ഗവ. എച്ച്.എസ്. പനയപ്പിള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്ക്കൂൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കുട്ടി റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് ശ്രീ.എം.കെ രാഘവൻ ഇന്നത്തെ ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാൻഡേഡ് എന്ന നിലയിൽ 1968-69 ൽ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചത്. 1979ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നു.

വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകൾ അയവിറക്കുന്ന ഈ സ്ഥാപനത്തിന്2008 മുതൽ നാളിതുവരെ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.സാധാരണക്കാരുടെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു