സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിവൊക്കേഷണൽ ഹയർസെക്കന്ററിഹൈടെക്ചരിത്രംഅംഗീകാരങ്ങൾ
ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ
18019 1.jpg
വിലാസം
മക്കരപറമ്പ
മലപ്പുറം

മക്കരപറമ്പ
,
676507
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0493283060
ഇമെയിൽgvhssmakkaraparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമങ്കട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം513
പെൺകുട്ടികളുടെ എണ്ണം388
വിദ്യാർത്ഥികളുടെ എണ്ണം901
അദ്ധ്യാപകരുടെ എണ്ണം38
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ കരീം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് തവളേങ്ങിൽ
പി.ടി.ഏ. പ്രസിഡണ്ട്കുഞ്ഞുമുഹമ്മദ് കുഴിയേങ്ങൽ
അവസാനം തിരുത്തിയത്
02-03-2019Shajivhse1234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213)8 കിലോമീറ്റർ അകലെ മക്കരപ്പറമ്പ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ.മക്കരപ്പറമ്പ. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എന്നും നേതൃത്വം നൽകിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയിൽ തേജസ്സോടെ മാർഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു

     1968- ൽ ഹൈസ്ക്കൂൾ വിഭാഗവും 1993- ൽ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ധാരാളം പരിമിതികൾക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 720 കുട്ടികളും ഇവിടെ പഠിക്കുന്നു.  വി.എച്ച്.എസ്.ഇ യിൽ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എൽ.ടി.,എൽ.എസ്.എം. എന്നിവ നടത്തപ്പെടുന്നു. നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭ്യമാകുന്നതിന് ഈ കോഴ്സുകൾക്കു കഴിഞ്ഞിട്ടുണ്ട്.  പ്ലസ് ടു വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകൾ വീതം നിലവിലുണ്ട്. മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടുന്ന ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ ഒന്നാണ് ഈ സ്ക്കൂൾ. കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പിൽ നിൽക്കുന്നു. സബ് ജില്ലാ കലാമേളയിൽ വർങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിർത്താൻ നമുക്കായിട്ടുണ്ട്. ജില്ലാ സംസ്ഥാന മേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.
   സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി.,എൻ.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. അടുത്ത കാലങ്ങളിലായി ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ധാരാളം പുരോഗതി വരുത്തുവാൻ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

  പി.ടി.എ കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഒരു കോടിയുടെ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച  ഹയർ സെക്കണ്ടറി ബ്ലോക്ക്. ഡിപ്പാർട്ട്മെൻറ് നിർമ്മിച്ച 50 ലക്ഷം രൂപ ചെലവിൽ വി.എച്ച.എസ്.ഇ ബ്ലോക്കും നമുക്കു ലഭിച്ചിട്ടുണ്ട്.  കൂടാതെ, ജില്ലാ പഞ്ചായത്ത്ഫണ്ടിൽ നിന്ന് സ്റ്റേജ് കം ക്ലാസ്സ് റൂം, ഓപ്പൺ ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ, ഗേൾസ് റെസ്റ്റ് റൂം എന്നിവയും ലഭിച്ചു‌ു. പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര ചോർച്ച നേരിട്ടപ്പോൾ അതിനെ കവർ ചെയ്യുന്ന മറ്റൊരു മേൽക്കൂര നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

.2011-12 -ലെ സ്പോർട്‌സ് രംഗത്തെ മികച്ച നേട്ടങ്ങൾ

സബ് ജില്ലാ തലത്തിൽ Foot-Ball Senior Boys winners, Junior Boys 3rd, ‌Ball Bad-minton Senior Boys Winners, Shuttle Bad-minton Senior Girls Winners,Volley Ball Senior Boys Winners, Hokey Senior Boys Runners, Junior Boys Runners, കൂടാതെ റവന്യൂ ജില്ലയിൽ Senior Girls Hokey- യിൽ Runners ആയി.

