സഹായം Reading Problems? Click here


ഗവ. എച്ച്.എസ്. പനയപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ. എച്ച്.എസ്. പനയപ്പിള്ളി
Ghspanayappally.jpg
വിലാസം
ഗവ. എച്ച്.എസ്. പനയപ്പിള്ളി ,കൊച്ചി-5

പനയപ്പിള്ളി
,
682005
സ്ഥാപിതം01 - ജൂൺ - 1961
വിവരങ്ങൾ
ഫോൺ0484-2225133
ഇമെയിൽghspanayappilly1961@gmail.com
കോഡുകൾ
സ്കൂൾ കോഡ്26091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലഎറണാകുളം
ഉപ ജില്ലമട്ടാഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഗവൺമെൻറ്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം134
പെൺകുട്ടികളുടെ എണ്ണം53
വിദ്യാർത്ഥികളുടെ എണ്ണം187
അദ്ധ്യാപകരുടെ എണ്ണം13
അനദ്ധ്യാപകരുടെ എണ്ണം=4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ജാസ്മിൻ ലിജിയ റ്റി എൽ
പി.ടി.ഏ. പ്രസിഡണ്ട്ശ്രി ബാബു സേട്ട്
അവസാനം തിരുത്തിയത്
25-07-201926091


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആമുഖം

പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.

1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.

സ്ക്കൂൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കുട്ടി റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് ശ്രീ.എം.കെ രാഘവൻ ഇന്നത്തെ ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാൻഡേഡ് എന്ന നിലയിൽ 1968-69 ൽ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചത്. 1979ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നു.

വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകൾ അയവിറക്കുന്ന ഈ സ്ഥാപനത്തിന്2008 മുതൽ 2018 മാർച്ച് വരെ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു


ഗവൺമെന്റ് ഹൈസ്ക്കൂൾ പനയപ്പിള്ളി മുൻ പ്രധാന അദ്ധ്യാപകർ ശ്രീമതി. ഖദീജാബി (1997-2002) ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007) ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009) ശ്രീ. വിജയകൂമാര വാര്യർ (2009-2010) ശ്രീമതി. സുഭധ്രവല്ലി (2010-2011) ശ്രീമതി. കെ. മേരി തോമസ്സ് (2011-2013) ശ്രീമതി. ഗീത.പി.പി (2013-2014) ശ്രീമതി. അനില.ബി.ആർ (2014-2016) ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-2017 Dec15) ശ്രീമതി. ജാസ്മിൻ ലിജിയ ടി എൽ (2018-Jan 1--

നേട്ടങ്ങൾ

2009 മൂതൽ തുടർച്ചയായി 100% വിജയം എസ് എസ് എൽ സി പരീക്ഷയ്ക് ലഭിച്ചു. പ്രീ പ്രൈമറി കൂട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം ലഭിച്ചു വരുന്നു

 വിവിധ ക്ലബ്ബുകൾ
 പരിസ്ഥിതി ക്ലബ്ബ്
 വിദ്യാരംഗം
 സയൻസ് ക്ലബ്ബ്
 ഗണിതശാസ്ത്ര ക്ലബ്ബ്
 സമൂഹ്യ ശാസ്ത്ര ക്ലബ്
 എെ.ടി. ക്ലബ്
 ശുചിത്വ ക്ലബ്
 ഹിന്ദി ക്ലബ്
 ഇംഗ്ളീഷ് ക്ലബ് എന്നിവ രൂപീകരിച്ചു.

2018-2019 അദ്ധ്യായന വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ - രൂപരേഖ

 ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -മട്ടാഞ്ചേരി ഉപജില്ലാതലം-ഭംഗിയായി  ആഘോഷിച്ചു .
  ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.

ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .

2019-2020 വിവിധ പ്രവർത്തനങ്ങൾ

 ജൂൺ 6 -സ്കൂൾ പ്രവേശനോത്സവം-ഭംഗിയായി  ആഘോഷിച്ചു .

വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ജൂലൈ 21 -ചാന്ദ്ര ദിനം -ചാന്ദ്ര ദിനപരിപാടികൾ 22ന് ഭംഗിയായി ആഘോഷിച്ചു. 23ന് ചന്ദ്രയാൻ വിക്ഷേപണം കുട്ടികൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടു.

ലിറ്റിൽകൈറ്റ്സ്2018-2019 ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 26അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി വിൻസി.ടി.എ ,ശ്രീമതി സ്മിത വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .സ്കൂൾതല ഏകദിന ക്യാംപ് ഓഗസ്റ്റ് നാലാം തിയതി നടത്തുകയുണ്ടായി.

