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളാണ് ഹയർ സെക്കൻഡറിയിലുള്ളത്.

2014-15 അദ്ധ്യയന വർഷമാണ് സ്‌കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത് .5 ,8 ക്‌ളാസ്സുകളിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തിൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് 

 2 0 1 7ൽ  പാസായി പുറത്തിറങ്ങി.

കലാരംഗത്തും കഴിവ് തെളിയിച്ച പ്രതിഭകൾ സ്‌കൂളിന്റെ മുതൽക്കൂട്ടാണ് .സ്‌കൂൾ കലാമേളയിലെ ജില്ലാതല മത്സരങ്ങളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും മികവ് തെളിയിച്ച കുട്ടികളും ഈ സ്‌കൂളിലെ കലാമികവിന് തെളിവാണ് .

കായിക മേഖലയിലും   പ്രതിഭാ സമ്പന്നമാണ് ഈ സ്കൂൾ .

താമരശ്ശേരി കൊയിലാണ്ടി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  അക്കാദമിക- അക്കാദമികേതര രംഗങ്ങളിൽ മികവിൻ്റെ പാതയിലാണ്.