ഇംഗ്ളീഷ് ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബിൻറെ നേതൃത്വത്തിൽ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു. എൽതിങ്കളാഴ്ചകളിലും കുട്ടികൾക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാർത്ഥികൾക്കായി, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സുകൾ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകൾ വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികൾ പ്രദർശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമർപത്രികകളും മാഗസിനുകളും നിർമ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദർശനം നടത്തി.=

സയൻസ് ക്ളബ്ബ്

സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. 2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ് ലഭിച്ചു. യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .

മാത്‍സ് ക്ലബ്ബ്

2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു.

ജൂനിയർ റെഡ്ക്രോസ്

2015 ആഗസ്റ്റിൽ ഈ സ്കൂളിൽ, ജെ .ആർ .സി . യൂണിറ്റിന് തുടക്കമായി .34 പേരാണ് ആദ്യത്തെ യൂണിറ്റിൽ ഉണ്ടായിരുന്നത്. ഇവർ എ ലെവൽ പരീക്ഷ പാസ്സായി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്ലാസ്സിലും എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സിലും, റാലിയിലും പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു.എല്ലാ വ്യാഴാഴ്ചയിലും യൂണിഫോം ധരിച്ച ജെ .ആർ .സി. കേഡറ്റുകൾ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തു ഭംഗിയായി നടത്തി വരുന്നു.2016 ഓഗസ്റ്റ് 3 നു പുതിയ യൂണിറ്റിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തപ്പെട്ടു. നവംബർ 19 ന് T S S വടക്കാങ്ങരയിൽ വച്ചുനടന്ന സബ്ജില്ലാ ക്യാമ്പിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു. എ ,ബി ലെവൽ പരീക്ഷകൾക്ക് തയ്യാറെടുത്തുവരുന്നു.

ഐ.ടി. ക്ളബ്ബ്

I.C.T.മോഡൽസ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളിൽ 5 സ്മാർട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.

W.E. ക്ളബ്ബ്

ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവുന്നു.

2011-12 വർഷത്തിൽ സ്കൂൾതല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തിൽ 20 പേരെ പങ്കെടുപ്പിച്ചതിൽ 14 പേർ സമ്മാനാർഹരായി. എട്ടു പേർക്ക് ഒന്നാം സ്ഥാനവും രണ്ടു പേർക്ക് രണ്ടാം സ്ഥാനവും നാലു പേർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും Exhibition - ൽ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വർഷത്തെ ഓവറോൾ ട്രോഫി സ്കൂളിനു ലഭിച്ചു. മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു.

ഫാഷൻ ടെക് നോളജി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ തലത്തിൽ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷൻ ടെക് നോളജി. 2010 മാർച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടൻ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷൻ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്ക്കൂൾ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകൾ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യൽ മെഷീനുകൾ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാർ ഇതിന്റെ ചുമതല വഹിക്കുന്നു. ‍

2010-2011 വർഷത്തിൽ വസ്ത്ര നിർമ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു,

സോഷ്യൽ സയൻസ് ക്ളബ്ബ്

എസ്.എസ്. ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ ആഴ്ച്ചകൾ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനർഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബർ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിർമാണ മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിർമാണം, പ്രബന്ധ രചന എന്നിവ നടത്തി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • പാർവ്വതി നേത്യാർ
 • ഗോപാലൻ നായർ*കെ.ജി.ലില്ലി
 • ഐസക് മത്തായി
 • പി.കെ. മുഹമ്മദുകുട്ടി
 • ലില്ലി സൂസൻ വർഗ്ഗീസ്
 • കെ.കെ. തഹ്കമണി ബായ്
 • കെ.ആർ. വിജയമ്മ
 • കെ.പി. അഹമ്മദ്
 • പി.സി. ശ്രീമാന വിക്രമരാജ
 • സുവാസിനി. പി.
 • കുര്യൻ മാത്യു
 • ടി.ജെ. ഷീല
 • എ.പി. ശ്രീവത്സൻ
 • കെ.ടി. കല്യാണിക്കുട്ടി
 • പി. മുഹമ്മദ്
 • ശാന്തകുമാരി.എ
 • മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ
 • കെ.ഹരിദാസ്
 • എ പി കരുണാകരൻ
 • എം പത്മനാഭൻ
 • അജിത് മോൻ കെ ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...