'ലിറ്റിൽകൈറ്റ്സ്2019-2020 ഈ അധ്യയന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.അഫ്താബ് ,മിറാസ് ഖാൻ 10-ാം ക്ളാസ്സ് വിദ്യാർത്ഥികൾ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.9-ാം ക്ലാസ്സിലെ 19 കുട്ടികൾ ഈ അധ്യയന വർഷം അംഗങ്ങളായി ചേർന്നു.ജൂൺ 17 ന് സ്കൂൾതല ഏകദിന ക്യാംപ് നടത്തുകയുണ്ടായി. എം എം ഒ വി എച്ച് എസ്സി ലെ കുട്ടികളും ഉണ്ടായിരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി:- കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.സർഗ്ഗശേഷി വികസിപ്പിക്കുന്നതിനോടോപ്പം മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ വിവുധപ്രവർത്തനങ്ങൾ നടത്തിവരുന്നു.മാസികയും തയ്യാറായികൊണ്ടിരിക്കുന്നു.

വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ

 മലയാള മനോരമ പത്രം.
 മാതൃഭൂമി പത്രം.
 മാധ്യമം പത്രം

വിവിധ ദിനാചരണങ്ങൾ 2018-2019 2018 ജൂൺ 1 പ്രവേശനോത്സവം. 2018 ജൂൺ 19 വായനാദിനം. 2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. 2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം. 2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം. 2018ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം. 2018 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം. 2018 നവംബർ14 ശിശു ദിനം 2018 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം

വിവിധ ദിനാചരണങ്ങൾ 2019-2020 2019 ജൂൺ 6 പ്രവേശനോത്സവം. 2019 ജൂൺ 19 വായനാദിനം. 2019 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. 2019 ജൂലൈ 23 ചാന്ദ്രയാൻ വിക്ഷേപീച്ചു. 2019 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം. 2019 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം. 2019 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം. 2019 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം. 2019 നവംബർ14 ശിശു ദിനം 2019 ‍ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം

മറ്റു പ്രവർത്തനങ്ങൾ

നിലവിലുള്ള അദ്ധ്യാപകർ-അനദ്ധ്യാപകർ ശ്രീമതി.ജാസ്മിൻ ലിജിയ ടി എൽ (പ്രധാന അദ്ധ്യാപിക) ശ്രീമതി. അച്ചാമ്മ ആന്റണി (സീനിയർ അദ്ധ്യാപിക) ശ്രീമതി. അനിത.ഇ.എ (എസ്.ഐ.ടി.സി)8 ശ്രീമതി. അനു.ടി.അഗസ്ററിൻ (ക്ളാസ്സ് ടീച്ചർ-,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം) ശ്രീമതി. സ്മിത വർഗ്ഗീസ്സ് (ക്ളാസ്സ് ടീച്ചർ-10, എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ) ശ്രീമതി. വി‍ൻസി.റ്റി.എ (ക്ളാസ്സ് ടീച്ചർ-9, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, ജോയിൻറ് എസ്.ഐ.ടി.സി) ശ്രീമതി. സിനി.കെ.റ്റി (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ., സ്റ്റാഫ് സെക്രട്ടറി) ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ) ശ്രീമതി. സംഗീത .കെ.എച്ച് (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ) ശ്രീമതി. ഷീജ ജോർജ്ജ് (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ) ശ്രീമതി. ജൂഡി.എം.ബഞ്ചമിൻ (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ) കഴിഞ്ഞ 2018 നവംബർ ഏഴാം തിയതി ടീച്ചർ‍ ഞങ്ങളെ വിട്ടുപിരിഞ്ഞു. ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.) ശ്രീമതി. ലേഖ ഐസക് (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ) ശ്രീ. കൃഷ്ണ പൈ (ക്ളാസ്സ് ടീച്ചർ‍-3, എൽ.പി. എസ്സ്.എ) 2018 മാ൪ച്ച് അവസാനത്തെ ആഴ്ച ചാ൪ജെടുത്തു. ശ്രീമതി. സിനു.എസ്സ്.സലിം (ക്ളർക്ക്) ശ്രീമതി.സംഗീത .സി.എച്ച് (ഓഫീസ്സ് അസിസ്റ്റൻറ്) ശ്രീമതി.ദിവ്യ.റാണി (ഓഫീസ്സ് അസിസ്റ്റൻറ്) ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം) കെ.ജി മേഖല ശ്രീമതി.മോനി ബെൻസ ശ്രീമതി.ഷാജിമോൾ.എം.ജെ ശ്രീമതി.ഷീബ വിമൽ പാചകം ശ്രീമതി. ബിന്ദു പ്രേമൻ 2019 മാർച്ച് മാസത്തിൽ ശ്രീ.കൃ‍ഷ്ണപൈ ചാർജെടുത്തു.

യാത്രാസൗകര്യം

മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ പനയപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു.ചുള്ളിക്കൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി ആദ്യം ഇടത്തോട്ടു തിരിഞ്ഞ് അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു തിരിഞ്ഞ് അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ ഈ സ്ക്കൂൾ കാണാവുന്നതാണ്.

മേൽവിലാസം

ഗവ:ഹൈസ്ക്കൂൾ പനയപ്പിള്ളി, കൊച്ചി:-5


"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പനയപ്പിള്ളി&oldid=641516" എന്ന താളിൽനിന്ന് ശേഖരിച്ചത്